നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • IMC 2021 |  ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിനായി അഞ്ച് ആശയങ്ങൾ പങ്കുവെച്ച് മുകേഷ് അംബാനി

  IMC 2021 |  ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിനായി അഞ്ച് ആശയങ്ങൾ പങ്കുവെച്ച് മുകേഷ് അംബാനി

  ഇന്ത്യ മൊബൈൽ കോൺഗ്രസ് 2021ൽ ‘അടുത്ത ദശാബ്ദത്തേക്കുള്ള കണക്റ്റിവിറ്റി’ എന്ന വിഷയത്തിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

  Mukesh-Ambani_IMC

  Mukesh-Ambani_IMC

  • Share this:
   ന്യൂഡൽഹി: ഇന്ത്യയിൽ ഏകദേശം 350 മില്യൺ 2ജി ഉപയോക്താക്കളുണ്ട്. കൂടുതൽ ഡിജിറ്റൽ ആകുന്നതിനൊപ്പം 2 ജി നെറ്റ്‌വർക്കുകളിൽ നിന്ന് 4ജിയിലേക്ക് ഉപയോക്താക്കളെ എത്രയും വേഗം മാറ്റുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണം. 5ജിയിലേയ്ക്കുള്ള ഇന്ത്യയുടെ മാറ്റം ദേശീയ മുൻഗണനയായിരിക്കണം. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2021ൽ സംസാരിക്കവെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2021ൽ ‘അടുത്ത ദശാബ്ദത്തേക്കുള്ള കണക്റ്റിവിറ്റി’ എന്ന വിഷയത്തിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിനായി അഞ്ച് നിർദ്ദേശങ്ങളും അംബാനി മുന്നോട്ട് വച്ചു.

   1. ഇന്ത്യ 2ജിയിൽ നിന്ന് 4ജിയിലേയ്ക്കും 5ജിയിലേക്കുള്ള മാറ്റം എത്രയും വേഗം പൂർത്തിയാക്കണം. ലക്ഷക്കണക്കിന് ഇന്ത്യക്കാർ സാമൂഹിക-സാമ്പത്തിക പിരമിഡിന്റെ ഏറ്റവും താഴെത്തട്ടിലുള്ള 2ജിയിൽ ഒതുങ്ങുകയാണ്. ഇത് ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ അവർക്ക് നഷ്ടപ്പെടുത്തുകയാണ്.

   2. 5ജിയിലേയ്ക്കുള്ള മാറ്റം ഇന്ത്യയുടെ ദേശീയ മുൻഗണനയായിരിക്കണം. ജിയോയിൽ, ഞങ്ങൾ നിലവിൽ 4ജി, 5ജി സാങ്കേതികവിദ്യയിലേയ്ക്കുള്ള മാറ്റത്തിനും ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂർണ്ണമായും ക്ലൗഡ് അടിസ്ഥാനത്തിലുള്ളതും, ഡിജിറ്റലായി മാനേജ് ചെയ്യാനാകുന്നതും 100 ശതമാനം തദ്ദേശീയവുമായ 5G സൊല്യൂഷൻ ഞങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ജിയോയുടെ നെറ്റ്‌വർക്ക് 4ജിയിൽ നിന്ന് 5ജിയിലേക്ക് വേഗത്തിലും തടസ്സമില്ലാതെയും അപ്‌ഗ്രേഡ് ചെയ്യാനാകും" അംബാനി പറഞ്ഞു.

   3. ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ അടിത്തറയുടെ അസാധാരണവും ദ്രുതഗതിയിലുള്ളതുമായ വികാസത്തിൽ താങ്ങാനാവുന്ന വില ഒരു നിർണായക ഘടകമാണ് എന്ന വസ്തുത നാം കാണാതെ പോകരുത്. യഥാർത്ഥത്തിൽ, സേവനങ്ങളുടെ മാത്രമല്ല, ഉപകരണങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും താങ്ങാനാവുന്ന വില ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്.

   Also Read- Indian Mobile Congress 2021| 5G യിലേക്കുള്ള മാറ്റം ഇന്ത്യയുടെ ദേശീയ മുൻഗണനയാകണം; ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2021 ൽ മുകേഷ് അംബാനി

   4. ഫൈബറിന് അൺലിമിറ്റഡ് ഡാറ്റ ക്യാരേജ് കപ്പാസിറ്റി ഉണ്ട്. അതിനാൽ, ഇന്ത്യയുടെ ഭാവി-റെഡിയാക്കാൻ, ഇന്ത്യ ഫൈബർ-റെഡി ആയിരിക്കണം. ഈ കോവിഡ് കാലത്തും ഫൈബർ ടു ഹോം 5 മില്യൺ വീടുകളിൽ അവതരിപ്പിക്കാൻ ജിയോയ്ക്ക് കഴിഞ്ഞു. വ്യവസായത്തിലെ എല്ലാ പങ്കാളികളും ഒരുമിച്ച് പ്രവർത്തിച്ചാൽ, കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തിന്റെ എല്ലാ കോണുകളും മൊബൈൽ ഫോണിലേയ്ക്ക് മാറിയത് പോലെ രാജ്യവ്യാപകമായി ഫൈബർ എത്തിക്കാനും നമുക്ക് കഴിയും.

   5. സമൂലമായ മാറ്റം കൈവരിയ്ക്കേണ്ട മറ്റൊന്ന് ഇന്ത്യയുടെ ഊർജ്ജ സംവിധാനങ്ങളാണ്. സ്‌മാർട്ട് ഗ്രിഡുകളിലൂടെയുള്ള ഊർജ ലാഭം, സമ്പദ്‌വ്യവസ്ഥയുടെ ഡീകാർബണൈസേഷൻ, ഹരിത ഊർജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കൽ എന്നിവയ്‌ക്കായുള്ള സാങ്കേതികവിദ്യകൾ വളരേണ്ടതുണ്ട്.
   Published by:Anuraj GR
   First published: