• HOME
  • »
  • NEWS
  • »
  • money
  • »
  • FaceStealer Malware | Android ഫോൺ ഉപയോക്താക്കൾ സൂക്ഷിക്കുക; പാസ്‌വേഡുകൾ വരെ മോഷ്ടിക്കും; ഇതുവരെ ബാധിച്ചത് 10 ലക്ഷം ഫോണുകളെ

FaceStealer Malware | Android ഫോൺ ഉപയോക്താക്കൾ സൂക്ഷിക്കുക; പാസ്‌വേഡുകൾ വരെ മോഷ്ടിക്കും; ഇതുവരെ ബാധിച്ചത് 10 ലക്ഷം ഫോണുകളെ

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഈ മാൽവെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇപ്പോഴും ലഭ്യമാണ് എന്നതാണ് ആശങ്കാജനകമായ കാര്യം.

  • Share this:
    നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോൺ (Android Phone) ഉപയോക്താവാണോ? എങ്കിൽ പാസ്‌വേഡുകൾ (Password) വരെ മോഷ്ടിക്കാൻ കഴിവുള്ളതും ഇതിനകം 10 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇൻസ്റ്റാൾ ചെയ്തതുമായ പുതിയ മാൽവെയറിനെ (Malware) കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) ഈ മാൽവെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇപ്പോഴും ലഭ്യമാണ് എന്നതാണ് ആശങ്കാജനകമായ കാര്യം.

    ക്രാഫ്റ്റ്സ് ആർട്ട് കാർട്ടൂൺ ഫോട്ടോ ടൂൾസ് (Craftsart Cartoon Photo Tools) എന്ന ആപ്പിലാണ് വേഷം മാറിയെത്തിയ ഫേസ് സ്റ്റീലർ (FaceStealer) എന്ന മാൽവെയർ മറഞ്ഞിരിക്കുന്നത്. ഈ പുതിയ മാൽവെയറിനെക്കുറിച്ച് സുരക്ഷാ ഗവേഷകർ ഉപയോക്താക്കൾക്ക് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ആപ്പ് നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാനും കാർട്ടൂൺ റെൻഡറിലേക്ക് പുനഃസൃഷ്ടിക്കാനും അനുവദിക്കുന്ന ഒന്നാണ്.

    ഫേസ്‌ബുക്ക് ലോഗിൻ സ്‌ക്രീനുള്ള ഈ ആൻഡ്രോയിഡ് ട്രോജൻ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം സുരക്ഷാ സ്ഥാപനമായ പ്രഡിയോയ്‌ക്കാണ്. ഒരു ഉപയോക്താവ് ഈ ടൂൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന നിമിഷം, മാൽവെയർ പ്രവർത്തിപ്പിക്കുന്ന ഒരു നിയന്ത്രണ സെർവറിലേക്ക് ആപ്പ് ഉപയോക്താവിനെ കൈമാറുന്നു.

    Also Read- Android 13 ഫോണിന്റെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ സഹായിക്കുമോ? എങ്ങനെ?

    മാൽവെയർ കണ്ടെത്താതെ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ നയങ്ങൾ മറികടക്കാൻ ഈ ആപ്പിന്റെ ഡെവലപ്പർക്ക് കഴിഞ്ഞുവെന്ന് പ്രാഡിയോ വിശദീകരിക്കുന്നു. മറ്റ് മാർഗങ്ങളൊന്നുമില്ലെന്ന് കരുതിയാണ് മിക്ക ആളുകളും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ അജ്ഞാതരായ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. നിങ്ങളുടെ ഫോണിലുള്ള എല്ലാ രഹസ്യ വിവരങ്ങളും അവർക്ക് മോഷ്ടിക്കാനും കഴിയും.

    ഫേസ്ബുക്ക് വഴിയോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയോ ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ആളുകൾ ശ്രദ്ധിക്കണമെന്ന് സുരക്ഷാ സ്ഥാപനം മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഉപയോക്താക്കളോട് അവരുടെ ബയോമെട്രിക് വിവരങ്ങൾ തേടുന്ന ആപ്പുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് പ്രഡിയോ നിർദ്ദേശിക്കുന്നു.

    ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പോലും ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണെന്നും സുരക്ഷാ സ്ഥാപനം മുന്നറിയിപ്പ് നൽകി. കാരണം ഉപയോക്താക്കളുടെ വിലപ്പെട്ട വിവരങ്ങൾ നഷ്‌ടപ്പെടാൻ സാധ്യതയുള്ളതും ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്നതുമായ ചില മാൽവെയറുകൾ കണ്ടെത്താൻ ഗൂഗിൾ വൈകിയ സംഭവങ്ങളുമുണ്ട്. ജനപ്രിയവും അറിയപ്പെടുന്നതുമായ കമ്പനികളുടെ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യാനും പ്രാഡിയോ ശുപാർശ ചെയ്യുന്നു.

    Also Read- Vi Sim Card | വീ കമ്പനി എന്തുകൊണ്ട് 8000 സിം കാര്‍ഡുകള്‍ നിരോധിച്ചു?

    മാല്‍വെയറുകള്‍ വ്യക്തികളെയും സ്വകാര്യ കമ്പനികളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വരെ ആക്രമിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ആപ്പ് (microsoft app) സ്റ്റോറിൽ അടുത്തിടെ ഒരു മാൽവെയർ ഭീഷണി നിലനിന്നിരുന്നു. ചെക്ക് പോയിന്റ് റിസര്‍ച്ച് (check point research) റിപ്പോർട്ട് അനുസരിച്ച് ഇലക്ട്രോണ്‍ ബോട്ട് (electron bot) എന്ന മാല്‍വെയറാണ് മൈക്രോസോഫ്റ്റ് ആപ്പ് സ്റ്റോറിൽ കണ്ടെത്തിയത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണത്തെ ഈ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ നിയന്ത്രണങ്ങള്‍ വരെ എളുപ്പത്തില്‍ ഏറ്റെടുക്കാനാകും.
    Published by:Rajesh V
    First published: