• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇത് എന്റെ തെറ്റ്;സെനറ്റിനു മുന്നിലും സുക്കര്‍ബര്‍ഗ് ഇന്ന് മാപ്പ് പറയും

ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തില്‍ ജനങ്ങളോടും സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പു പറഞ്ഞിരുന്നു.

news18
Updated: April 16, 2018, 6:21 PM IST
ഇത് എന്റെ തെറ്റ്;സെനറ്റിനു മുന്നിലും സുക്കര്‍ബര്‍ഗ് ഇന്ന് മാപ്പ് പറയും
ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തില്‍ ജനങ്ങളോടും സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പു പറഞ്ഞിരുന്നു.
news18
Updated: April 16, 2018, 6:21 PM IST
വാഷിംഗ്ടണ്‍: ഒടുവില്‍ കുറ്റസമ്മതം നടത്താന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് യു.എസ് സെനറ്റിനു മുന്നിലും ഹാജരാകുന്നു. എട്ടരക്കോടി ഉപയോക്തളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് ഫേ്സ്ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗ് മാപ്പ് പറയുന്നത്. ഇന്നും നാളെയുമായി ചേരുന്ന യുഎസ് സെനറ്റിന് മുന്നിലാണ് സുക്കര്‍ബര്‍ഗ് വിശദീകരണം നല്‍കാന്‍ ഹാജരാകുന്നത്.

യുഎസ് തെരഞ്ഞെടുപ്പിനിടെ ഫേ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയിരുന്നെന്ന് വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനാലിറ്റിക വെളിപ്പെടുത്തിയത് വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിനെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയ സംഭവത്തില്‍ സുക്കര്‍ബര്‍ഗ് നേരത്തെ മാപ്പു പറഞ്ഞിരുന്നു.

ഇത് എന്റെ തെറ്റാണ്. ഞാനാണ് ഫേസ്ബുക്ക് ആരംഭിച്ചത്, അതിന്റെ നടത്തിപ്പുകാരനും ഞാന്‍ തന്നെ. കമ്പനിയില്‍ എന്താണോ സംഭവിക്കുന്നത് അതിന്റെ ഉത്തരവാദിയും ഞാന്‍ തന്നെ...മാപ്പ്' എന്നാണ് സെനറ്റിനു കൈമാറിയ രേഖയില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തില്‍ ജനങ്ങളോടും സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെനറ്റ് ജുഡിഷ്യറി കൊമേഴ്സ് കമ്മിറ്റികളുടെ മുന്‍പാകെ സുക്കര്‍ബര്‍ഗ് ഹാജരാകുന്നത്.

യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമായി നിലനില്‍ക്കെ ഫേസ്ബുക്കില്‍ റഷ്യയില്‍ നിന്നുള്ള പരസ്യങ്ങളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ചും സുക്കര്‍ബര്‍ഗ് മറുപടി നല്‍കേണ്ടി വരും.

കമ്മിറ്റിക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ ഫേസ്ബുക്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും ഉണ്ടായേക്കും.
First published: April 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍