കാലം മാറുന്നതിന് അനുസരിച്ച് എല്ലാ സാങ്കേതിക ഉപകരണങ്ങൾക്കും അനുദിനം വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മൊബൈൽ ഫോണുകൾ ദിവസംതോറും സ‌്മാർട്ടാകുമ്പോൾ അതിനൊത്ത‌് മാറുകയാണ‌് സിം കാർഡുകളും. മൈക്രോ സിമ്മിൽ നിന്ന് മിനി സിമ്മായും അതിൽ നിന്ന് നാനോയായും മാറിയ സിം കാർഡുകൾ ഇനി ഇ–സിമ്മിലേക്ക‌് മാറുകയാണ്.
പുതിയ സാങ്കേതിക വിദ്യ നിലവിൽ വരുന്നതോടെ സിം കാർഡ‌് എന്നത‌് സങ്കൽപ്പം മാത്രമാകും. വിവിധ കണക്ഷനുകൾക്കു വേണ്ടി പ്രത്യേകം പ്രത്യേകം സിം കാർഡുകൾ കൊണ്ടുനടക്കേണ്ടതില്ല എന്നതാണ‌് പ്രധാന സവിശേഷത. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇ–സിം) ഉണ്ടാകും.
വിസ്മയച്ചെപ്പ് തുറന്ന് ആപ്പിൾ; ഐഫോണിന്റെ പുതിയ മോഡലുകൾ പുറത്ത്
സ്മാർട്ട് ഡിവൈസുകളുടെ മദർ ബോർഡുകളിലെ വെർച്വൽ സ്പേസിലാകും സിമ്മുകൾ. പുതിയ കണക്ഷൻ എടുക്കുമ്പോൾ ആ കണക്ഷന്റെ ഐ ഡി ഇ ഫോണിൽ നൽകിയാൽ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളിൽ ഉപയോഗിക്കാം എന്നതും മറ്റൊരു പ്രത്യേകത. എൻ.എഫ്.സി ചിപ്പിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഇ-സിം വ്യാപകമാക്കാനുള്ള ശ്രമങ്ങളാണ് മറ്റ് മൊബൈൽ നിർമാണ കമ്പനികൾ നടത്തുന്നത്. ഇന്ത്യയിൽ റിലയൻസ് ജിയോയും എയർടെല്ലുമാണ് ഇ-സിം ടെക്നോളജി തുടക്കം കുറിച്ചിരിക്കുന്ന മൊബൈൽ സേവനദാതക്കാൾ .ഇന്ത്യയിലും എല്ലാ മൊബൈൽ സേവനദാതാക്കളും സ‌്മാർട‌് സിം സംവിധാനത്തിലേക്ക‌് ഉടൻ മാറുമെന്നാണ‌് കരുതുന്നത‌്.
ലോകത്തെ ഏറ്റവും വലിയ മൊബൈൽ ശൃംഖലയായ ആപ്പിൾ കമ്പനിയും ഈ സംവിധാനം ഉപയോഗിച്ച് തുടങ്ങി. ആരാധകർ ഏറെക്കാലമായി കാത്തിരുന്ന ആപ്പിളിന്റെ ഡ്യുവൽ സിം മോഡൽ ഈ അടുത്ത സമയത്താണ് കമ്പനി പുറത്തിറക്കിയത്. ഈ ഡ്യുവൽ സിം ഐഫോണുകളിൽ നൂതനമായ ഇ-സിം ടെക്നോളജിയാണ് ആപ്പിൾ ഉപയോഗിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.