മോട്ടോ ജി71 5ജി (Moto G71 5G) സ്മാര്‍ട്ഫോണ്‍ (Smartphone) ജനുവരി 10ന് ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് മോട്ടോറോള (Motorola) അറിയിച്ചു. 2021 നവംബറില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ച ഫോണ്‍ ഫ്ളിപ്കാര്ട്ടിലൂടെയാവും (Flipkart) ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുക. ട്രിപ്പിള്‍ റിയര്‍ ക്യാമറകളോടുകൂടിയ ഫോണ്‍ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകും. നിലവിൽ 299.99 യൂറോ അഥവാ ഏകദേശം 25,200 രൂപയാണ് ഫോണിന്റെ വില. ഏറെക്കുറെ സമാനമായിരിക്കും ഇന്ത്യയിലും ഫോണിന്റെ വിലയെന്നാണ് ലഭ്യമാകുന്ന വിവരം. ചൈനീസ് വിപണിയില്‍ ഫോണിന്റെ 8 ജിബി+ 128 ജിബി വേരിയന്റിന് ഏകദേശം 20,000 രൂപയാണ് വില.
1,080x2,400 പിക്സല്‍ റെസല്യൂഷനോട് കൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒഎല്‍ഇഡി ഡിസ്പ്ലേയാണ് മോട്ടോ ജി71ന്റെ പ്രധാന സവിശേഷത. 60hz ന്റെ സ്റ്റാന്‍ഡേര്‍ഡ് റീഫ്രഷ് റേറ്റുമായാണ് ഡിസ്പ്ലേ വരുന്നത്. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 695 SoCയുമായി എത്തുന്ന മോട്ടോ ജി71 8 ജിബി റാമും 128 ജിബി എക്സ്പാന്‍ഡബിള്‍ സ്റ്റോറേജും ഉള്ള മോഡലാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി വികസിപ്പിക്കാം.
50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്സല്‍ മാക്രോ ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 16 മെഗാപിക്സല്‍ ക്യാമറയും മോട്ടോ ജി71 5ജിയില്‍ ക്രമീകരിച്ചിട്ടുണ്ട്.
ടര്‍ബോ പവര്‍ 30 ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടു കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ഫോണില്‍ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ബ്ലൂടൂത്ത് വി5, വൈഫൈ എസി എന്നിവയാണ് മറ്റ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ഡോള്‍ബി അറ്റ്മോസ് പിന്തുണയും ഫോണിലുണ്ട്.
ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി 2021 നവംബറില്‍ മോട്ടോ ജി200 സ്മാര്‍ട്ഫോണും അവതരിപ്പിച്ചിരുന്നു. മോട്ടോ ജി100 ഫോണിന്റെ പിന്‍ഗാമിയായാണ് മോട്ടോ ജി200 എത്തിയിരിക്കുന്നത്. 37, 800 രൂപയാണ് ഫോണിന്റെ വില.
6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മോട്ടോ ജി200നുള്ളത്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. എല്‍സിഡി ഡിസ്പ്ലേയാണ് എന്ന പ്രത്യേകതയും ഫോണിനുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888+ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 8ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്.
108 മെഗാപിക്സല്‍ പ്രധാന ക്യാമറ, 13 എംപി അള്‍ട്രാ വൈഡ് മാക്രോ ക്യാമറ, ഒരു ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകൾ. 8കെ വീഡിയോ റെക്കോര്‍ഡിങ്, 960 എഫ്പിഎസ് സ്ലോമോഷന്‍ വീഡിയോ ഉള്‍പ്പടെയുള്ള വീഡിയോ റെക്കോര്‍ഡിങ് ഓപ്ഷനുകള്‍ ലഭ്യമാണ്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Motorola, Smartphone