• HOME
  • »
  • NEWS
  • »
  • money
  • »
  • NashStore | ഗൂഗിൾ പ്ലേസ്റ്റോറിന് പകരമായി സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിക്കാനൊരുങ്ങി റഷ്യ

NashStore | ഗൂഗിൾ പ്ലേസ്റ്റോറിന് പകരമായി സ്വന്തം ആപ്പ് സ്റ്റോർ അവതരിപ്പിക്കാനൊരുങ്ങി റഷ്യ

രണ്ടാം ലോക മഹായുദ്ധത്തിലെ റഷ്യയുടെ വിജയം ആഘോഷിക്കുന്ന മെയ് 9 ന് ആപ്പ് സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ചൊവ്വാഴ്ച വെളിപ്പെടുത്തി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സ്വന്തമായി ആപ്പ് സ്റ്റോര്‍ (App Store) അവതരിപ്പിക്കാനൊരുങ്ങി റഷ്യ (Russia). ടെക്ക് ഭീമന്‍ ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ പ്ലേ സ്റ്റോറിന് (Google Play Store) ബദല്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ ടെക് ഡെവലപ്പര്‍മാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നാഷ്സ്റ്റോര്‍ (NashStore) എന്നാണ് റഷ്യന്‍ ആപ്പ് സ്റ്റാറിന് നല്‍കിയിരിക്കുന്ന പേര്. രണ്ടാം ലോക മഹായുദ്ധത്തിലെ റഷ്യയുടെ വിജയം ആഘോഷിക്കുന്ന മെയ് 9 ന് ആപ്പ് സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ചൊവ്വാഴ്ച വെളിപ്പെടുത്തി.

    യുക്രെയ്നിലെക്കുള്ള അധിനിവേശ നടപടികളെ തുടര്‍ന്ന് റഷ്യയുടെ മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ രാജ്യത്തെ ബാങ്കിംഗ് ഇടപാടുകളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയതോടെ യുട്യൂബ്, ഗൂഗിള്‍ പ്ലേ തുടങ്ങിയവയുടെ സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ പേയ്മെന്റ് അധിഷ്ഠിത സേവനങ്ങളും ഈ മാസം മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

    ''നിര്‍ഭാഗ്യവശാല്‍, ആപ്പുകള്‍ വാങ്ങാന്‍ റഷ്യക്കാര്‍ക്ക് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോർ ഉപയോഗിക്കാനാവില്ല, ഡെവലപ്പര്‍മാര്‍ക്ക് അവരുടെ വരുമാന സ്രോതസ്സ് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങള്‍ റഷ്യന്‍ ആപ്പ് സ്റ്റോറായ നാഷ്സ്റ്റോര്‍ സൃഷ്ടിച്ചത്'', രാജ്യത്തിന്റെ ഡിജിറ്റല്‍ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനയായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പ്രോജക്റ്റ് ഡയറക്ടര്‍ വ്ളാഡിമിര്‍ സൈക്കോവ് പറഞ്ഞു.

    നമ്മുടെ സ്റ്റോർ എന്നാണ് നാഷ്‌സ്റ്റോര്‍ എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ മൊബൈല്‍ ഉപകരണങ്ങളിൽ ഈ ആപ്പ് സ്റ്റോർ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും റഷ്യന്‍ മിര്‍ ബാങ്ക് കാര്‍ഡുകള്‍ക്ക് അനുയോജ്യമായ തരത്തിലാണ് അത് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    Also read- WhatsApp | മാർച്ച് 31 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല; വിശദാംശങ്ങൾ

    യൂട്യൂബും ഗൂഗിള്‍ പ്ലേ സ്റ്റോറും സബ്‌സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ പേയ്‌മെന്റ് അധിഷ്ഠിത സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ട്വിറ്റര്‍, സ്നാപ് എന്നിവ സ്വീകരിച്ച താല്‍ക്കാലിക നടപടികളെ പിന്തുടര്‍ന്നുകൊണ്ട് ഗൂഗിള്‍, യൂട്യൂബ് എന്നിവ റഷ്യയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങളും അടുത്തിടെ നിര്‍ത്തി വച്ചിരുന്നു.

    Also Read-WhatsApp വഴി ഇനി സിനിമയും കൈമാറാം; 2 GB വരെയുള്ള ഫയലുകൾ അയയ്ക്കാൻ പുതിയ ഫീച്ചർ എത്തുന്നതായി റിപ്പോർട്ട്

    ''തുടര്‍നടപടിയെന്ന നിലയില്‍ റഷ്യയിലെ ഉപയോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം, ചാനല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍, സൂപ്പര്‍ ചാറ്റ്, മെര്‍ച്ചന്‍ഡൈസ് എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്റ് അധിഷ്ഠിത സേവനങ്ങള്‍ ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്'', എന്നായിരുന്നു യൂട്യൂബ് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, റഷ്യയിലെ യൂട്യൂബ് ചാനലുകള്‍ക്ക് തുടര്‍ന്നും റഷ്യയ്ക്ക് പുറത്തുള്ള വ്യൂവേഴ്സില്‍ നിന്ന് സൂപ്പര്‍ ചാറ്റും വ്യാപാര വില്‍പ്പനയും ഉള്‍പ്പെടെയുള്ള പരസ്യങ്ങളിലൂടെയും പണമടച്ചുള്ള ഫീച്ചറുകള്‍ വഴിയും വരുമാനം നേടാനാകും.
    Published by:Naveen
    First published: