നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • MIT Awards For Indian Student | മാലിന്യ സംസ്ക്കരണത്തിന് App സൃഷ്ടിച്ച ആറാം ക്ലാസുകാരന് MIT അവാർഡ്

  MIT Awards For Indian Student | മാലിന്യ സംസ്ക്കരണത്തിന് App സൃഷ്ടിച്ച ആറാം ക്ലാസുകാരന് MIT അവാർഡ്

  പുതിയ ആപ്പ് ആളുകളിൽ, പ്രത്യേകിച്ച് കുട്ടികളിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് രസകരവും ആകർഷകവുമായ രീതിയിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന ഒന്നാണ്.

  Pranet Pahwa

  Pranet Pahwa

  • Share this:
   ആറാം ക്ലാസുകാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) അവാർഡ്. 'ഹീൽ ദി വേൾഡ്' ( (Heal the World) എന്ന ആപ്പ് സൃഷ്‌ടിച്ചാണ് വിദ്യാർത്ഥി അവാർഡിന് അർഹനായത്. ഡൽഹി എൻസിആറിലെ ശിവ് നാടാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ പ്രണെറ്റ് പഹ്വയെയാണ് (Pranet Pahwa) എംഐടി ആപ്പ് ഇൻവെന്റർ അപ്പത്തോൺ ഫോർ ഗുഡ് 2021ലെ വിജയിയായി തിരഞ്ഞെടുത്തത്. പീപ്പിൾ ചോയ്സ് യൂത്ത് ടീമിന്റെ വിജയിയായാണ് ഈ ആറാം ക്ലാസ്സുകാരൻ തിരഞ്ഞെടുക്കപ്പെട്ടത്.

   ഇന്ത്യയിൽ കൊവിഡ് -19 മഹാമാരി ഏറ്റവും ഉയർന്ന ഘട്ടത്തിൽ ആരോഗ്യ വിദഗ്ധരെ എളുപ്പത്തിൽ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനായി കോഡിംഗ് തത്പരനായ പ്രാണെറ്റ് മുമ്പ് ഒരു ഹെൽത്ത് കെയർ ആപ്പും സൃഷ്ടിച്ചിരുന്നു. 'XDOC+' എന്നാണ് ഈ ആപ്പിന്റെ പേര്. 2020 ഡിസംബറിൽ ഈ ആപ്പും എംഐടി ആപ്പിൽ വിജയിയായിരുന്നു.

   പുതിയ ആപ്പ് ആളുകളിൽ, പ്രത്യേകിച്ച് കുട്ടികളിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് രസകരവും ആകർഷകവുമായ രീതിയിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ഉപയോക്താക്കളെ അവരുടെ സമീപത്തുള്ള എൻ‌ജി‌ഒയുമായി അവരുടെ കൈവശമുള്ള പാഴ്‌വസ്തുക്കൾ ഏൽപ്പിക്കുന്നതിന് ബന്ധിപ്പിക്കുന്ന ആപ്പാണ്. ഇത് ഗാർഹിക മാലിന്യത്തിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനുള്ള മാർഗങ്ങൾ പങ്കിടുകയും അത് അടുക്കളത്തോട്ടങ്ങളിൽ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിക്കുകയും കമ്മ്യൂണിറ്റി ക്ലീനിംഗ് ഡ്രൈവുകളിൽ സന്നദ്ധപ്രവർത്തകരായി ചേരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്. ഒരു ടീമിനൊപ്പം ചേർന്നാണ് പ്രാണെറ്റ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

   സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ത്യ പ്രതിവർഷം 60 ദശലക്ഷം ടൺ മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 45 ദശലക്ഷം ടൺ മാലിന്യം സംസ്കരിക്കപ്പെടാതെ കിടക്കുന്നു.

   Also Read-Kano Jigoro | ഇന്ന് 'ജൂഡോയുടെ പിതാവ്' കാനോ ജിഗോറോയുടെ 161-ാം ജന്മദിനം; ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ

   ആൻഡ്രോയിഡ്, iOS സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും പൂർണ്ണമായും പ്രവർത്തനക്ഷമമായ ആപ്പുകൾ നിർമ്മിക്കാൻ എല്ലാവരെയും അനുവദിക്കുന്ന ഒരു വിഷ്വൽ പ്രോഗ്രാമിംഗ് പരിതസ്ഥിതിയാണ് എംഐടി ആപ്പ് ഇൻവെന്റർ.

   ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ഒഡീഷ സ്വദേശിയായ മൃത്യുഞ്ജയ് നായക് എന്ന കുട്ടിയുടെ വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. വെറും രണ്ട് വർഷവും ഒൻപത് മാസവും മാത്രം പ്രായമുള്ള സുഭം എന്ന് വിളിപ്പേരുള്ള മൃത്യുഞ്ജയ് നായക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിനൊപ്പം കലാം വേൾഡ് ബുക്ക് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഭൂമിയിലെ വിവിധ ഭൂഖണ്ഡങ്ങൾ, രാജ്യങ്ങൾ, നഗരങ്ങൾ, തലസ്ഥാനങ്ങൾ, രാജ്യങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ വരെയുള്ള എല്ലാ പേരുകളും ഈ കുഞ്ഞുതലയിൽ ഭദ്രമാണ്.
   Published by:Jayesh Krishnan
   First published:
   )}