ചന്ദ്രയാൻ-2ന് പിന്നിൽ ചന്ദ്രകാന്ത; അടുത്തറിയാം കർഷകന്‍റെ മകനായ ഈ ശാസ്ത്രജ്ഞനെ

'അഭിമാനമാണ് ഈ നിമിഷം, ഏറെ സന്തോഷകരവും'- ഇതു പറയുമ്പോൾ ചന്ദ്രകാന്തയുടെ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു

news18
Updated: July 22, 2019, 6:26 PM IST
ചന്ദ്രയാൻ-2ന് പിന്നിൽ ചന്ദ്രകാന്ത; അടുത്തറിയാം കർഷകന്‍റെ മകനായ ഈ ശാസ്ത്രജ്ഞനെ
Chandrakanta
  • News18
  • Last Updated: July 22, 2019, 6:26 PM IST
  • Share this:
കൊൽക്കത്ത: ബംഗാളിലെ ഹൂഗ്ലിയിലെ ഷിബൂർ ഗ്രാമത്തിലെ കർഷകനായ മധുസൂധൻ കുമാർ മകനെ സ്കൂളിൽ ചേർക്കാനായി വരുന്നു. സ്കൂളിൽ സൂര്യകാന്ത എന്ന പേരിടാനായിരുന്നു മധുസൂദൻ കുമാർ ആഗ്രഹിച്ചിരുന്നത്. എന്നാൽ അതിനേക്കാൾ നല്ലത് ചന്ദ്രകാന്ത എന്ന പേരാണെന്ന നിർദേശമാണ് അധ്യാപകൻ മുന്നോട്ടുവെച്ചത്. അങ്ങനെ ചന്ദ്രനുമായുള്ള ആ കുട്ടിയുടെ ബന്ധം പേരിൽ മാത്രം ഒതുങ്ങിയില്ല. അവൻ വളർന്ന് വലുതായപ്പോൾ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായി. ഇന്ത്യയുടെ അഭിമാനകരമായ ചന്ദ്രയാൻ-2 മിഷന് പിന്നിൽ പ്രവർത്തിച്ച പ്രധാനപ്പെട്ട ശാസ്ത്രജ്ഞനായി ചന്ദ്രകാന്ത മാറി.

ആദ്യം ചന്ദ്രയാൻ-2 വിക്ഷേപണം മാറ്റിവെച്ചപ്പോൾ ഏറെ വിഷമം തോന്നിയെന്ന് ചന്ദ്രകാന്തയുടെ അച്ഛൻ മധുസൂദൻ കുമാർ ന്യൂസ് 18നോട് പറഞ്ഞു. 'എന്നാൽ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചന്ദ്ര ദൗത്യത്തിന് സാക്ഷ്യം വഹിക്കാനായി ഞങ്ങൾ കാത്തിരുന്നു. ചന്ദ്രയാൻ-2ന് പിന്നിൽ പ്രവർത്തിച്ച സംഘത്തിന്‍റെ ഭാഗമാണ് ഞങ്ങളുടെ മകൻ എന്നതിൽ അതിയായ അഭിമാനമുണ്ട്'- മധുസൂദൻ കുമാർ പറഞ്ഞു.

Chandrayaan 2: 'ഹൃദയത്തിൽ ഇന്ത്യൻ, ഹൃദയത്തുടിപ്പായി ഇന്ത്യൻ' ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ഉപഗ്രഹങ്ങൾക്കും ഗ്രൌണ്ട് സ്റ്റേഷനുകൾക്കുമായി ആന്റിന സംവിധാനങ്ങൾ ചന്ദ്രകാന്ത രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രോജക്ട് മാനേജർ, ആന്റിന സിസ്റ്റംസ്, ചന്ദ്രയാൻ -1, ജിസാറ്റ് -12, ആസ്ട്രോസാറ്റ് എന്നിവയിൽ സേവനമനുഷ്ഠിച്ചു. നിലവിൽ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി പ്രവർത്തിക്കുകയാണ് അദ്ദേഹം.

'പാടത്ത് പണിയെടുക്കുന്ന കർഷകനാണ് ഞാൻ. അതുകൊണ്ടുതന്നെ ചന്ദ്രകാന്തയുടെ പഠന കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ' മധുസൂദൻ കുമാർ പറഞ്ഞു, 'ചന്ദ്രകാന്തയുടെ അധ്യാപകരാണ് അവനെ നന്നായി വളർത്തിയത്. അവൻ എപ്പോഴും കഠിനാധ്വാനിയാണ്. 2001 ൽ ഐ.എസ്ൽആർ.ഓയിൽ ചേർന്നു, കാലങ്ങളായി കഠിനാധ്വാനവും അർപ്പണബോധവുമാണ് ആവനെ ഈ അഭിമാനകരമായ ദൗത്യത്തിലെ പ്രധാന ശാസ്ത്രജ്ഞനാക്കിയത്'- മധുസൂദൻ പറഞ്ഞു.

'അഭിമാനമാണ് ഈ നിമിഷം, ഏറെ സന്തോഷകരവും'- ഇതു പറയുമ്പോൾ ചന്ദ്രകാന്തയുടെ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. 'ഇന്ന് രാവിലെ എന്റെ മകൻ എന്നെ വിളിച്ച് ടിവിയിൽ ചന്ദ്രയാൻ -2 മിഷൻ കാണണമെന്ന് പറഞ്ഞിരുന്നു. ഞാൻ ഇന്ന് വളരെ സന്തോഷവാനാണ്, എന്റെ മകനെക്കുറിച്ച് അഭിമാനിക്കുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അവൻ ഒരു ശാസ്ത്രജ്ഞയായി'- അമ്മ ന്യൂസ് 18നോട് പറഞ്ഞു.

ചന്ദ്രകാന്തയുടെ ഇളയ സഹോദരൻ ശശികാന്തും ഒരു ശാസ്ത്രജ്ഞനാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യത്തിന്റെ കൗണ്ട്‌ഡൗൺ ഞായറാഴ്ച വൈകുന്നേരം 6.43 ന് ആരംഭിച്ചു, തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ചന്ദ്രയാൻ -2 വിക്ഷേപിച്ചു. നേരത്തെ, ജൂലൈ 15 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് ഐ.എസ്.ആർ.ഒ ഇത് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
First published: July 22, 2019, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading