ആപ്പിളിനെ (apple) മറികടക്കാനൊരുങ്ങി ടെക് ഭീമന് മൈക്രോസോഫ്റ്റ് (microsoft). ബുധനാഴ്ച മൈക്രോസോഫ്റ്റ് കമ്പനിയുടെ ഓഹരികളിൽ വന്‍ കുതിപ്പാണ് ഉണ്ടായത്. ഐഫോൺ നിർമ്മാതാക്കൾ തങ്ങളുടെ ത്രൈമാസ ഫലങ്ങൾ റിപ്പോർട്ട് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ഇത് സംഭവിച്ചത്. ജൂലൈ, ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങൾ അടങ്ങിയ പാദത്തിൽ മൈക്രോസോഫ്റ്റിന്റെ ഓഹരികളിൽ 4.2 ശതമാനം വര്‍ധനവുണ്ടായി. 323.17 ട്രില്യണ്‍ യൂറോയാണ് മൈക്രോസോഫ്റ്റിന്റെ നിലവിലെ ഒരു ഓഹരിയുടെ വില.
അതേസമയം, ആപ്പിളിന്റെ ഓഹരി വില 0.3 ശതമാനം കുറയുകയാണുണ്ടായത്. എന്നാല്‍ ഈ മൂന്ന് മാസത്തിനുള്ളിലെ മൈക്രോസോഫ്റ്റിന്റെ ആകെ മൂല്യം എന്നു പറയുന്നത് 2.426 ട്രില്യണ്‍ യൂറോ ആണ്. ആപ്പിളിന്റേത് 2.461 ട്രില്യണ്‍ യൂറോയുമാണ്. എന്നാല്‍ ആപ്പിളിനെ അപേക്ഷിച്ച് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഓഹരി വിലയിൽ വര്‍ധനവുണ്ടായിട്ടുണ്ട്. തുടര്‍ന്നും ഈ രീതിയിലാണ് കമ്പനി മുന്നോട്ട് പോകുന്നതെങ്കില്‍ മൈക്രോസോഫ്റ്റ് ആപ്പിളിനെ മൂല്യത്തിന്റെ കാര്യത്തില്‍ മറികടന്നേക്കും.
കോവിഡ് 19 ന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കിയതോടെ കൂടുതല്‍ പേരും ക്ലൗഡ് സ്റ്റോറേജിനു വേണ്ടി മൈക്രോസോഫ്റ്റിനെ ആശ്രയിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടായിരിക്കാം ഒരു പരിധി വരെ കമ്പനിയുടെ ഓഹരി വിലയും വരുമാനവും വര്‍ധിക്കാന്‍ കാരണമായത്. അതേസമയം, ആപ്പിളിന്റെ ഉത്പ്പന്നമായ ഐഫോണുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണെങ്കിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം, ആപ്പിളിന് ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതോടെ, ആപ്പിളിന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയായി.
നേരത്തെ, വരുമാനത്തെ അടിസ്ഥാനമാക്കി 2010ല്‍ ആയിരുന്നു ആപ്പിള്‍ മൈക്രോസോഫ്റ്റിനെ മറികടന്നിരുന്നത്. അത് വരെയും മൈക്രോസോഫ്റ്റ് തന്നെയായിരുന്നു മുമ്പില്‍. 2010ല്‍ ഐഫോണ്‍ വില്‍പ്പന ആരംഭിച്ചതോടെയായിരുന്നു ആപ്പിളിന്റെ മുന്നേറ്റം.
എന്നാല്‍, 2021ല്‍ ആപ്പിളിന്റെ ഓഹരികള്‍ 12 ശതമാനം ഉയര്‍ന്നു. സമീപ വര്‍ഷങ്ങളില്‍ രണ്ട് കമ്പനികളും വാള്‍സ്ട്രീറ്റിന്റെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറുകയും ചെയ്തു. റിഫിനിറ്റീവ് റിപ്പോർട്ട് അനുസരിച്ച്, ആപ്പിളിന്റെ സെപ്തംബറിലെ-ത്രൈമാസ വരുമാനം 31 ശതമാനം ഉയര്‍ന്ന് 84.8 ബില്യണ്‍ ഡോളറായി.വർദ്ധിച്ചു.
എന്നാല്‍ ക്ലൗഡ് സ്റ്റോറേജ് കൊണ്ടു മാത്രമാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ ആപ്പിളിനെ മറികടക്കാനൊരുങ്ങുന്നത്. ആപ്പിളിന് ക്ലൗഡ് സ്റ്റോറേജ് ഇല്ലതാനും. കോവിഡ് ലോകത്ത് നിന്ന് പൂര്‍ണമായും തുടച്ചുനീക്കാത്തതു കൊണ്ടും, വര്‍ക്ക് ഫ്രം ജോലികള്‍ തുടരുന്നതിനാലും മൈക്രോസോഫ്റ്റിന്റെ വരുമാനം ഇനിയും വര്‍ധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അതേസമയം, ജൂലൈ മാസത്തില്‍ മഹാമാരി ബോണസായി മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് 1,500 ഡോളര്‍ (1.12 ലക്ഷം രൂപ) നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2021 മാര്‍ച്ച് 31നോ അതിനു മുമ്പോ ജോലിയില്‍ പ്രവേശിച്ച, വൈസ് പ്രസിഡന്റിന് താഴെയുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ബോണസ് നല്‍കുമെന്നാണ് സര്‍ക്കുലര്‍ വഴി അറിയിച്ചിട്ടുള്ളത്. 20 കോടി ഡോളറാണ് ബോണസ് ഇനത്തിൽ കമ്പനി വകയിരുത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ രണ്ടു ദിവസത്തെ ലാഭത്തിന് തുല്യമാണ് ഈ തുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.