നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Whatsapp | സ്റ്റാറ്റസോ അതോ സ്‌റ്റോറിയോ; പുതുപുത്തന്‍ പ്രത്യേകതകളും കിടിലന്‍ മാറ്റവുമായി വാട്‌സാപ്പ്‌

    Whatsapp | സ്റ്റാറ്റസോ അതോ സ്‌റ്റോറിയോ; പുതുപുത്തന്‍ പ്രത്യേകതകളും കിടിലന്‍ മാറ്റവുമായി വാട്‌സാപ്പ്‌

    വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ

    Whatsapp

    Whatsapp

    • Share this:
      ന്യൂയോര്‍ക്ക്: വിശേഷങ്ങളും വികാരങ്ങളുമടക്കം എല്ലാം പങ്കവെക്കുന്ന അല്ലെങ്കില്‍ പങ്കുവെക്കപ്പെടുന്ന ഇടമാണ് വാട്ട്‌സ്ആപ്പ്. ഇപ്പോഴിതാ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ.

      വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടുമ്പോള്‍ തന്നെ അതേ സന്ദേശം മെസേജായി അയക്കുകയും ചെയ്യാം എന്നതാണ് പുതിയ ഫീച്ചര്‍. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം സ്‌ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടത്. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് ഈ ഫീച്ചര്‍. എന്നാല്‍ വാട്ട്‌സ്ആപ്പിന്റെ 2.21.24.11 ബീറ്റ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഇത് ലഭിക്കും.

      സ്റ്റാറ്റസ് ഡയറക്ട് മെസേജായി അയക്കുന്നതിന് മുന്‍പ് എഡിറ്റ് ചെയ്യാനുള്ള സംവിധാനവും ഈ ഫീച്ചറില്‍ ലഭ്യമാണ്.

      'ചീഫ് മീം ഓഫീസറെ' നിയമിക്കാനൊരുങ്ങി കമ്പനി; ഇന്റർനെറ്റിൽ അപേക്ഷകരുടെ തിരക്ക്

      വ്യത്യസ്തമായ 30 ലധികം തസ്തികകളിലേക്ക് ഒരു വെബ്3 റഫറൽ പ്രോഗ്രാം (Web3 Referral Programme) ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈക്ക് (Hike). ചീഫ് മീം ഓഫീസർ (Chief Meme Officer) ആകാനുള്ള ആകർഷകമായ അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

      ഹൈക്ക് പറയുന്നതനുസരിച്ച്, #HikeMemeLord എന്ന പേരിൽ ഒരു മത്സരം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പ്രസ്തുത പോസ്റ്റിനായി ഇതുവരെ ഏകദേശം 130 എൻട്രികളാണ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഗെയിമുകളിൽ കളിക്കാർക്ക് പങ്കെടുക്കാനും തങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് മത്സരിച്ച് വിജയിക്കാനും കഴിയുന്ന റഷ് ഗെയിമിങ് യൂണിവേഴ്‌സ് (RGU) എന്ന മൊബൈൽ ഗെയ്മിങ് പ്ലാറ്റ്‌ഫോംനിർമ്മിക്കാനുള്ള ഹൈക്കിന്റെ തന്ത്രപരമായ പദ്ധതികൾക്ക് അനുസൃതമായാണ് പുതിയ നിയമന സംരംഭം പ്രഖ്യാപിച്ചതെന്ന് ഹൈക്ക് പ്രസ്താവനയിൽ പറഞ്ഞു.

      “ബ്ലോക്ക്‌ചെയിനിലൂടെ, ലോകം ഗെയിമിംഗിന്റെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. കളിക്കാർ ഒരു പുതിയ തരം ഗെയിം സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറും. അവിടെ അവർ തങ്ങളുടെ സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന ശൃംഖലകളുടെ ഉടമകൾ കൂടിയാണ്”, കമ്പനി കൂട്ടിച്ചേർത്തു. വെബ്3യിലൂടെ ലോകത്തിന് പുതിയ സാമ്പത്തിക അവസരങ്ങൾ തുറന്നു നൽകുന്നതിനുള്ള ഒരു ഉപാധിയായി മാറാൻ കഴിയുമെന്ന്കമ്പനി വിശ്വസിക്കുന്നു.

      പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, റഷ് ബൈ ഹൈക്ക് ആപ്പ് വഴി (Rush by Hike App) gif, ഷോർട്ട് വീഡിയോ അല്ലെങ്കിൽ jpeg ഫോർമാറ്റിൽ ഒരു മീം സൃഷ്ടിക്കാം. അവർ ട്വിറ്റർ അക്കൗണ്ടിൽ അവരുടെ മീം ട്വീറ്റ് ചെയ്യുകയും @team_hike എന്ന് ടാഗ് ചെയ്യുകയും വേണം. കൂടാതെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും അത്പോസ്റ്റ് ചെയ്യുകയും #HikeMemeLord ഉപയോഗിച്ച് @Hikeapp ടാഗ് ചെയ്യുകയും വേണം.

      ഉപയോക്താക്കൾക്ക് ഹൈക്കിന്റെ ഡിസ്‌കോർഡ് സെർവറിൽ ചേരാനും കമ്പനിയുടെ മീം ചാനലിൽ തങ്ങളുടെ മീമുകൾ പങ്കുവെയ്ക്കാനും കഴിയും. കൂടാതെ പരിശോധനയ്ക്കായി ഈ ഫോം വഴിയുംഎൻട്രി സമർപ്പിക്കാം.
      Published by:Karthika M
      First published:
      )}