നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഒരു മിനിട്ടിനിടെ ഒരുകോടി എട്ടുലക്ഷം വാട്ട്സാപ്പ് മെസേജുകൾ; സൈബറിടം എന്ന മായാലോകം

  ഒരു മിനിട്ടിനിടെ ഒരുകോടി എട്ടുലക്ഷം വാട്ട്സാപ്പ് മെസേജുകൾ; സൈബറിടം എന്ന മായാലോകം

  social media

  social media

  • Last Updated :
  • Share this:
   അശോക് കർത്താ

   സ്വര്‍ഗ്ഗനരകങ്ങള്‍ പോലെ മനുഷ്യന്റെ ബോധമണ്ഡലത്തിലെ ഒരു സങ്കല്പമാണു സൈബറിടം. സ്വര്‍ഗനരകങ്ങള്‍ വെറുംമൊരു അന്തക്കരണ അനുഭൂതിയാകുമ്പോള്‍ സൈബറിടം പഞ്ചേന്ദ്രിയ ബദ്ധവും ഒരു നേരനുഭൂതിയുമാണു. സൈബര്‍ ലോകത്തിന്റെ ചെറിയൊരു ഭാഗത്തിനു, കമ്പ്യൂട്ടറുകള്‍ക്കും, സ്മാര്‍ട്ട് ഫോണുകള്‍ക്കും, സെര്‍വ്വറുകള്‍ക്കും ഭൌതികമായ സ്വത്വമുണ്ട്. എന്നാല്‍ അതിന്റെ അന്തര്‍ലോകമായ നെറ്റുവര്‍ക്കുകളും, പള്‍സുകളും തികച്ചും സാങ്കല്പികവും പരോക്ഷവിവക്ഷകളും മാത്രമാണു.

   അമേരിക്കന്‍ - കനേഡിയന്‍ നോവലിസ്റ്റായ വില്യം ഗിബ്‌സണാണു 'സൈബറിടം' (Cyberspace) എന്നു ആദ്യമായി പ്രയോഗിക്കുന്നത്. 1984 ഇറങ്ങിയ തന്റെ സയന്‍സ് ഫിക്ഷന്‍ നോവലായ ന്യൂറോമാന്‍സറില്‍. ഭ്രമാത്മകതയ്ക്കു വേണ്ടിയാണു ഗിബ്‌സണ്‍ ആ പദം ഉപയോഗിച്ചത്. ഇന്നു ലോകമാകമാാനം ആ പദം - സൈബറിടം കീഴടക്കിയിരിക്കുന്നു.

   മനുഷ്യന്റെ ഭൌമജീവിത യാഥാര്‍ത്ഥ്യത്തിനെ പൊതിഞ്ഞുനില്‍ക്കുന്ന അയഥാര്‍ത്ഥ ലോകമാണു സൈബര്‍ സ്‌പേസ്. മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ അതില്‍ ബദ്ധരാണു. അറിവും, ആശയവും, വിനിമയവും, മെഡിസിനും, വ്യാപാരവും, യുദ്ധതന്ത്രവുമെല്ലാം ഇന്നു അതില്‍ അധിഷ്ഠിതമാണു. ഒരു തമോഗര്‍ത്തം പോലെ സൈബറിടം മനുഷ്യബോധത്തെ അതിന്റെ ഉള്ളറയിലേക്കു വലിച്ചു കയറ്റിക്കൊണ്ടിരിക്കുകയാണ്.

   ടൂറു പോകുന്നതു ഫേസ്ബുക്കിലിടുന്നവരോട് കേരള പോലീസിന് പറയാനുളളത്

   ഒരു മിനിറ്റിലെ സൈബറിട സഞ്ചാരം കണ്ടാല്‍ നാം അത്ഭുതപ്പെടും. 'എന്തൊരു സ്പീഡ്!' എന്നു അതിശയിക്കും.

   നമുക്കൊക്കെ സുപരിചിതമായ ഫേസ്ബുക്കില്‍ ഒരു മിനിറ്റില്‍ 10ലക്ഷം ലോഗിനാണു നടക്കുന്നത്. വാട്‌സാപ്പിലൂടെ പറപറക്കുന്നത് ഒരു കോടി എട്ടുലക്ഷം അക്ഷര മെസേജുകളും 38ലക്ഷം ഓഡിയോ വീഡിയോ ക്ലിപ്പുകളും, ലിങ്കുകളുമാണു. സുപ്രഭാതന്ദേശങ്ങളും, അന്വേഷണങ്ങളും, താലോലിക്കലുമെല്ലാം അതിലൊന്നായിരിക്കും.

   യുട്യൂബു തുറന്നുവച്ചു കാണുന്നവര്‍ അരക്കോടി. 4 ലക്ഷം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നു. ഒന്നേമുക്കാല്‍ ലക്ഷംപേര്‍ ഇന്‍സ്റ്റാഗ്രാമിലുണ്ട്. ട്വിറ്റര്‍ 5 ലക്ഷം. ട്വിന്റര്‍ സൈ്വപ്പുകള്‍ 11 ലക്ഷം. കൌതുകകരമായ ഒരു ലൊക്കേഷന്‍ ബേസ്ഡ് ആപ്പാണു ട്വിന്റര്‍.

   ഒരു മിനിറ്റില്‍ 20 കോടി ഈമെയിലുകള്‍ അയക്കപ്പെടുന്നു. ഒരു മിനിറ്റില്‍ സൈബര്‍ ലോകത്തു ക്ലിക്ക് ചെയ്യപ്പെടുന്നത് 24 ലക്ഷം സ്‌നാപ്പുകളാണു. എന്താ, ല്ലെ? ഗൂഗിള്‍ തിരച്ചില്‍ 37 ലക്ഷം. മെസെഞ്ചറിലൂടെ കടന്നുപോകുന്ന GIF കള്‍ 25000.

   5 കോടിയുടെ വ്യാപാരമാണു ഒരു മിനിറ്റില്‍ സൈബര്‍ ഇടത്തിലൂടെ നടക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെയുള്ള വീഡിയോകളുടെ കണക്കു ഇതില്‍ പെടുന്നില്ല! 2.5 ലക്ഷം മണിക്കൂര്‍ നെറ്റ്ഫ്‌ലിക്‌സ് സജീവമാണു.

   വ്യാപാരവും, വിനോദവും, ഔദ്യോഗികവുമായ വിവരങ്ങളുടെ സഞ്ചാരമാണിത്. ഒളിച്ചുകടക്കുന്ന ഹാക്കർമാരും, ആരും കാണാതെ മറഞ്ഞു കടന്നു പോകുന്ന അതീവരഹസ്യ പള്‍സുകളും ഗണനാതീതമാണു. ഇന്റെര്‍ നെറ്റിന്റെ ഉത്ഭവം തന്നെ അതീവസുരക്ഷയോടെ രഹസ്യസന്ദേശങ്ങള്‍ കൈമാറാനായിരുന്നല്ലോ. 1960ലാണു സൈനികാവശ്യത്തിനായി അതു തുടങ്ങുന്നത്. സൈനികതലത്തിലുള്ള അടിസ്ഥാന സൌകര്യങ്ങളുണ്ടാക്കിയ ശേഷമാണു അതു പൊതുജനത്തിനു തുറന്നുകൊടുത്തത്. നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ (US) നായിരുന്നു അതിനെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള ചുമതല. ലോകത്തെ ഇന്റെര്‍ നെറ്റ് വലയിലേക്കു കൊണ്ടുവരാനുള്ള അവരുടെ ദൌത്യം 1990 ഓടെ പൂര്‍ത്തിയായി. അതിന്റെ വിസ്‌ഫോടനമാണു ഇന്നത്തെ സൈബര്‍ ലോകം.
   First published: