നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • OmniFiber | ശരീര ചലനങ്ങള്‍ തിരിച്ചറിയാനും രേഖപ്പെടുത്താനും കഴിയുന്ന ‘സൂപ്പര്‍ ഫൈബർ’ തുണികളുമായി MIT ഗവേഷകര്‍

  OmniFiber | ശരീര ചലനങ്ങള്‍ തിരിച്ചറിയാനും രേഖപ്പെടുത്താനും കഴിയുന്ന ‘സൂപ്പര്‍ ഫൈബർ’ തുണികളുമായി MIT ഗവേഷകര്‍

  എന്താണിതിന്റെ പ്രത്യേകത എന്ന് ചോദിച്ചാല്‍ ഈ തുണിയ്ക്ക് ആലോചിക്കാനും പ്രതികരിക്കാനുമുള്ള കഴിവുണ്ട്.

  • Share this:
   ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുന്ന പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു അന്താരാഷ്ട്ര ഗവേഷക സംഘം. പുതിയ തരം ‘റോബോട്ടിക്ക്’ (ROBOTIS)ഫൈബര്‍ ആണ് മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (MIT) ഗവേഷക സംഘം വികസിപ്പിച്ചിരിക്കുന്നത്. എന്താണിതിന്റെ പ്രത്യേകത എന്ന് ചോദിച്ചാല്‍ ഈ തുണിയ്ക്ക് ആലോചിക്കാനും പ്രതികരിക്കാനുമുള്ള കഴിവുണ്ട്. അത്ഭുതപ്പെടേണ്ട, നിങ്ങള്‍ വായിച്ചത് ശരിയാണ്. ഇതുപയോഗിച്ച് മനുഷ്യ ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങൾ നിര്‍മ്മിക്കാന്‍ സാധിക്കും. ഓമ്‌നിഫൈബര്‍ എന്നാണ് ഈ പുതിയ തരം തുണിത്തരത്തിന് നല്‍കിയിരിക്കുന്ന പേര്. ശരീരത്തിന് കുറുകെ വലിഞ്ഞ് നില്‍ക്കുന്ന ഈ തുണിയ്ക്ക് സമ്മര്‍ദ്ദവും കമ്പനവും ഉണ്ടാക്കാന്‍ സാധിക്കും.

   ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ശസ്ത്രക്രിയകളില്‍ നിന്നും മറ്റ് അസുഖങ്ങളില്‍ നിന്നും സുഖം പ്രാപിക്കാന്‍ ഓമ്‌നിഫൈബര്‍ സഹായകമാകും. കൂടാതെ ഗായകരെയും കായികതാരങ്ങളെയും സ്പര്‍ശനേന്ദ്രിയ ഫീഡ്ബാക്ക് സംവിധാനം ഉപയോഗിച്ച് പരിശീലിപ്പിക്കാനും ഓമ്‌നിഫൈബറിന് സാധിക്കും.

   ഓമ്‌നിഫൈബര്‍ നാരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ക്ക് ശരീര ചലനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മാത്രമല്ല അത് റെക്കോഡ് ചെയ്യാനും പിന്നീട് പ്ലേ ചെയ്ത് നോക്കാനും കഴിയും. ഇത് ഗായകര്‍ക്കും കായികതാരങ്ങള്‍ക്കും സ്പര്‍ശനേന്ദ്രിയങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ നടത്താന്‍ ഒരു പുതിയ മാര്‍ഗം തുറന്നിടുന്നു.

   ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഓമ്‌നിഫൈബറുകള്‍ ഉപയോഗിച്ച്, ക്ലാസിക്കലായി പരിശീലനം ലഭിച്ച ഒരു സംഗീതജ്ഞന്റെ വൈദഗ്ധ്യം അവരുടെ ശരീര ചലനങ്ങളുടെ രൂപത്തില്‍ മനസ്സിലാക്കാനും രേഖപ്പെടുത്താനും സാധിക്കും. അതു മാത്രമല്ല, പിന്നീട് ഈ സങ്കീര്‍ണ്ണമായ ചലങ്ങള്‍ ആവര്‍ത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഫൈബറില്‍ സ്ഥാപിച്ചിരുന്ന സ്‌ട്രെയിന്‍ സെന്‍സറുകള്‍ ഉപയോഗിച്ചാണ് സ്പര്‍ശനേന്ദ്രിയത്തെ സംബന്ധിച്ച ഫീഡ്ബാക്ക് രേഖപ്പെടുത്തിയത്.

   “അതിനാല്‍, ഈ സംവിധാനം ഉപയോഗിച്ച് ഒരു വിദഗ്ദനില്‍ നിന്ന് അറിവ് പിടിച്ചെടുക്കുക മാത്രമല്ല ഞങ്ങള്‍ ചെയ്യുന്നത്, അത് സ്പര്‍ശനേന്ദ്രിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അറിവ് നേടാന്‍ ശ്രമിക്കുന്ന ഒരു പഠിതാവിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യുന്നു.” എന്നാണ് നാരുകള്‍ ഉപയോഗിച്ചുള്ള ഈ ഗവേഷണത്തില്‍ പങ്കാളിയായ ഓസ്ഗണ്‍ കിലിക് അഫ്‌സര്‍ ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടത്. ഈ വൈദഗ്ദ്യം സ്പര്‍ശനീയമായ രൂപത്തില്‍ പിടിച്ചെടുക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വീഡനിലെ കെടിഎച്ച് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയും മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (MIT) ഗവേഷണ അംഗവുമാണ് ഓസ്ഗണ്‍.

   ഓമ്‌നിഫൈബറില്‍ ഉപയോഗിച്ചിരിക്കുന്ന നാരുകള്‍ വളരെ ലോലമാണ്. ഒപ്പം അതിന് ഉയോഗിച്ചിരിക്കുന്ന തുണിത്തരം വില കുറഞ്ഞതുമാണ്. ഈ സവിശേഷതകള്‍ ഏതു തുണിത്തരം ഉപയോഗിച്ചുമുള്ള ഓമ്‌നിഫൈബര്‍ നിര്‍മ്മാണത്തിന് വഴിയൊരുക്കുന്നു. ഓമ്‌നിഫൈബറിന്റെ പുറംപാളി നിര്‍മ്മിച്ചിരിക്കുന്നത്, പോളിസ്റ്റര്‍ പോലെയുള്ള ഒരു വസ്തു ഉപയോഗിച്ചാണ്. ഇത് മനുഷ്യ ശരീരത്തിന് ഇണങ്ങുന്നതുമാണ്.

   ഇത് വളരെ പ്രവര്‍ത്തനക്ഷമതയുള്ളതാണ്. വലിച്ച് നീട്ടുന്നതിനും മര്‍ദ്ദവും കമ്പനവും പ്രയോഗിക്കാനും ഇതിന് സാധിക്കും. ഇതിന് 5 പാളികളുണ്ട്. അതിന്‍ ഏറ്റവും അകത്തുള്ള പാളി ഒരു ദ്രാവക മാര്‍ഗ്ഗം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ നാരുകളുടെ ജ്യാമിതിയെ ഈ വ്യവസ്ഥയാണ് നിയന്ത്രിയ്ക്കുന്നത്. ഒക്ടോബര്‍ 10നും 14നും ഇടയില്‍ ഓണ്‍ലൈന്‍ കോണ്‍ഫറനന്‍സിലൂടെ നടന്ന അസ്സോസിയേഷന്‍ ഫോര്‍ കംപ്യൂട്ടിങ്ങ് മെഷനറീസ് യൂസര്‍ ഇന്റര്‍ഫേസ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് ചെക്‌നോളജിയിലാണ് ഇത് സംബന്ധിച്ച ഗവേഷണ വിവരങ്ങള്‍ അവതരിപ്പിച്ചത്.
   Published by:Jayashankar AV
   First published:
   )}