നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജേണലിസ്റ്റുകളുടെ ജോലി ഇനി റോബോട്ടിന്; മൈക്രോസോഫ്റ്റിൽ അമ്പതോളം പേർക്ക് ജോലി നഷ്ടമാകും

  ജേണലിസ്റ്റുകളുടെ ജോലി ഇനി റോബോട്ടിന്; മൈക്രോസോഫ്റ്റിൽ അമ്പതോളം പേർക്ക് ജോലി നഷ്ടമാകും

  കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അമ്പതോളം ജേണലിസ്റ്റുകൾക്ക് ജൂണിൽ ജോലി നഷ്ടമാകുമെന്നാണ് അറിയാൻ കഴിയുന്നത്.

  microsoft

  microsoft

  • Share this:
   ജേണലിസ്റ്റുകൾക്കു പകരം മൈക്രോസോഫ്റ്റിൽ റോബോട്ടുകളെ ഉപയോഗിക്കാൻ തീരുമാനം. മൈക്രോസോഫ്റ്റിന്റെ വാര്‍ത്താ വെബ്സൈറ്റിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി നോക്കുന്ന അമ്പതോളം ജേണലിസ്റ്റുകൾക്ക് ഇതിനെ തുടർന്ന് ജോലി നഷ്ടമാകും.

   മൈക്രോസോഫ്റ്റ് വാർത്താ സൈറ്റിനു വേണ്ടി വാർത്തകൾ ക്യൂറേറ്റ് ചെയ്യുകയും അവയ്ക്ക് തലക്കെട്ട് നൽകുകയും ചിത്രങ്ങൾ കണ്ടെത്തുകയും നിലവിൽ ചെയ്യുന്നത് ജേണലിസ്റ്റുകൾ ആണ്.

   ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ ജോലി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് വിലയിരുത്തലിന്റെ ഭാഗമാണിതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

   എല്ലാ കമ്പനികളെയും പോലെ പതിവായി ബിസിനസ് വിലയിരുത്തുന്നതിന്റെ ഭാഗമാണിത്. ഇത് ചില സ്ഥലങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കാലാകാലങ്ങളിൽ മറ്റുള്ളവയിൽ വീണ്ടും ജോലി നൽകാനും ഇടയാക്കും- മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നു. കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഫലമല്ല ഈ തീരുമാനങ്ങൾക്ക് കാരണമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

   മറ്റ് ചില കമ്പനികളെപ്പോലെ തന്നെ വാർത്താ ഓർഗനൈസേഷനുകൾക്ക് അവരുടെ ഉള്ളടക്കം വെബ്‌സൈറ്റിൽ ഉപയോഗിക്കാൻ മൈക്രോസോഫ്റ്റും പണം നൽകുന്നുണ്ട്. എന്നാൽ ഏതൊക്കെ വാർത്തകൾ ഏതൊക്കെ രീതിയിൽ അവതരിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ജേണലിസ്റ്റുകളാണ്.

   You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു
   [news]
   Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു
   [news]
   ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും? [news]

   കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അമ്പതോളം ജേണലിസ്റ്റുകൾക്ക് ജൂണിൽ ജോലി നഷ്ടമാകുമെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ഫുൾ ടൈം ജേണലിസ്റ്റ് ടീമിനെ നിലനിർത്തും.

   മനുഷ്യന് പകരം ഉപകരണങ്ങളെ ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്ന ജേണലിസ്റ്റുകൾ പറയുന്നത് . ഇത്തരം കൃത്രിമബുദ്ധിക്ക് കർശനമായ എഡിറ്റോറിയൽ മാർഗനിർദേശങ്ങൾ പൂർണ്ണമായി പരിചിതമായിരിക്കില്ലെന്നും അനുചിതമായ വാർത്തകൾ നൽകാനിടയുണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

   ചെലവ് ചുരുക്കുന്നതിനായി റോബോട്ട് ജേണലിസം എന്ന് വിളിക്കപ്പെടുന്ന രൂപങ്ങൾ പരീക്ഷിക്കുന്ന നിരവധി ടെക് കമ്പനികളിൽ ഒന്നാണ് മൈക്രോസോഫ്റ്റ്. ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കുന്ന പ്രോജക്ടുകളിലും മൈക്രോസോഫ്റ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.
   Published by:Gowthamy GG
   First published:
   )}