HOME » NEWS » Money » TECH MI NOTEBOOK PRO 15 WITH OLED DISPLAY AND MI NOTEBOOK PRO 14 WITH 120HZ DISPLAY GH

എംഐയുടെ ഏറ്റവും പുതിയ നോട്ട്ബുക്ക് പ്രോ 15; നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പുകളെക്കുറിച്ച് അറിയാം

നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പുകളെക്കുറിച്ച് അറിയാം

News18 Malayalam | news18-malayalam
Updated: April 5, 2021, 2:36 PM IST
എംഐയുടെ ഏറ്റവും പുതിയ നോട്ട്ബുക്ക് പ്രോ 15; നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പുകളെക്കുറിച്ച് അറിയാം
Mi Notebook Pro laptops
  • Share this:
എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പ് മോഡലുകൾ ചൊവ്വാഴ്ച ചൈനയിൽ പുറത്തിറക്കി. 11th ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് സിപിയുകളും എൻവിഡിയ ജിഫോഴ്‌സ് ഗ്രാഫിക്സുമാണ് രണ്ട് ലാപ്‌ടോപ്പുകളിലുമുള്ളത്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്പ്ലേയിലാണുള്ളത്. എംഐ നോട്ട്ബുക്ക് പ്രോ 15 ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയോട് കൂടിയതാണ്.

എംഐ നോട്ട്ബുക്ക് പ്രോ 14 ഉയർന്ന റിഫ്രഷ് റേറ്റ് എൽസിഡി ഡിസ്‌പ്ലേയോട് കൂടിയതാണ്. അവ ഒന്നിലധികം കോൺഫിഗറേഷനുകളിൽ ഒറ്റ നിറത്തിലാണ് ലഭിക്കുന്നത്. രണ്ട് ലാപ്‌ടോപ്പ് മോഡലുകൾക്കും തണ്ടർബോൾട്ട് 4 പോർട്ടുകളാണുള്ളത്.


വില

എംഐ നോട്ട്ബുക്ക് പ്രോ 15യുടെ വില 72,900 രൂപയിലാണ് ആരംഭിക്കുന്നത്. 16 ജിബി റാം, 512 ജിബി സ്റ്റോറേജ്, ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സ് കാർഡ്. കോർ ഐ 5 സിപിയു എന്നിവയാണ് എംഐ നോട്ട്ബുക്ക് പ്രോ 15യുടെ പ്രത്യേകതകൾ.

എൻ‌വിഡിയ ജിഫോഴ്‌സ് MX450 GPU ഉള്ള ഇതേ കോൺഫിഗറേഷന് ഏകദേശം 78,500 രൂപ വില വരും. ജിപിയു കോൺഫിഗറേഷൻ ഉപയോഗിച്ച് കോർ ഐ 7 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഏകദേശം 90,000 രൂപ ചെലവാകും. മി നോട്ട്ബുക്ക് പ്രോ 14 ന് പ്രോ 15 ന് സമാനമായ മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് ഏകദേശം 59,400 രൂപയാണ് വില. മിഡിൽ കോൺഫിഗറേഷന് ഏകദേശം 67,300 രൂപ വില വരും.

നിറം

എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14 എന്നിവ സിൽവർ നിറത്തിലാണ് വാഗ്ദാനം ചെയ്യുന്നത്.

ആദ്യത്തേത് എംഐ ചൈന വെബ്‌സൈറ്റിൽ പ്രീ-ബുക്കിംഗിന് തയ്യാറാണ്. ഏപ്രിൽ 2 മുതൽ ഷിപ്പിംഗ് ആരംഭിക്കുമെന്നാണ് വിവരം. എംഐ നോട്ട്ബുക്ക് പ്രോ 14 ഏപ്രിൽ 26 മുതൽ പ്രീ ബുക്കിംഗിനായി ലഭ്യമാകും. മെയ് 1 മുതൽ വിൽപ്പന ആരംഭിക്കും. ലാപ്ടോപ്പ് മോഡലുകളുടെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Also Read-Huawei Band 6 | 96 വർക്കൗട്ട് മോഡുകൾ, രണ്ടാഴ്‌ച വരെ ബാറ്ററി പവർ; ഏറെ സവിശേഷതകളുമായി ഹുവായ് ബാൻഡ് 6 വിപണിയിൽ

ഡിസ്പ്ലേയുടെ പ്രത്യേകതകൾ

രണ്ട് ലാപ്ടോപ്പ് മോഡലുകളുടെയും പ്രധന പ്രത്യേകത ഡിസ്പ്ലേ ആണ്. 3,456x2,160 പിക്‌സൽ റെസല്യൂഷൻ, 261 പിപിഐ പിക്‌സൽ സാന്ദ്രത, 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം എന്നിവയുള്ള 15.6 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് എംഐ നോട്ട്ബുക്ക് പ്രോ 15യുടെ പ്രത്യേകത.

എംഐ നോട്ട്ബുക്ക് പ്രോ 14, 14 ഇഞ്ച് 2 കെ (2,560x1,600 പിക്സലുകൾ) ഡിസ്പ്ലേ, 88 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 216 പിപിഐ പിക്‌സൽ സാന്ദ്രത എന്നിവയോട് കൂടിയതാണ്. ഡിടിഎസ് ഓഡിയോ പ്രോസസ്സിംഗ് ഉള്ള രണ്ട് 2W സ്പീക്കറുകളാണ് ലാപ്ടോപ്പിലെ ഓഡിയോ കൈകാര്യം ചെയ്യുന്നത്.

ബാറ്ററി ശേഷി

ബാറ്ററി ശേഷിയുടെ കാര്യത്തിൽ, എംഐ നോട്ട്ബുക്ക് പ്രോ 15 ന് 66 Whr ബാറ്ററിയുണ്ട്, ഇത് അതിവേഗ ചാർജിംഗിന് സഹായിക്കും.

35 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. 37 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 56 വിആർ ബാറ്ററിയാണ് എംഐ നോട്ട്ബുക്ക് പ്രോ 14 ന് ഉള്ളത്.

ഭാരം

എംഐ നോട്ട്ബുക്ക് പ്രോ 15ന് 1.8 കിലോഗ്രാം ഭാരമാണുള്ളത്. എംഐ നോട്ട്ബുക്ക് പ്രോ 14ന്റെ ഭാരം 1.5 കിലോ ഗ്രാം ആണ്.
Published by: Naseeba TC
First published: April 5, 2021, 2:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories