• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫോട്ടോ മോഷ്ടാക്കളെ പിടികൂടാൻ പുതിയ വെബ്സൈറ്റ്

news18
Updated: May 2, 2018, 10:33 PM IST
ഫോട്ടോ മോഷ്ടാക്കളെ പിടികൂടാൻ പുതിയ വെബ്സൈറ്റ്
news18
Updated: May 2, 2018, 10:33 PM IST
നല്ല ഫോട്ടോകൾ എടുക്കുന്നതിന് പിന്നിലുള്ള അദ്ധ്വാനവും കഷ്ടപ്പാടുകളും ചെറുതൊന്നുമല്ല. ഇതെല്ലാം സഹിച്ച് ഒരു ഫോട്ടോ എടുത്താലോ? ഫേസ്പുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. പിന്നീട് പലപ്പോഴും മറ്റുള്ളവരുടെ പേജുകളിൽ ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതും കാണാം. ഇതൊക്കെ കണ്ട് നിസഹായരായിരിക്കാനെ നമുക്ക് കഴിയാറുള്ളു. ഇത്തരം കള്ളന്മാരെ പിടികൂടാനായി പുതിയൊരു വഴിയുണ്ട്.

പ്രൊഫഷനൽ ഫൊട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ അവരറിയാതെ ഇന്റർനെറ്റിൽ ഉപയോഗിക്കുന്നത് കണ്ടെത്താനും മോഷ്ടാക്കളെ പിടികൂടാനും നഷ്ടപരിഹാരം വാങ്ങാനും സഹായിക്കുകയാണ് പിക്സി എന്ന വെബ്സൈറ്റ്. പ്രമുഖ ഫൊട്ടോ ഷെയറിങ് വെബ്സൈറ്റുകളുമായി സഹകരിക്കുന്ന പിക്സി വെബ്സൈറ്റുകളിൽ നമ്മുടെ ഫോട്ടോ ആരെങ്കിലും അപ്‍ലോഡ് ചെയ്താൽ നമ്മെ വിവരം അറിയിക്കും. ഫൊട്ടോഗ്രഫർമാർക്ക് പകർപ്പവകാശ സംരക്ഷണത്തിന് വലിയ സഹായമാണ് പിക്സി വാഗ്ദാനം ചെയ്യുന്നത്.

ഇതിനോടകം അനേകം ഫൊട്ടോഗ്രഫർമാർ പിക്സിയുടെ സേവനം പ്രയോജനപ്പെടുത്തി മോഷ്ടിക്കപ്പെട്ട ചിത്രങ്ങൾ നീക്കം ചെയ്യുകയും വലിയ തുക നഷ്പരിഹാരമായി നേടുകയും ചെയ്തു കഴിഞ്ഞു. 500 ഫോട്ടോകൾ വരെ ട്രാക്ക് ചെയ്യാൻ പിക്സിയുടെ സേവനം സൗജന്യമാണ്. അതിനു മുകളിലേക്ക് വിവിധ നിരക്കിലാണ് സേവനങ്ങൾ.

ട്രാക്ക് ചെയ്യേണ്ട ചിത്രങ്ങൾ പിക്സിയിൽ അപ്‍ലോഡ് ചെയ്താൽ മതി. ആ ചിത്രങ്ങൾ ഇന്റർനെറ്റിൽ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നു പിക്സി സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കും. അങ്ങനെ പ്രത്യക്ഷപ്പെട്ടാൽ അപ്പോൾ നിങ്ങളെ വിവരമറിയിക്കും. അതു പകർപ്പവകാശ ലംഘനമാണെന്നു തോന്നുന്നെങ്കിൽ തുടർനടപടികളും പിക്സിയെ ഏൽപിക്കാം. ആ വെബ്സൈറ്റിൽ നിന്നും ചിത്രം നീക്കുന്നതു മുതൽ നഷ്ടപരിഹാരം വാങ്ങുന്നതുവരെയുള്ള കാര്യങ്ങൾ പിക്സി ചെയ്യും. എത്ര രൂപ നഷ്ടപരിഹാരം ലഭിച്ചാലും അതിന്റെ പകുതി പിക്സി എടുക്കും. നിയമനടപടികൾക്കായി ചിലവാകുന്ന പണവും നടപടിക്രമങ്ങളുടെ പ്രതിഫലവും എല്ലാം ഉൾപ്പെടെയുത്തിയാണ് നഷ്ടപരിഹാരത്തുകയുടെ പകുതി പിക്സി ഈടാക്കുന്നത്. നിങ്ങൾ വെറുതെ ഇരുന്നാൽ മാത്രം മതി, പണം അക്കൗണ്ടിലെത്തിക്കൊള്ളും.

 
First published: May 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍