• HOME
  • »
  • NEWS
  • »
  • money
  • »
  • TECH MICROSOFT ANNOUNCES THE RETIREMENT OF INTERNET EXPLORER UPDATE GH

ഇന്‍റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുന്നു; 'വിരമിക്കൽ' തീയതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

ടെക് ഭീമൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് വരികയായിരുന്നു. എന്നാൽ ഈ സമയത്താണ് ഇന്റർനെറ്റ് എക്സ്പ്ലോറർഏകദേശം 8% ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞത്.

ടെക് ഭീമൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് വരികയായിരുന്നു. എന്നാൽ ഈ സമയത്താണ് ഇന്റർനെറ്റ് എക്സ്പ്ലോറർഏകദേശം 8% ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞത്.

ടെക് ഭീമൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് വരികയായിരുന്നു. എന്നാൽ ഈ സമയത്താണ് ഇന്റർനെറ്റ് എക്സ്പ്ലോറർഏകദേശം 8% ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞത്.

  • Share this:
    26 വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ഇന്റർനെറ്റ് എക്സ്പ്ലോറർ അടുത്ത വർഷം 'വിരമിക്കുമെന്ന്' ടെക് ഭീമൻ മൈക്രോസോഫ്റ്റ് അറിയിച്ചു. വിൻഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പുറത്തിറക്കിയത്. എന്നാൽ 2022 ജൂണിനുശേഷം ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ സേവനം ലഭിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് പുതിയ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. പകരക്കാരനായി ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കാം.

    ടെക് ഭീമൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് വരികയായിരുന്നു. എന്നാൽ ഈ സമയത്താണ് ഇന്റർനെറ്റ് എക്സ്പ്ലോറർഏകദേശം 8% ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞത്. പക്ഷെ 2021 ല്‍ എത്തി നില്‍ക്കുമ്പോള്‍ എക്സ്പ്ലോറർ ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ്.

    വേഗതയും സുരക്ഷിതത്വവും

    വളരെ പഴയ ചില വെബ്‌സൈറ്റുകളും പഴയ വെബ് സാങ്കേതികവിദ്യയിൽ നിർമ്മിച്ചവും ആധുനിക ബ്രൗസറുകൾക്ക് പ്രോസസ്സിംഗ് തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്. പുതിയ ബ്രൌസർ “വേഗതയേറിയതും കൂടുതൽ സുരക്ഷിതവും ആധുനികമായ ബ്രൌസിംഗ് അനുഭവം” വാഗ്ദാനം ചെയ്യുന്നതുമാണെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജർ സീൻ ലിൻഡെർസെ  ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. പഴയ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യാനും മൈക്രോസോഫ്റ്റ് എഡ്ജ് മികച്ചതാണെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

    Also Read-ഡിജിറ്റൽ സാങ്കേതികവിദ്യകൾ കുടുംബ ക്ഷേമത്തെ ബാധിക്കുന്നത് എങ്ങനെ?

    2000 നും 2005 നും ഇടയിൽ, ഇന്റർനെറ്റ് എക്സ്പ്ലോററിന് 90% വിപണി വിഹിതം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഗൂഗിൾ (Google Chrome) ആണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബ്രൌസർ. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിൽ ഇതര ബ്രൌസറുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് 2013ൽ മൈക്രോസോഫ്റ്റിന് 561 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു.

    2010 ൽ കമ്പനി ഒരു "ബ്രൌസർ ചോയ്സ്" പോപ്പ്-അപ്പ് അവതരിപ്പിച്ചിരുന്നു. എന്നാൽ  തൊട്ടടുത്ത വർഷം ഒരു അപ്‌ഡേറ്റിൽ ഈ സവിശേഷത കമ്പനി ഉപേക്ഷിച്ചു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്.

    പുതിയ ഫോണ്ട്

    ടെക് ഭീമൻ ഈ വർഷം ഏപ്രിലിൽ മൈക്രോസോഫ്ടിന്റെ ഡിഫോൾട്ട് ഫോണ്ടായ കാലിബ്രിയെ നീക്കം ചെയ്യാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഫോണ്ട് വികസിപ്പിക്കേണ്ട സമയമായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് ഇതിന് വിശദീകരണമായി അറിയിച്ചത്. ഏകദേശം 15 വർഷമായി ഡിഫോൾട്ട് ഫോണ്ടിൽ ആധിപത്യം പുലർത്തിയിരുന്ന കാലിബ്രിയാണ് മൈക്രോസോഫ്ട് നിർത്തലാക്കാൻ പോകുന്നത്.

    മൈക്രോസോഫ്റ്റ് ഓഫീസിലുടനീളം ടൈംസ് ന്യൂ റോമന് പകരമായി 2007 മുതൽ കാലിബ്രിയായിരുന്നു ഡിഫോൾട്ട് ഫോണ്ട്. കാലിബ്രിയ്ക്ക് പകരം ഡിഫോൾട്ട് ഫോണ്ടായി തിരഞ്ഞെടുക്കാൻ അഞ്ച് ഫോണ്ടുകളാണ് മൈക്രോസോഫ്ട് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ ഏതാണ് മികച്ചത് എന്നറിയാൻ കമ്പനി ജനങ്ങളുടെ പ്രതികരണം തേടിയിട്ടുണ്ട്. അഞ്ച് പുതിയ സാൻസ്-സെരിഫ് ഫോണ്ടുകൾ പലതരം ശൈലികളിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2022ൽ ഇവയിൽ ഏതെങ്കിലും ഒന്ന് ഡിഫോൾട്ട് ഫോണ്ടായി സജ്ജമാക്കാനാണ് പദ്ധതി.
    Published by:Asha Sulfiker
    First published:
    )}