നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • iPhone 11 Made in India| ഇന്ത്യൻ നിർമിതം; ഐ ഫോൺ 11 നിർമാണം ചെന്നൈയിൽ തുടങ്ങി

  iPhone 11 Made in India| ഇന്ത്യൻ നിർമിതം; ഐ ഫോൺ 11 നിർമാണം ചെന്നൈയിൽ തുടങ്ങി

  ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ആപ്പിളിന്റെ മുന്‍നിര ഉത്പന്നമായ ഐഫോണ്‍ 11 നിര്‍മിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ മൊബൈല്‍ നിർമാതാക്കളായ ആപ്പിള്‍. പുതിയ ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ആപ്പിളിന്റെ മുന്‍നിര ഉത്പന്നമായ ഐഫോണ്‍ 11 നിര്‍മിക്കുന്നത്.

   കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദാണ് രാജ്യത്ത് ഐഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനു പുറമെ, ഐഫോണ്‍ എസ്ഇ 2020യും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് വിവരം. ബംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്റിലാകും എസ്ഇ 2020 നിര്‍മ്മിക്കുക. ഇന്ത്യയില്‍ തങ്ങളുടെ നിർമാണത്തില്‍ ആപ്പിള്‍ വലിയ വര്‍ധനയാണ് ലക്ഷ്യം വെക്കുന്നത്.

   TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]   നേരത്തെ, ഐഫോണ്‍ 6, ഐഫോണ്‍ 7, ഐഫോണ്‍ എക്‌സ്ആര്‍ എന്നീ ഫോണുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യയിലെ മൊബൈൽ ഫോൺ നിർമാണ രംഗത്തുണ്ടായ അനുകൂല അന്തരീക്ഷത്തിന് ഇത് തെളിവാണെന്നും മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

   ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോണ്‍ ഈ മാസം ആദ്യം ഐ ഫോണ്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ് വിപുലീകരണത്തിനായി 100 കോടി ഡോളര്‍വരെ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഫോക്‌സ്‌കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മാതാക്കളായ പെഗാട്രോണും ഭാവിയില്‍ ഇന്ത്യയില്‍ നിക്ഷേപംനടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
   Published by:Rajesh V
   First published:
   )}