OPPO Reno 10X: മൂന്നു ക്യാമറയുമായി ഒപ്പോ റെനോ 10 X സൂം

റെനോ 10X ല്‍ മൂന്ന് ഹൈബ്രിഡ് സൂം ക്യാമറകളാണുള്ളത്. അതുപയോഗിച്ച് ദൂരെ നിന്നു പോലും നിങ്ങള്‍ക്ക് സെല്‍ഫിയെടുക്കാനാകും.

news18
Updated: May 28, 2019, 6:50 PM IST
OPPO Reno 10X: മൂന്നു ക്യാമറയുമായി ഒപ്പോ റെനോ 10 X സൂം
Oppo Reno 10X
  • News18
  • Last Updated: May 28, 2019, 6:50 PM IST IST
  • Share this:
ഒരു DSLR ന്റെ എല്ലാ മേന്മകളോടുകൂടിയ ഒപ്പോ റെനോ 10 x വിപണിയിലെത്തി. മുന്നിലേക്കും പിന്നിലേക്കും നീങ്ങാതെ ദൂരെനിന്നും മികച്ച നൈറ്റ് മോഡ് വ്യക്തതയും, സെല്‍ഫിയും ഒപ്പം ഒരു വൈഡ് ആംഗിള്‍ ക്യാമറ ലെന്‍സും ഒപ്പം സൂപ്പര്‍ ടെലി ഫോട്ടോയും ഉണ്ടെങ്കില്‍ പിന്നെ മെറ്റെന്ത് നോക്കാനാണ്.

റെനോ 10X ല്‍ മൂന്ന് ഹൈബ്രിഡ് സൂം ക്യാമറകളാണുള്ളത്. അതുപയോഗിച്ച് ദൂരെ നിന്നു പോലും നിങ്ങള്‍ക്ക് സെല്‍ഫിയെടുക്കാനാകും. ഒപ്റ്റിക്കല്‍ സ്റ്റെബിലൈസേഷന്‍ (OIS) സവിശേഷതക ഉള്ളതിനാല്‍ രാത്രിയില്‍ പോലും മികച്ച ചിത്രങ്ങള്‍ ലഭിക്കും.

6.6-ഇഞ്ച് AMOLED സ്‌ക്രീനില്‍ FHD+ റസലൂഷനാണ് ഡിസ്‌പ്ലേ. വിരലടയാളമുപയോഗിച്ച് അതിവേഗത്തില്‍ അണ്‍ലോക്ക് ചെയ്യാം. രാത്രി ഫോട്ടോ എടുക്കുമ്പോള്‍ കൃത്രിമ ബുദ്ധി ഉപയോഗിച്ച് പശ്ചാത്തലത്തിലെ മനുഷ്യമുഖങ്ങളെ തിരിച്ചറിയാനുള്ള ശേഷിയും ഈ പോണിനുണ്ട്. പശ്ചാത്തല നിറങ്ങളും കൃത്രിമ ബുദ്ധിയി ഉപയോഗിച്ച് മിഴിവാര്‍ന്നതാകും.

60 എഫ്പിഎസ് വരെയുള്ള വീഡിയോകളെടുക്കാനും കഴിയും. ഓഡിയോ ഫോക്കസ് സാങ്കേതികവിദ്യയിലൂടെ 360° യില്‍ ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ ഒന്നിലധികം മൈക്രോഫോണുകളിലൂടെ റെക്കോര്‍ഡ് ചെയ്യുന്നു. സ്റ്റീരിയോ സ്പീക്കറുകളും + ഡോള്‍ബി ആറ്റമോസും ഉള്ളതിനാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമാ തിയേറ്ററാണ് ശരിക്കും ഈ ഫോണ്‍. 16MP മുന്‍ ക്യാമറ കുറഞ്ഞ വെളിച്ചത്തില്‍ പോലും വ്യക്തതയോടെ ചിത്രങ്ങളെടുക്കാന്‍ സഹായിക്കും.

സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റാണ് ഈ പോണിന് ശക്തി പകരുന്നത്. ഡ്യുവല്‍-ഫ്രീക്വന്‍സി ജിപിഎസ് ഉള്ളതിനാല്‍ കൃത്യമായ നാവിഗേഷനും സാദ്ധ്യമാകുന്നു. തുടര്‍ച്ചയായി ഗെയിം കളിച്ചാല്‍ പോലും ത്രീ ഹീറ്റ് ഡെസിപ്പേഷന്‍ രീതി ഫോണിന്റെ താപനില നിയന്ത്രിക്കുകയും അമിതമായി ചൂടാകുന്നത് തടയുകയും ചെയ്യും. മള്‍ട്ടി-മൈക്രോഫോണ്‍ നോയിസ് റിഡക്ഷന്‍ സാങ്കേതികവിദ്യ ഉള്ളതിനാല്‍ വോയിസ് കോളിന്റെയോ വിരലുകളുടെയോ ശബ്ദം റെക്കോഡ് ചെയ്യപ്പെടില്ല.

display: 6.6-inch display amoldProcessor: Snapdragon 855
rear camera of 48 mp to 13 mp telephoto Sony IMX 586 sensor + + 8 Megapixel Ultra Wide Sensor
Selfie Camera: 16 Megapixel
Battery: 4050mAh

Also Read അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 28, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading