വെള്ളപ്പൊക്കം; കൂടുതൽ സേവനങ്ങളുമായി ടെലികോം കമ്പനികൾ
Updated: August 22, 2018, 6:43 PM IST
Updated: August 22, 2018, 6:43 PM IST
കൊച്ചി: പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിന് കൂടുതൽ സൗകര്യങ്ങളുമായി ടെലികോം കമ്പനികളും.
ഇടുക്കി, എറണാകുളം ജില്ലകൾക്കിടയിൽ റിലയൻസ് ജിയോ ബാൻഡ് വിഡ്ത്ത് 100 എംബിപിഎസ് ആയി വർധിപ്പിച്ചു. വെള്ളപ്പൊക്കത്തിൽ തകരാറിലായ ബിഎസ്എൻഎൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതു വരെ സഹായം ലഭിക്കും. ഇതിനു പുറമെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനും റിലയൻസ് ഫൗണ്ടേഷനും രംഗത്തുണ്ട്.
വെള്ളപ്പൊക്കത്തിൽ കാണാതായവരെ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിൽ അവരെ കണ്ടെത്തുന്നതിന് സഹായവുമായി എയർടെല്ലു ഐഡിയയും രംഗത്തുണ്ട്. കാണാതായിരിക്കുന്നത് എയർടെൽ ഉപഭോക്താവിനെ ആണെങ്കിൽ 1948 എന്ന് ഡയൽ ചെയ്ത ശേഷം കാണാതായ ആളുടെ എയർടെൽ നമ്പർ ഡയൽ ചെയ്താൽ കാണാതായ ആളുടെ അവസാന ലൊക്കേഷൻ ലഭ്യമാകും. ഫോൺ ഓഫ് ആണെങ്കിലും ആളെ കണ്ടെത്താൻ കഴിയും.
ഐഡിയ ഉപഭോക്താവിനെയാണ് കാണാതായതെങ്കിൽ 1948 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചു പറഞ്ഞാൽ ആളുടെ ലൊക്കേഷൻ മെസേജായി അയച്ചു തരും.

Loading...
Loading...