• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓഫീസ് കയറിയിറങ്ങേണ്ട; സര്‍ക്കാര്‍ സേവനങ്ങള്‍ക്കും 'ആപ്പ്'


Updated: June 22, 2018, 1:54 PM IST
ഓഫീസ് കയറിയിറങ്ങേണ്ട; സര്‍ക്കാര്‍ സേവനങ്ങള്‍ക്കും 'ആപ്പ്'

Updated: June 22, 2018, 1:54 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെയും ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ ഒറ്റ ആപ്ലിക്കേഷനിലാക്കി സംസ്ഥാന സര്‍ക്കാരിന്റെ എംകേരളം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. 23 സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളാണ് ഇപ്പോഴുള്ളത്. എഴുപതില്‍പരം സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഐ.ടി മിഷനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.

ആപ്പ് വഴി ലഭിക്കുന്ന  സേവനങ്ങള്‍


  • തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനടി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിലെ ഫോമില്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി. സാമൂഹിക പെന്‍ഷന്‍ പദ്ധതികളിലേക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാം. അന്വേഷണം ആവശ്യമുള്ള അപേക്ഷകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പുണ്ടാക്കും.
    രസീത് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കണം. ആനുകൂല്യത്തിനു അര്‍ഹനാണോയെന്ന വിവരം പിന്നീട് ആപ്പിലെ സ്റ്റാറ്റസ് വഴിയും മൊബൈല്‍ സന്ദേശം വഴിയും അറിയാം. വില്ലേജ്, തഹസിദാര്‍ ഓഫീസുകളില്‍ നിന്നു ലഭിക്കേണ്ട ജാതി, വരുമാന, പട്ടികജാതി, വര്‍ഗ, കൈവശാവകാശം, വിധവ തുടങ്ങി 23 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനാകും. അന്വേഷണം ആവശ്യമില്ലാത്തവ അപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

  • കാര്‍ഷിക പദ്ധതികള്‍, സബ്‌സിഡി, നഷ്ടപരിഹാരത്തുക എന്നീ വിവരങ്ങള്‍ ലഭിക്കും. അപേക്ഷിക്കാനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തും.

  • Loading...

  • ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങളുടെ പെര്‍മിറ്റ് എന്നിവയ്ക്കും പുതുക്കാനും അപേക്ഷ നല്‍കാം. തുടര്‍ നടപടികളെ സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ഫോണ്‍ വഴി സന്ദേശമെത്തും. സ്റ്റാറ്റസ് വഴിയും അറിയാം.

  • ലോട്ടറി നറുക്കെടുപ്പ് ഫലം, ഏജന്റുമാര്‍ക്കുവേണ്ട വിവരങ്ങള്‍, കാരുണ്യ പദ്ധതി വിവരങ്ങള്‍. കാരുണ്യ പദ്ധതിക്കായി അപേക്ഷിക്കാം. പദ്ധതിയിലെ ആശുപത്രികളുടെ വിവരങ്ങളുമുണ്ട്.

  • വൈദ്യുതി ബില്‍ അടയ്ക്കാനും വൈദ്യുതി ഉപയോഗം അറിയാനും സൗകര്യമുണ്ട്. മുന്‍ വര്‍ഷങ്ങളിലെ മീറ്റര്‍ റീഡിങ്ങും ബില്ലും പരിശോധിച്ച് കോപ്പി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പരാതികളും നല്‍കാം.

  • പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെക്കുറിച്ചും മറ്റു സേവനങ്ങളെക്കുറിച്ചും അറിയാം.

  • വെള്ളക്കരം അടയ്ക്കാനും പുതിയ അപേക്ഷ നല്‍കാനും സൗകര്യം. കുടിശികയും വെള്ളത്തിന്റെ ഉപയോഗവും അറിയാം. പരാതികളും അറിയിക്കാം.

  •  ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും അവിടുത്തെ താമസ സൗകര്യങ്ങളെക്കുറിച്ചും അറിയാം. മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും.

  • ട്രഷറി പെന്‍ഷന്‍ ഐഡി നല്‍കി വിവരങ്ങള്‍ അറിയാം. വിവിധ ചെലാനുകള്‍ അടയ്ക്കാനും സൗകര്യം.

  • സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യം. പരീക്ഷ അറിയിപ്പുകള്‍, ഉത്തരവുകള്‍, വിജ്ഞാപനം തുടങ്ങിയ വിവരങ്ങള്‍. പരീക്ഷയ്ക്കു പണം അടയ്ക്കാനുമാകും.

  • രക്ത ബാങ്കുകളുടെയും രക്തദാതാക്കളുടെയും ഫോണ്‍ നമ്പര്‍ ജില്ല തിരിച്ച് നല്‍കിയിട്ടുണ്ട്. ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.

  • ഏതു സര്‍ക്കാര്‍ സേവനങ്ങളെ സംബന്ധിച്ചുള്ള പരാതികളും ആശങ്കകളും അതതു വകുപ്പു മേധാവികളുമായും സര്‍ക്കാരുമായും പങ്കു വെയ്ക്കാം. പൊതുജന അഭിപ്രായങ്ങളും സര്‍ക്കാരിനെ അറിയിക്കാന്‍ സൗകര്യമുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും ഫോണ്‍ നമ്പറുകളും ലഭ്യം.

First published: June 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626