ഗൂഗിളിൽ ഏറ്റവുമധികം തെരയപ്പെട്ട സെലിബ്രിറ്റികളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒന്നാമത് സണ്ണി ലിയോണി ആയിരുന്നു. എന്നാൽ ഇത്തവണ സണ്ണി ലിയോണി രണ്ടാമതായി. പ്രിയങ്ക ചോപ്രയാണ് ഒന്നാം സ്ഥാനത്ത്. 2018 ഒക്ടോബർ മുതൽ 2019 ഒക്ടോബർ വരെയുള്ള ഡാറ്റ പ്രകാരമാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ശരാശരി 4.2 മില്യൺ സെർച്ചാണ് ഓരോ മാസവും പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചത്. എന്നാൽ സണ്ണി ലിയോണിക്ക് ഇത് മൂന്ന് മില്യൺ ആയിരുന്നു. രണ്ട് മില്യൺ സെർച്ച് മാസംതോറും നേടിയ സൽമാൻഖാനാണ് ഇക്കാര്യത്തിൽ മൂന്നാമത്. 1.8 മില്യൺ സെർച്ച് ലഭിച്ച ദീപിക പദുകോൺ നാലാം സ്ഥാനത്താണ്.
എസ്.ഇ മ്രഷും ന്യൂസ് റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.