നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • വെറും 99 ഫോൺ മതി ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കാൻ; ഗൂഗിളിന് പണി കൊടുത്ത വിരുതൻ

    വെറും 99 ഫോൺ മതി ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കാൻ; ഗൂഗിളിന് പണി കൊടുത്ത വിരുതൻ

    ഒരു ദിവസം രാവിലെ ഹാൻഡ് കാർട്ടിൽ 99 ഫോണുകൾ സ്വിച്ച് ഓണാക്കി റോഡിലൂടെ വലിച്ചുകൊണ്ടുപോയി. ഇതോടെയാണ് ഗൂഗിൾ മാപ്പ് കബളിപ്പിക്കപ്പെടാൻ തുടങ്ങിയത്.

    smart phone traffic jam

    smart phone traffic jam

    • Share this:
      ഒരു യാത്ര പോകുമ്പോൾ ഗൂഗിൾ മാപ്പ് നോക്കി ട്രാഫിക് കുറഞ്ഞ റൂട്ട് കണ്ടെത്തി പോകുന്നത് ഇന്ന് സ്വാഭാവികമാണ്. രൂക്ഷമായ ഗതാഗതകുരുക്ക് ഉള്ള റൂട്ട് ആണെങ്കിൽ ഗൂഗിൾ മാപ്പിൽ ചുവപ്പ് ലൈൻ കാണിക്കും. എന്നാൽ 99 ഫോൺ ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ ഒരു റൂട്ട് ട്രാഫിക് ബ്ലോക്ക് ആക്കിയിരിക്കുകയാണ് സൈമൺ വെക്കർട്ട് എന്നയാൾ. ജർമ്മനിയിലെ ബെർലിനിലാണ് സംഭവം. ഒരു യൂട്യൂബ് ചാനൽ നടത്തുന്ന വെക്കർട്ട്, ഒരു ദിവസം രാവിലെ ഹാൻഡ് കാർട്ടിൽ 99 ഫോണുകൾ സ്വിച്ച് ഓണാക്കി റോഡിലൂടെ വലിച്ചുകൊണ്ടുപോയി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് ഗൂഗിൾ മാപ്പിലെ മാറ്റങ്ങൾ കാണിച്ചുകൊണ്ടായിരുന്നു. വെക്കർട്ട് പോകുന്ന വഴിയെല്ലാം ഗൂഗിൾ മാപ്പിൽ നല്ല ഗതാഗത കുരുക്കുള്ള റൂട്ടായി മാറി.

      ഫോണുകളിലെല്ലാം ലോക്കേഷൻ ഓണാക്കിയാണ് സൈമൺ വെക്കർട്ട് ഗൂഗിളിനെ പറ്റിക്കാൻ ഇറങ്ങിയത്. 99 ഫോണുകളും ഓണാക്കി ഹാൻഡ് കാർട്ട് പതിയെ വലിച്ചുകൊണ്ടുപോയപ്പോൾ, ഈ റോഡിൽ കനത്ത ട്രാഫിക് ആണെന്ന് ഗൂഗിൾ വിലയിരുത്തി. അതനുസരിച്ച് മാപ്പിൽ തത്സമയ ട്രാഫിക് രേഖപ്പെടുത്തുകയും ചെയ്തു. ഒരു റൂട്ടിൽ സഞ്ചരിക്കുന്ന വാഹനങ്ങളും വേഗതയും അവയിലെ സ്മാർട്ട് ഫോണുകളും അടിസ്ഥാനമാക്കിയാണ് ഗൂഗിൾ മാപ്പ് ട്രാഫിക് ബ്ലോക്ക് രേഖപ്പെടുത്തുന്നത്.

      ബ്ലോക്ക് തീരെയില്ലാത്ത റോഡ് പച്ചയായും, കുറച്ചു ട്രാഫിക് ഉള്ള റോഡ് മെറൂണായും രൂക്ഷമായ ബ്ലോക്ക് ഉള്ള റോഡ് ചുവപ്പായുമാണ് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തുന്നത്. ഗൂഗിൾ മാപ്പ് ഓണാക്കി യാത്ര ചെയ്യുന്ന ഉപയോക്താവിന് ഇതനുസരിച്ച് ബ്ലോക്ക് കുറഞ്ഞ റൂട്ട് തിരഞ്ഞെടുക്കാൻ നിർദേശം നൽകുകയും ചെയ്യും.

      ഏതായാലും ഗൂഗിൾ മാപ്പിനെ അങ്ങനെയങ്ങ് കണ്ണുമടച്ച് വിശ്വസിക്കരുതെന്നാണ് സൈമൺ വെക്കർട്ട് നൽകുന്ന മുന്നറിയിപ്പ്. ട്രാഫിക് ബ്ലോക്ക് വിലയിരുത്തുന്നതിലുള്ള പാളിച്ച തുറന്നുകാട്ടപ്പെട്ടതോടെ മറ്റ് സാങ്കേതികവിദ്യകൾ തേടാൻ ഗൂഗിളും തയ്യാറാകേണ്ടിവരും.
      Published by:Anuraj GR
      First published:
      )}