• HOME
 • »
 • NEWS
 • »
 • money
 • »
 • Click to Pray 2.0| പ്രാർത്ഥിക്കാൻ ആപ്പുമായി കത്തോലിക്ക സഭ; ഏഴ് ഭാഷകളിൽ ലഭ്യം

Click to Pray 2.0| പ്രാർത്ഥിക്കാൻ ആപ്പുമായി കത്തോലിക്ക സഭ; ഏഴ് ഭാഷകളിൽ ലഭ്യം

ആൻഡ്രോയിഡിലും ഐഒഎസിലും ആപ് ലഭ്യമാണ്

click to pray 2.0

click to pray 2.0

 • Last Updated :
 • Share this:
  മതവിശ്വാസികൾക്കായി പുതിയൊരു ആപ്പുമായി(App) രംഗത്തെത്തുകയാണ് കത്തോലിക്കാ സഭ. ക്രിസ്തീയ മതവിശ്വാസികൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ(digital Platform) സാദ്ധ്യതകൾ ഉപയോഗിച്ച് പ്രാർത്ഥിക്കാനും മറ്റ് ആചാര പരിപാടികളിൽ പങ്കാളികളാകാനും കഴിയുന്ന വിധത്തിലാണ് 'പോപ്പ്സ് വേൾഡ് വൈഡ് പ്രെയർ നെറ്റ്‌വർക്ക്' (Pope’s Worldwide Prayer Network)ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'ക്ലിക്ക് റ്റു പ്രേ 2.0' ("Click To Pray" 2.0)എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആൻഡ്രോയിഡിലും(Android) ഐഒഎസിലും( iOS )ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

  "ക്രിസ്തീയ സഭകളുടെ ദൗത്യത്തിന്റെ ഹൃദയം പ്രാർത്ഥനയാണ് എന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിട്ടുള്ളത്. അതിനാൽ ദൈവവുമായി വ്യക്തിഗതമായ നിലയിൽ ബന്ധം രൂപീകരിക്കുന്നതിനും ഡിജിറ്റൽ പ്രാർത്ഥനയിലൂടെ ലോകവ്യാപകമായി വിശ്വാസികളുടെ ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതും ലക്‌ഷ്യം വെച്ചാണ് 'ക്ലിക്ക് റ്റു പ്രേ' ആപ്പ് ആരംഭിച്ചിരിക്കുന്നത്", പോപ്പ്സ് വേൾഡ്വൈഡ് നെറ്റ്‌വർക്കിന്റെ അന്താരാഷ്ട്ര ഡയറക്റ്ററായ പുരോഹിതൻ ഫാദർ ഫ്രഡറിക്ക് ഫോർണോസ് പ്രതികരിച്ചു.

  ഡിജിറ്റൽ സംസ്കാരത്തിന് ഒരുപാട് സാധ്യതകളുണ്ട് എന്ന് കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി നമ്മെ പഠിപ്പിച്ചു എന്നും ഭൂമിശാസ്ത്രപരമായും മറ്റു കാരണങ്ങളാലും വിദൂരങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനുള്ള സാഹചര്യം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഒരുക്കുന്നതായും സഭയുടെ വക്താവ് ലൂഷ്യോ റൂയിസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാർപ്പാപ്പയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി കൂടിയതായും അദ്ദേഹം പറഞ്ഞു.

  Also Read-Google മാപ്പ് നോക്കിപ്പോയി ഒരിക്കലെങ്കിലും തെറ്റുപറ്റാത്തവരായി ആരുണ്ട്?

  വിശ്വാസികൾക്കായുള്ള ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ കടന്നു വരവോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രാർത്ഥനാ സമയം ഓരോ ദിവസവും കൃത്യമായി ആസൂത്രണം ചെയ്യാൻ കഴിയുമെന്ന് 'ക്ലിക്ക് റ്റു പ്രേ' ആപ്പിന്റെ അന്താരാഷ്ട്ര കോർഡിനേറ്റർ ബെറ്റിന റെഡ് വിശദീകരിക്കുന്നു. പ്രാർത്ഥനയുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ആപ്പിൽ ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. ക്രിസ്തീയ സഭകളുടെയും മാർപ്പാപ്പയുടെയും ദൗത്യങ്ങളിൽ സ്വയം സമർപ്പിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കാൻ ആപ്പിലെ ഉള്ളടക്കങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയും ബെറ്റിന റെഡ് പങ്കുവെയ്ക്കുന്നു.
  Also Read-ഈ ദീപാവലിക്ക് OnePlus Nord 2 5G, Nord CE 5G എന്നിവയിൽ എങ്ങനെ വലിയ ഡിസ്‌കൗണ്ടുകൾ നേടാം?

  നിലവിൽ ഏഴ് ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്. വിവിധ തലമുറകൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ഫീച്ചറുകൾ ആപ്പിൽ ഉൾച്ചേർത്തിട്ടുണ്ട്. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്ന നെറ്റ്‌വർക്കിലൂടെ വിശ്വാസികൾക്ക് തങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും പങ്കുവെയ്ക്കാനും കഴിയും. പ്രാർത്ഥനയെ കൂടുതൽ ആഴത്തിൽ മനസിലാക്കാനും അനുഭവവേദ്യമാക്കാനും ഉപകരിക്കുന്ന ഒരു ടീച്ചിങ് ടൂളും ആപ്പിലുണ്ടെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

  'ക്ലിക്ക് റ്റു പ്രേ' ആപ്പിന് നിലവിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 25 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്. 4 ലക്ഷത്തിലധികം ഉപയോക്താക്കൾക്ക് ഒരേ സമയം ഈ ആപ്പിലൂടെ മാർപ്പാപ്പയുടെ പ്രാർത്ഥനാവേളകളുടെ ഭാഗമാകാനും സാധിക്കും. പ്രാർത്ഥനയ്ക്കുള്ള മറ്റ് ഇടങ്ങളെയും സാമ്പ്രദായികമായ രീതികളെയും നിരാകരിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല ഈ ആപ്പ് എന്ന് സഭാ വക്താവ് ലൂഷ്യോ റൂയിസ് വ്യക്തമാക്കുന്നു. പ്രാർത്ഥനയ്ക്കും ആത്മീയതയ്ക്കും വേണ്ടി ഒരു പുതിയ മാർഗം കൂടി ലഭ്യമാക്കുകയാണ് ഈ ആപ്പെന്നും അദ്ദേഹം വിശദീകരിച്ചു.
  Published by:Naseeba TC
  First published: