നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Indian Mobile Congress 2021| 5G യിലേക്കുള്ള മാറ്റം ഇന്ത്യയുടെ ദേശീയ മുൻഗണനയാകണം; ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2021 ൽ മുകേഷ് അംബാനി

  Indian Mobile Congress 2021| 5G യിലേക്കുള്ള മാറ്റം ഇന്ത്യയുടെ ദേശീയ മുൻഗണനയാകണം; ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2021 ൽ മുകേഷ് അംബാനി

  ഇന്ത്യ 2ജിയിൽ നിന്ന് 4ജിയിലേക്കും 5ജിയിലേക്കുമുള്ള മാറ്റം എത്രയും വേഗം പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു

  മുകേഷ് അംബാനി

  മുകേഷ് അംബാനി

  • Share this:
   ഇന്ത്യയിലെ 5 ജി (അഞ്ചാം തലമുറ) സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിവരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് (RIL) ചെയർമാൻ മുകേഷ് അംബാനി (Mukesh Ambani). ഇന്ത്യ മൊബൈൽ കോൺഗ്രസ് 2021 ഉദ്ഘാടനത്തിന്റെ മുഖ്യപ്രഭാഷണം വേളയിലാണ് അംബാനി ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യ 2ജിയിൽ നിന്ന് 4ജിയിലേക്കും 5ജിയിലേക്കുമുള്ള മാറ്റം എത്രയും വേഗം പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

   "5Gയിലേയ്ക്കുള്ള മാറ്റം ഇന്ത്യയുടെ ദേശീയ മുൻഗണനയായിരിക്കണം. ജിയോയിൽ, ഞങ്ങൾ നിലവിൽ 4ജി, 5ജി സാങ്കേതികവിദ്യയിലേയ്ക്കുള്ള മാറ്റത്തിനും ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂർണ്ണമായും ക്ലൗഡ് അടിസ്ഥാനത്തിലുള്ളതും, ഡിജിറ്റലായി മാനേജ് ചെയ്യാനാകുന്നതും 100 ശതമാനം തദ്ദേശീയവുമായ 5G സൊല്യൂഷൻ ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ജിയോയുടെ നെറ്റ്‌വർക്ക് 4ജിയിൽ നിന്ന് 5ജിയിലേക്ക് വേഗത്തിലും തടസ്സമില്ലാതെയും അപ്‌ഗ്രേഡ് ചെയ്യാനാകും" അംബാനി പറഞ്ഞു.

   2016ൽ റിലയൻസ് ജിയോ കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റയും കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്ത് ടെലികോം വിപ്ലവത്തിനാണ് തുടക്കമിട്ടത്. ഇപ്പോൾ 5G സാങ്കേതിക വിദ്യയിലേയ്ക്ക് മാറുന്നത് ഇന്ത്യയുടെ ദേശീയ മുൻഗണനയായിരിക്കണമെന്നാണ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്.

   Also Read-Indian Army Helicopter| ഊട്ടിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; 2 പേരുടെ മൃതദേഹം കണ്ടെത്തി

   “ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ അടിത്തറയുടെ അസാധാരണവും ദ്രുതഗതിയിലുള്ളതുമായ വികാസത്തിൽ താങ്ങാനാവുന്ന വില ഒരു നിർണായക ഘടകമാണ് എന്ന വസ്തുത നാം കാണാതെ പോകരുത്. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനാണ്, അല്ലാതെ ഒഴിവാക്കാനല്ല ഇന്ത്യ ശ്രമിക്കേണ്ടത്", അദ്ദേഹം പറഞ്ഞു. ഒരു ദൗത്യം എന്ന നിലയിൽ ഫൈബർ കണക്റ്റിവിറ്റി ഇന്ത്യയിലുടനീളം പൂർത്തിയാക്കണമെന്നും അംബാനി പറഞ്ഞു.

   ഏറെക്കുറെ പരിധിയില്ലാതെ ഡാറ്റ വഹിക്കാനുള്ള ശേഷി ഫൈബറിനുണ്ടെന്ന് ആർഐഎൽ ചെയർമാൻ പറഞ്ഞു. ഭാവിയിലേക്കുള്ള തയ്യാറെടുപ്പിൽ ഇന്ത്യ ഫൈബർ കണക്റ്റിവിറ്റിയിലും സജ്ജമാകേണ്ടതുണ്ട്. ഈ കോവിഡ് കാലത്തും 'ഫൈബർ ടു ഹോം' 5 ദശലക്ഷം വീടുകളിൽ അവതരിപ്പിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു.

   മുകേഷ് അംബാനിക്ക് പുറമെ റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, പാർലമെന്റ് അംഗം ദേവുസിൻ ചൗഹാൻ, ടെലികോം സെക്രട്ടറി കെ രാജാരാമൻ, ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള എന്നിവർ യോഗത്തിൽ പങ്കെടുത്തു.

   ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാടിന്റെ നേട്ടങ്ങൾ ത്വരിതപ്പെടുത്താനും കൂടുതൽ നിക്ഷേപങ്ങൾ സൃഷ്ടിക്കാനും ഈ വ്യവസായം ശക്തിപ്പെടേണ്ടതുണ്ടെന്ന് യോഗത്തിൽ സംസാരിക്കവെ ബിർള പറഞ്ഞു.
   Published by:Naseeba TC
   First published: