സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഗ്യാലക്സി ഫോള്‍ഡ് 3 ഈ മാസം പത്തിനാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്. എന്നാൽ ഇവിടെ ഔദ്യോഗികമായി വിൽപന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫോൺ സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. അതും ഇന്ത്യയിൽ ലഭ്യമല്ലാത്ത കളറിലുള്ള ഗ്യാലക്സി ഫോള്‍ഡ് 3 ആണ് മോഹൻലാൽ സ്വന്തമാക്കിയത്. ഇന്ത്യയിൽ ഇപ്പോൾ പ്രീ-ഓർഡർ മാത്രമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്.
ഒട്ടേറെ സവിശേഷതകളുമായാണ് ഗ്യാലക്സി ഫോള്‍ഡ് 3 പുറത്തിറക്കിയത്. മടക്കിവയ്ക്കാവുന്ന രീതിയിലുള്ള രൂപകൽപനയാണ് ഗ്യാലക്സി ഫോര്‍ഡ് 3 മോഡലിലെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. ഗ്യാലക്സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ അമേരിക്ക, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ മാത്രമാണ് പുറത്തിറക്കിയത്. ഏകദേശം 1.3 ലക്ഷം രൂപ അതായത്, 1,799.99 ഡോളറിനാണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്.
ഗാലക്സി Z ഫോള്‍ഡ് 2ന്റെ പിന്‍ഗാമിയാണ് ഗാലക്സി Z ഫോള്‍ഡ് 3. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഈ ഫോൺ പുറത്തിറക്കിയത്. ഇതില്‍ ആഗോള വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള ഫാന്റം സില്‍വർ കളറിലുള്ള ഫോണാണ് മോഹന്‍ലാല്‍ വാങ്ങിയത്. നിലവിൽ ഇന്ത്യയിൽ പ്രീ ഓർഡറിനായി ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ ഈ കളർ ലഭ്യമല്ല.
Also Read-
ഫോണിൽ തൊടാതിരുന്നാൽ സ്വയം പവര്‍ കുറയും; ബാറ്ററി ബാക്കപ്പ് കൂട്ടാൻ പുത്തൻ സാങ്കേതിക വിദ്യയുമായി ആപ്പിള്‍
അഞ്ച് എന്‍എം 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഗ്യാലക്സി ഇസഡ് ഫോൾഡ് 3 സ്മാർട് ഫോണിന് കരുത്ത് പകരുന്നത്, 126 ജിബി റാമും 256 ജിബി, 512 ജിബി എന്നിങ്ങനെ വ്യത്യസ്ത വേരിയന്റുകളിൽ ഇന്റേണല്‍ സ്റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. സാംസങ് പ്രത്യേകമായി നിര്‍മിച്ചെടുത്ത വളയ്ക്കാവുന്ന ഡിസ്പ്ലേക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും നൽകിയിട്ടുണ്ട്.
You May Also Like-
ഐഫോൺ മോഷണം പോയാൽ ടെൻഷൻ വേണ്ട; നഷ്ടപ്പെട്ട ഫോൺ എങ്ങനെ ട്രാക്കുചെയ്യാം?
അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സംവിധാനവും ഈ ഫോണിലുണ്ട്. കവറില്‍ 10 മെഗാപിക്സല്‍ ലെന്‍സും അകത്ത് നാല് മെഗാപിക്സല്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് 4400 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്. 271 ഗ്രാം ഭാരമാണ് ഗ്യാലക്സി ഫോൾഡ് 3ന് ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.