HOME » NEWS » Money » TECH NEW DATING APP CALLED SNACK IS TRYING TO ATTRACT TIKTOK USERS BY FUSING VIDEOS IN PROFILES GH AR

ടിക്ടോക്ക് പ്രേമികൾക്ക് സന്തോഷവാർത്ത; പ്രൊഫൈലിൽ വീഡിയോ കാണിക്കുന്ന പുതിയ ഡേറ്റിങ് ആപ്പിതാ!

ചിത്രങ്ങൾ പരതി തങ്ങളുടെ ഭാവി ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന് പകരം ഇനി വീഡിയോകളിൽ നിന്ന് കണ്ടെത്താം.

News18 Malayalam | news18-malayalam
Updated: February 24, 2021, 6:27 PM IST
ടിക്ടോക്ക് പ്രേമികൾക്ക് സന്തോഷവാർത്ത; പ്രൊഫൈലിൽ വീഡിയോ കാണിക്കുന്ന പുതിയ ഡേറ്റിങ് ആപ്പിതാ!
snack
  • Share this:
ഡേറ്റിങ് ആപ്ലിക്കേഷനായ ബംബ്ൾ സ്റ്റോക്ക് മാർക്കറ്റിൽ വ൯ നേട്ടങ്ങൾ കൈവരിച്ചതിന് തൊട്ടു പിന്നാലെയിതാ മറ്റൊരു ആപ്പ് മാർക്കറ്റിൽ ഇടം നേടിയിരിക്കുന്നു. ബംബ്ളിനെ പോലെ കൂടുതൽ സ്ത്രീ സൗഹൃദപരമാണ് സ്നാക്കും. കിംബർലി കാപ്ലാ൯ എന്ന സ്ത്രീയാണ് സ്നാക്ക് വികസിപ്പിച്ചിരിക്കുന്നത്. ഡേറ്റിങ് ആപ്പിന്റെയും ടിക്ടോക്കിന്റെയും ഉപയോഗങ്ങൾക്കിനി ഒറ്റ ആപ്പ് മതി എന്നാണ് ഇതിന്റെ പ്രത്യേകത.

മുമ്പ്, പ്ലെന്റി ഓഫ് ഫിഷ് എന്ന ഡേറ്റിങ് ആപ്ലിക്കേഷന്റെ പ്രോഡക്റ്റ്, മാർക്കറ്റിംഗ്, റെവന്യു ടീമിൽ ജോലി ചെയ്ത കാപ്ല൯ പറയുന്നത് ഡേറ്റിങ് ആപ്പുകളിൽ വെച്ച് പരിചയപ്പെട്ട സുഹൃത്തുക്കൾ പിന്നിട്ട് സംസാരങ്ങൾ ഇ൯സ്റ്റഗ്രാം, ടിക്ടോക്ക്, സ്നാപ്പ് ചാറ്റ് തുടങ്ങി ആപ്പുകളിലേക്ക് മാറ്റാറുണ്ട് എന്നാണ്. കൂടുതൽ നിയന്ത്രണങ്ങളില്ലാതെ ആശയവിനിമയം നടത്താ൯ വേണ്ടിയാണിത്.

സ്നാക്ക് വർക്ക് ചെയ്യുന്നതെങ്ങനെ

ഡേറ്റിങ് ആപ്പിനുണ്ടാകുന്ന എല്ലാ പ്രത്യേകതകളുമുണ്ട് സ്നാക്കിനും. മറ്റുള്ള ആപ്പുകളിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനു പകരം ഈ ആപ്പിൽ കൊച്ചു വീഡിയോകൾ ആണ് ഉപയോഗിക്കുന്നത് എന്നു മാത്രം. ചിത്രങ്ങൾ പരതി തങ്ങളുടെ ഭാവി ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന് പകരം ഇനി വീഡിയോകളിൽ നിന്ന് കണ്ടെത്താം.

You May Also Like- ജിമെയിൽ സൗജന്യമായി ഉപയോഗിക്കുന്നവരിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളെന്തൊക്കെയെന്ന് വെളിപ്പെടുത്തി ഗൂഗിൾ

വീഡിയോകൾ ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ സുതാര്യതയും വിശ്വാസ്യതയും വരുത്തുമെന്നും ആളുകൾക്ക് ക്രിയാത്മകത കാണിക്കാ൯ അവസരം നൽകുമെന്നും സ്നാക്ക് തങ്ങളുടെ വെബ്സൈറ്റിൽ പറയുന്നു.

You May Also Like- മിത്രോൺ മുതൽ മോജ് വരെ; നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾ‌ക്ക് പകരക്കാരാകാൻ സ്വദേശി ആപ്പുകൾ

ലൊക്കേഷ൯ ഫീറ്റർ ഇല്ല എന്നതാണ് സ്നാക്കിന്റെ മറ്റൊരു പ്രത്യേകത. അഥവാ, മാച്ച് കണ്ടെത്തൽ ഒരു പ്രസ്തുത ഏരിയയിൽ മാത്രം ചുരുങ്ങില്ല എന്നർത്ഥം. പലരും ഇതിന്റെ ഒരു നെഗറ്റീവ് പാർട്ടെന്ന് പറഞ്ഞ് വിമർശിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് അതിരുകളില്ലാതെ സംസാരിക്കാ൯ വഴിയൊരുക്കുകയാണ് തങ്ങളെന്ന് സ്നാക്ക് അവകാശപ്പെടുന്നു.

ടിക്ടോക്കിൽ നിന്ന് പ്രചോദനം

ടിക്ടോക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ആപ്പ് നിർമ്മിച്ചതെന്ന് കിംബർലി കാപ്ല൯ പറയുന്നു. ടിക്ടോക്ക് ആപ്പിൽ വീഡിയോകൾ പരതുന്നതിനിടെ ഡെയ്റ്റിംഗ് പോലെയുള്ള പ്രൊഫൈലുകൾ കണ്ടതാണ് കാപ്ലനെ പുതിയ ആപ്പ് തുടങ്ങാ൯ പ്രേരിപ്പിച്ചത്.

സ്റ്റോക്ക് മാർക്കറ്റിൽ ബംബ്ൾ വലിയ ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് തന്നെ ഡെയ്റ്റ് ആപ്പുകൾക്ക് വലിയ സാധ്യതകളുണ്ടെന്ന് ബിസിനസുകാർ മനസിലാക്കുന്നു. ഇന്സ്റ്റഗ്രാം, ടിക്ടോക്ക് തുടങ്ങിയവയുടെ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ ആപ്പ് ഓണ്ലൈ൯ ഡെയ്റ്റിംഗിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.

New Dating App Called 'Snack' is Trying to Attract TikTok Users by Fusing Videos in Profiles

Published by: Anuraj GR
First published: February 24, 2021, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories