• HOME
  • »
  • NEWS
  • »
  • money
  • »
  • ജീവനക്കാർ വീട്ടിലിരുന്ന് ജോലി തുടങ്ങി; സൈബറാക്രമണങ്ങൾ വ്യാപകമെന്ന് നാസ

ജീവനക്കാർ വീട്ടിലിരുന്ന് ജോലി തുടങ്ങി; സൈബറാക്രമണങ്ങൾ വ്യാപകമെന്ന് നാസ

Cyber attack against Nasa | ഓഫീസുകളിലെ സൈബർ സുരക്ഷ വീടുകളിലെ നെറ്റ്വർക്കുകളിൽ ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്.

  • Share this:
    ന്യൂയോർക്ക്: കോവിഡ് 19 വ്യാപിക്കുന്നതോടെ അമേരിക്കയിൽ വൻകിട സ്ഥാപനങ്ങൾ ജീവനക്കാർക്ക് വീട്ടിലിരുന്ന ജോലി ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ്. ഇതോടെ ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയിലേത് ഉൾപ്പടെ ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാൽ വീട്ടിലിരുന്ന ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് സൈബർആക്രമണങ്ങൾ വ്യാപകമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നാസ. പ്രധാനമായും മാൽവെയർ ആക്രണങ്ങളാണ് നേരിടേണ്ടിവരുന്നത്. ഓഫീസുകളിലെ സൈബർ സുരക്ഷ വീടുകളിലെ നെറ്റ്വർക്കുകളിൽ ലഭിക്കാത്തതാണ് പ്രശ്നമാകുന്നത്.

    ഇ-മെയിലുകൾ ഹാക്ക് ചെയ്യാനുള്ള ശ്രമവും വ്യാപകമാണ്. ജോലി സംബന്ധിച്ച് കരാറുകാരുമായി ജീവനക്കാർ ബന്ധപ്പെടുന്ന ഇ-മെയിൽ വഴിയാണ്. ഇവരുടെ ഇ-മെയിൽ ചോർത്താനുള്ള ശ്രമം നിരവധി തവണ ഉണ്ടായതായി നാസ ചീഫ് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. ജീവനക്കാരെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവിധത്തിൽ മാൽവെയർ ലിങ്കുകളും മെയിൽ അറ്റാച്ച്മെന്‍റുകളും അയച്ചുനൽകുകയാണ് ഹാക്കർമാർ ചെയ്യുന്നത്. നാസയുടെ ലോഗോയോടുകൂടി വരുന്ന ഇത്തരം മെയിലുകൾ ചിലരെങ്കിലും ഓപ്പൺ ചെയ്യാറുണ്ട്. പിന്നീടാണ് അബദ്ധം മനസിലാകുക.

    എന്നാൽ ഇത്തരം സൈബർആക്രമണങ്ങൾക്കെതിരെ കൂടുതൽ സുരക്ഷിതമായ മുൻകരുതലുകൾ എടുത്തുവരികയാണെന്ന് നാസ അറിയിച്ചു. വീട്ടിലിരുന്ന ജോലി ചെയ്യുന്നവരുടെ നെറ്റ്വർക്കിലും കംപ്യൂട്ടറുകളിലും മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്തുവരുന്നു. ഇത് സംശയാസ്പദമായ സെർവറുകളിലേക്ക് കടക്കുന്നതും അപകടമുണ്ടാക്കുന്ന ഡൌൺലോഡുകളും തടയുന്നു. ഇതുകൂടാതെ ഇ-മെയിൽ ചോർത്തൽ ഉൾപ്പടെയുള്ള സൈബർആക്രമണങ്ങളെ നേരിടാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നാസ നൽകുന്നുണ്ട്.
    You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട് [NEWS]
    അമേരിക്കയിൽ കോവിഡ് 19 അതിവേഗം വ്യാപിച്ചതോടെ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് മിക്ക സ്ഥാപനങ്ങളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചത്. നെറ്റ്വർക്കുകളിലും കംപ്യൂട്ടറുകളിലും മതിയായ സുരക്ഷാ മൻകരുതൽ സ്വീകരിക്കാൻ സാധിക്കാത്തതാണ് ഹാക്കർമാർ മുതലെടുക്കാൻ ശ്രമിച്ചത്.
    Published by:Anuraj GR
    First published: