നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Micromax in 1B sale Today| മൈക്രോ മാക്സ് ഇൻ 1ബി വിൽപന ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ടിൽ; ഓഫറുകൾ അറിയാം

  Micromax in 1B sale Today| മൈക്രോ മാക്സ് ഇൻ 1ബി വിൽപന ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ടിൽ; ഓഫറുകൾ അറിയാം

  മൈക്രോമാക്സ് ഇൻ 1ബി 2ജിബി റാം+ 32 ജിബി വേരിയന്റിന് 6999 രൂപയും 4ജിബി റാം+64 ജിബി വേരിയന്റിന് 7999 രൂപയുമാണ് വില.

  News18 Malayalam

  News18 Malayalam

  • Share this:
   മൈക്രോമാക്സ് ഒടുവിൽ ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിവന്നിരിക്കുന്നു. മൈക്രോമാക്സ് 1ബിയും മൈക്രോമാക്സ് നോട്ട് വണ്ണുമായാണ് മടങ്ങിയെത്തുന്നത്. മൈക്രോമാക്സ് ഇൻ നോട്ട് 1 ഈ മാസം 24 മുതൽ വിൽപന ആരംഭിച്ചിരുന്നു. മൈക്രോമാക്സ് 1ബിയുടെ വിൽപന ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കും. മൈക്രോമാക്സ് ഇൻ നോട്ട് 1ന് ആദ്യദിനത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മിനിറ്റുകൾക്കകം ഫോണുകൾ വിറ്റുപോയിരുന്നു.

   Also Read- ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്കുമായി ലയിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി

   മൈക്രോമാക്സ് ഇൻ 1ബി 2ജിബി റാം+ 32 ജിബി വേരിയന്റിന് 6999 രൂപയും 4ജിബി റാം+64 ജിബി വേരിയന്റിന് 7999 രൂപയുമാണ് വില. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കാഷ് ബാക്ക് ലഭിക്കും. ആക്സിസ് ബാങ്ക് ക്രെ‍ഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം അൺലിമിറ്റ‍ഡ് കാഷ് ബാക്കാണ് ഓഫർ. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം വിലക്കിഴിവും നേടാം. മൈക്രോമാക്സ് ഇൻ 1ബി ഫോൺ വാങ്ങുമ്പോൾ, എക്സ്ചേഞ്ച് ചെയ്യുന്ന പഴയ സ്മാർട്ട് ഫോണിന് 6850 രൂപവരെ കിഴിവ് ലഭിക്കും.

   Also Read- ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ മാറ്റം; രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ഇനിഅവധിയില്ല

   മൈക്രോമാക്സ് ഇൻ 1 ബി ബ്ലൂ, ഗ്രീൻ, പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഡ്യുവൽ നാനോ സിം വരുന്ന മൈക്രോമാക്‌സ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് വാട്ടർഡ്രോപ്പ് രൂപകല്പനയിൽ വരുന്നത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി വരുന്ന ഈ ഡിവൈസിന് 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും എഫ് / 1.8 ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായാണ് മൈക്രോമാക്‌സ് ഫോൺ വരുന്നത്.
   Published by:Rajesh V
   First published: