നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജനനവും മരണവും ഉൾപ്പെടെ 24 ഇനം സർട്ടിഫിക്കറ്റുകൾ ഇനി ഫോണിൽ; എം കേരളം ആപ്പ്

  ജനനവും മരണവും ഉൾപ്പെടെ 24 ഇനം സർട്ടിഫിക്കറ്റുകൾ ഇനി ഫോണിൽ; എം കേരളം ആപ്പ്

  24 ഇനം സർട്ടിഫിക്കറ്റുകളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. സാക്ഷ്യ പത്രങ്ങൾക്കായി അപേക്ഷ നൽകാനും ഫീസ് ഒടുക്കാനും സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാനും മൊബൈൽ ആപ്പ് വഴി സാധിക്കും.

  m keralam

  m keralam

  • Share this:
  ജനന സർട്ടിഫിക്കറ്റ് , മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ഇതിനൊക്കെ വേണ്ടി ലോക് ഡൗൺ കഴിഞ്ഞാലുടൻ വില്ലേജ് ഓഫീസുകളിലും അക്ഷയ സെന്ററിലുമെത്തി തിരക്ക് കൂട്ടേണ്ട. വരുമാന സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ്, തുടങ്ങി റവന്യൂ വകുപ്പിന്റെ ഭൂരിഭാഗം സേവനങ്ങളും ഇനി ഫോണിൽ തന്നെ ലഭ്യമാകാനുളള സംവിധാനം ഒരുങ്ങി.

  എം കേരളം എന്ന ആപ്പിലൂടെയാണ് സേവനം. ഓഫീസുകൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ റവന്യൂ വകുപ്പിൻറെ മൊബൈൽ ഫോൺ വഴിയുളള സേവനം. 24 ഇനം സർട്ടിഫിക്കറ്റുകളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. സാക്ഷ്യ പത്രങ്ങൾക്കായി അപേക്ഷ നൽകാനും ഫീസ് ഒടുക്കാനും സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യാനും മൊബൈൽ ആപ്പ് വഴി സാധിക്കും.

  സംസ്ഥാനത്തെ 17 വകുപ്പുകളിൽ നിന്നുളള 100 ലധികം സേവനങ്ങൾ ഈ ആപ്പ് വഴി ലഭ്യമാക്കും. ഗുഗിൾ പ്ലേ സ്റ്റോർ , ഐ ഒ എസ് ആപ്പ് സ്റോറാർ എന്നീ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് എം കേരളം ആപ്പ് ഡൗൺലോഡ് ചെയ്യാം. യൂസർ ഐഡി, പാസ് വേഡ് എന്നിവ നൽകി ആപ്പ്  ഇൻസ്റ്റാൾ ചെയ്യണം. സർവീസ് എന്ന ടാബിൽ നിന്നോ ഡിപ്പാർട്ട്മെന്റ്സ് എന്ന ടാബിൽ നിന്നോ സർട്ടിഫിക്കറ്റ് തെരഞ്ഞെടുത്ത്
  ആവശ്യമായ വിവരങ്ങൾ ഉൾപ്പടെ അപേക്ഷ നൽകണം.

  You may also like:തടി കുറച്ച് പുത്തൻ ലുക്കിൽ ധ്യാൻ ശ്രീനിവാസൻ; മേക്കോവർ ചിത്രം പുറത്തുവിട്ടത് അജു വർഗീസ്
  [NEWS]
  ലോക്ക്ഡൗൺ 3.0| ചെന്നൈ ഉൾപ്പെടുന്ന ഹോട്ട്സ്പോട്ടുകൾ അടഞ്ഞു തന്നെ; നിയന്ത്രണങ്ങളില്ലാത്ത മേഖലകൾക്ക് ഇളവുകൾ
  [PHOTO]
  ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?
  [NEWS]


  സേവനങ്ങൾക്കുളള ഫീസും ഫോണിലൂടെ അടക്കാം. ഫീസ് അടക്കാൻ ഡെബിറ്റ് , ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ , ഭാരത് ക്യൂ ആർ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം. സാക്ഷ്യപത്രങ്ങൾ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനിൽ ലഭ്യമാകും. സംശയ നിവാരത്തിനും സാങ്കേതിക സഹായങ്ങൾക്കും  9633015180 എന്ന നമ്പറിൽ ബന്ധപ്പെടാം.
  First published:
  )}