സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാം: 44.2 ടെറാബൈറ്റ് വേഗതയുള്ള മൈക്രോ ചിപ്പ് വരുന്നു

Amazing Internet Speed | എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇപ്പോഴുള്ളതിന്‍റെ പതിൻമടങ്ങ് വേഗമുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ

News18 Malayalam | news18-malayalam
Updated: May 23, 2020, 3:48 PM IST
സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാം: 44.2 ടെറാബൈറ്റ് വേഗതയുള്ള മൈക്രോ ചിപ്പ് വരുന്നു
Cyber crime
  • Share this:
ഇന്‍റർനെറ്റിന് കണ്ണടച്ചുതുറക്കുന്ന വേഗതയുള്ള കാലമാണിത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇപ്പോഴുള്ളതിന്‍റെ പതിൻമടങ്ങ് വേഗമുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരുകൂട്ടം ഗവേഷകർ. 44.2 ടെറാബൈറ്റ് വേഗതയുള്ള ഡാറ്റാ സ്പീഡിലൂടെ ഒരു സെക്കൻഡിൽ 1000 എച്ച് ഡി സിനിമകൾ വരെ ഡൗൺലോഡ് ചെയ്യാനാകും. ഇതിന് സഹായകരമായ മൈക്രോ ചിപ്പാണ് ഗവേഷകർ വികസിപ്പിച്ചത്.

ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. നിലവിലെ ഒപ്റ്റിക്കൽ ഫൈബർ സാങ്കേതികവിദ്യയിൽ പുതിയ മൈക്രോ ചിപ്പ് ഘടിപ്പിക്കുമ്പോഴാണ് അഭൂതപൂർവ്വമായ വേഗത കൈവരിക്കാൻ ഇന്‍റർനെറ്റിന് കഴിഞ്ഞത്.

മൊണാഷിലെ ക്ലെയ്ടണിലെ കാംപസും മെൽബൺ ആർഎംഐടി സർവകലാശാലയും തമ്മിൽ ബന്ധിപ്പിച്ച 76.6 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ പുതിയതായി വികസിപ്പിച്ച മൈക്രോചിപ്പ് ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിലാണ് സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാനാകുന്ന വേഗത ഇന്‍റർനെറ്റ് കൈവരിച്ചത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേർണലിലാണ് പുതിയ പഠനത്തെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്.
strong style="display: block;">TRENDING:വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം [NEWS]കനത്തമഴയിൽ വീണ്ടും വീട്ടിൽ വെള്ളം കയറി; ഇത്തവണ മല്ലിക സുകുമാരനെ രക്ഷിച്ചത് റബർ ബോട്ടിൽ [NEWS]ഒരു ചെറിയ പിഴവിന് വലിയ വില നൽകേണ്ടി വരും; 'മാസ്ക്' ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു [NEWS]
ഇതോടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ലഭ്യമാക്കുന്ന നെറ്റ് കണക്ഷനുകളുടെ വേഗത വർദ്ധിപ്പിക്കൽ പ്രക്രിയ ഇനി കൂടുതൽ അനായാസമാകും.
First published: May 23, 2020, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading