വീട്ടിലിരുന്നുള്ള ജോലിയും വീട്ടിലെ ജോലിയും എളുപ്പമാക്കാൻ ചില ഉപകരണങ്ങൾ

ഓഫീസിലെ ജോലിയും വീട്ടിലെ ജോലികളും മറ്റ് ഉത്തരവാദിത്തങ്ങളും ഒപ്പം കൈകാര്യം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണ്.

News18 Malayalam | news18-malayalam
Updated: June 28, 2020, 4:20 PM IST
വീട്ടിലിരുന്നുള്ള ജോലിയും വീട്ടിലെ ജോലിയും എളുപ്പമാക്കാൻ ചില ഉപകരണങ്ങൾ
work from home
  • Share this:
ലോകമാകെ മഹാമാരിയുടെ പിടിയിലായ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വളരെ സാധാരണമായി കഴിഞ്ഞു. എന്നാൽ ഓഫീസിലെ ജോലിയും വീട്ടിലെ ജോലികളും മറ്റ് ഉത്തരവാദിത്തങ്ങളും ഒപ്പം കൈകാര്യം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണ്. ഇപ്പോൾ പാചകം ചെയ്യുമ്പോൾ തന്നെ നമ്മൾ ഏറ്റവും വേഗത്തിൽ തയ്യാറാകുന്നതും പരാതികളില്ലാതെ എല്ലാവരും കഴിക്കുന്നതുമായ ആഹാരങ്ങൾ തിരഞ്ഞെടുക്കുന്നു.
പാത്രങ്ങൾ കഴുകുന്നതു മുതൽ നിലം വൃത്തിയാക്കുന്നു വരെ നിങ്ങളുടെ ജോലിയായി മാറിയിരിക്കുന്നു. എത്രയൊക്കെ ശ്രമിച്ചാലും ചിലപ്പോഴെങ്കിലും ഇത് നിങ്ങളുടെ ജോലിസമയം നഷ്ടമാകാൻ കാരണമാകുന്നു. എന്നാൽ ചില വീട്ടുപകരണങ്ങൾ നിങ്ങളുടെ ദൈനംദിന ജോലികൾ വളരെ എളുപ്പമാക്കുന്നു.

1. റോബോട്ട് വാക്വം ക്ലീനറുകൾവീട് വൃത്തിയാക്കാൻ വലിയൊരു വാക്വം ക്ലീനറിനെ ഉന്തിയും തള്ളിയും അതിൻറെ കെട്ടുകൾ വിടുവിച്ചും കൊണ്ടുനടന്ന കാലം മറന്നേക്കൂ. നിങ്ങളുടെ നിലം ടൈൽ ഇട്ടതോ കാർപെറ്റ് വിരിച്ചതോ മരം കൊണ്ടുള്ളതോ ആകട്ടെ, ഈ റോബോട്ട് വാക്വം ക്ലീനറുകൾ അവയെല്ലാം വൃത്തിയാക്കുന്നു. നാവിഗേഷൻ സെൻസർ, വെള്ളത്തിനുള്ള ടാങ്ക്, ഇൻഫ്രാറെഡ് ഇൻഡക്ഷൻ, പൊടിയും ചെളിയും കണ്ടെത്തുന്ന സാങ്കേതികവിദ്യ എന്നിവയും മറ്റു പല സൗകര്യങ്ങളും ഇതിലുണ്ട്. ചില റോബോട്ട് വാക്വമുകളാകട്ടെ മൊബൈൽ ആപ്പിലൂടെയും ശബ്ദത്തിലൂടെയും നിയന്ത്രിക്കാവുന്നതാണ്. നിങ്ങളുടെ വീട് വൃത്തിയാക്കി വെക്കുന്നതിൽ ഈ കുഞ്ഞൻ റോബോട്ടുകൾക്ക് ഏറെ സഹായിക്കാനാകും.
കാര്യക്ഷമത കൂടുന്നതനുസരിച്ച് ഇവയുടെ വിലയും ഏറിവരുന്നു. എന്നാൽ എച്ച്ഡിഎഫ് സി ബാങ്ക് സമ്മർ ട്രീറ്റ്സ് മുഖേന നിങ്ങളുടെ ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രോമയിൽ നിന്ന് ഇവ വാങ്ങുമ്പോൾ ക്യാഷ്ബാക്ക് അല്ലെങ്കിൽ ഈസി ഇഎംഐ സൗകര്യം ലഭ്യമാണ്.

2. ഡിഷ് വാഷറുകൾഒരുപാട് വിഭവങ്ങൾ പാചകം ചെയ്യുന്നത് നിങ്ങൾക്ക് ഒരു ഹരമായിരിക്കാം. എന്നാൽ അതിനുശേഷം കഴുകാനായി സിങ്കിൽ നിറയുന്ന പാത്രങ്ങൾ ഒരു തലവേദനയാണ്. അതും ഒരുപാട് പേരുള്ള കുടുംബമാണ് നിങ്ങളുടേതെങ്കിൽ മൂന്നുനേരം പാത്രങ്ങൾ കഴുകുന്നത് വളരെയധികം സമയം വേണ്ട പ്രക്രിയയാണ്. ഇവിടെയാണ് ഡിഷ് വാഷറിൻറെ പ്രസക്തി. ഇപ്പോഴത്തെ ഡിഷ് വാഷറുകൾ വെള്ളവും വൈദ്യുതിയും കാര്യക്ഷമമായി ഉപയോഗിക്കുന്നു, മാത്രമല്ല അവയിൽ ചിലതിന് നിങ്ങളുടെ ഫോണോ മറ്റോ ഉപയോഗിച്ച് നിർദേശങ്ങൾ നൽകാം. അങ്ങനെ സമയവും വെള്ളവും വൈദ്യുതിയും ഒരേസമയം ലാഭിക്കാം.

3. HD സ്മാർട്ട് ടിവികളും ഹോം തിയറ്ററുകളുംമുൻകരുതലിൻറെ ഭാഗമായി വീട്ടിലിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നതിനാൽ വിനോദോപാധികൾ പലതും നമുക്ക് നഷ്ടമായിരിക്കുന്നു. എന്നാൽ ഒരു സ്മാർട്ട് എച്ച്ഡി ടിവി വാങ്ങി ആ നഷ്ടം നിങ്ങൾക്ക് നികത്താം. ഇപ്പോഴാകട്ടെ നമ്മുടെ ഇഷ്ടാനുസരണമുള്ള ചലച്ചിത്രങ്ങളും ടിവി പരിപാടികളും ഡോക്യൂമെൻററികളും ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായതിനാൽ ഹോം തിയറ്റർ സജ്ജമാക്കി തിയറ്ററിൽ പോകുന്ന അനുഭവം വീട്ടിൽ തന്നെ സൃഷ്ടിച്ചെടുക്കാം.
എച്ച്ഡിഎഫ് സി ബാങ്ക് സമ്മർ ട്രീറ്റ്സിൻറെ ഭാഗമായ ക്യാഷ്ബാക്ക് സൗകര്യം പ്രയോജനപ്പെടുത്തി ഏതു കടയിൽ നിന്നും ഹോം തിയറ്റർ വാങ്ങൂ. അല്ലെങ്കിൽ ഓൺലൈനായി എച്ച്ഡിഎഫ് സി ബാങ്ക് ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ PayZapp വഴിയോ ഷോപ്പ് ചെയ്ത് റിവാർഡ് പോയിൻറുകൾ നേടൂ.

4. 5-ഇൻ-1 സ്മാർട്ട് കൺവെർട്ടിബിൾ ഫ്രിഡ്ജുകൾഅവധിദിനങ്ങളിൽ ഒന്നിച്ച് പാചകം ചെയ്ത് ജോലിദിവസങ്ങളിൽ ആ ആഹാരം കഴിക്കാനാണെങ്കിലും കടയിലേക്ക് പോകുന്നത് കുറയ്ക്കാൻ കൂടുതൽ പച്ചക്കറി വാങ്ങി സൂക്ഷിക്കാനാണെങ്കിലും വലുപ്പമേറിയ ഫ്രിഡ്ജ് ആവശ്യമാണ്. 5-ഇൻ-1 ഫ്രിഡ്ജുകൾ ഇതിന് അനുയോജ്യമാണ്. ആഹാരവസ്തുക്കൾ അവ വളരെ വേഗത്തിൽ തണുപ്പിക്കുന്നു, മാത്രമല്ല പച്ചക്കറികൾ പഴകാതിരിക്കാനും ദുർഗന്ധം വരാതിരിക്കാനും വിവിധ കൂളിംഗ് മോഡുകളും ഇതിലുണ്ട്. ഈ വീട്ടുപകരണങ്ങൾ വാങ്ങി കീശ കാലിയാകുമെന്ന പേടി വേണ്ട. സാംസങ്, എൽജി ഇലക്ട്രിക്സ് എന്നീ കടകളിൽ നിന്നും നേരിട്ട് ഉപകരണങ്ങൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ് സി ബാങ്ക് സമ്മർ ട്രീറ്റ്സ് മുഖേന നിങ്ങൾക്ക് ക്യാഷ്ബാക്കോ പലിശയില്ലാത്ത ഇഎംഐ വ്യവസ്ഥയോ ലഭിക്കുന്നു.

വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ ഓഫീസിലെ ജോലിയും വീട്ടുജോലികളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്നത് പ്രധാനമാണ്. ശരിയായ ഉപകരണങ്ങൾ കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് പല ജോലികൾ ഒരേസമയം ചെയ്യാനും അതിലെല്ലാം കാര്യക്ഷമത ഉറപ്പുവരുത്താനും സാധിക്കുന്നു.

ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ: നല്ലൊരു നോയ്സ്-ക്യാൻസലിംഗ് ഹെഡ്സെറ്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് കോളുകൾ സ്വീകരിക്കാനും ശബ്ദകോലാഹലങ്ങൾ ഒഴിവാക്കി കോൺഫറൻസ് കോളുകളിൽ ശ്രദ്ധിക്കാനും അതേസമയം വീട്ടുവാതിൽ തുറക്കുകയോ ചായ ഉണ്ടാക്കുകയോ പോലുള്ള ചെറിയ ജോലികൾ ചെയ്യാനും സാധിക്കും.

ലാപ്ടോപ്പ്: ലാപ്ടോപ്പിൻറെ മോശം അവസ്ഥ നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കുന്നുവെങ്കിൽ ഒരേസമയം പലകാര്യങ്ങൾ അതും വേഗതയോടെ ചെയ്യാവുന്ന പുതിയൊരെണ്ണം വാങ്ങാൻ ശ്രമിക്കുക. ജോലി ചെയ്യാനാണെങ്കിലും വിനോദത്തിനാണെങ്കിലും റെസല്യൂഷൻ കൂടിയ വേഗമേറിയ പ്രൊസസർ മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. വൈദ്യുതി മുടങ്ങുന്ന അവസ്ഥയിലും ജോലി നിന്നു പോകാതിരിക്കാൻ കൂടുതൽ ബാറ്ററി ലൈഫുള്ള കംപ്യൂട്ടർ വാങ്ങാൻ ശ്രദ്ധിക്കുക.

ലോകം കോറോണവൈറസിനെതിരെയുള്ള യുദ്ധം തുടരുമ്പോൾ ആകുലതകൾ കുറച്ച് ആരോഗ്യത്തിൽ ശ്രദ്ധിച്ച് വീട്ടിലിരിക്കാൻ പരമാവധി ശ്രമിക്കൂ. നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി അധ്വാനം വേണ്ട ജോലികൾ ഇത്തരം മികവുറ്റ വീട്ടുപകരണങ്ങളെ ഏൽപിക്കൂ. ഇവ എളുപ്പത്തിൽ വാങ്ങാൻ HDFC Bank Summer Treats ഉപയോഗിച്ച് നോക്കൂ. മാറുന്ന കാലത്തും മികച്ച ജീവിതനിലവാരം പുലർത്താൻ ഇതിലെ അതിശയകരമായ ക്യാഷ്ബാക്കുകളും പലിശരഹിത ഇഎംഐ വ്യവസ്ഥകളും പ്രയോജനപ്പെടുത്താവുന്നതാണ്.
First published: June 28, 2020, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading