• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക്


Updated: April 5, 2018, 6:50 PM IST
അഞ്ചര ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക്

Updated: April 5, 2018, 6:50 PM IST
ന്യൂയോര്‍ക്ക്: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വിലയിടിഞ്ഞ് നില്‍ക്കുകയാണ് ഫേസ്ബുക്ക്. ഈ പ്രശ്നത്തില്‍നിന്ന് കരകയറാന്‍ എല്ലാ വഴിയും തേടുകയാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗും കൂട്ടരും. ഏറ്റവും ഒടുവിലായി കേംബ്രിഡ്ജ് അനലിറ്റിക്ക വഴി വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. ഇന്ത്യയില്‍നിന്ന് അഞ്ചരലക്ഷം ഉപയോക്താക്കളുടെ വിശദാംശങ്ങളാണ് ചോര്‍ന്നത്. ഇതുള്‍പ്പടെ ഒമ്പത് കോടിയോളം ആളുകളുടെ വിശദാംശങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ആകെ ചോര്‍ന്നതില്‍ 81 ശതമാനവും അമേരിക്കക്കാരുടേതാണെന്നും ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റിലൂടെ ഫേസ്ബുക്ക് വ്യക്തമാക്കി.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വലിയ വീഴ്ചയാണ് ഫേസ്ബുക്കിന് സംഭവിച്ചതെന്നും നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സമ്മതിച്ചിരുന്നു. ഇന്ത്യയില്‍ ഉള്‍പ്പടെ ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ സമഗ്രത സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ ഫേസ്ബുക്ക് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ സുക്കര്‍ബര്‍ഗ് ഈ മാസം 11ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഹാജരാകുന്നുണ്ട്.
First published: April 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍