അവർ ഇനി സച്ചിനും ചാവറയച്ചനും! പുതിയതായി കണ്ടെത്തിയ ചിലന്തിവംശത്തിന് പേരിട്ടു

താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിക്കറ്ററായതിനാലാണ് സച്ചിന്‍റെ പേരിട്ടതെന്ന് ഗവേഷകനായ ധ്രുവ് പറഞ്ഞു...

News18 Malayalam | news18-malayalam
Updated: November 10, 2019, 7:46 PM IST
അവർ ഇനി സച്ചിനും ചാവറയച്ചനും! പുതിയതായി കണ്ടെത്തിയ ചിലന്തിവംശത്തിന് പേരിട്ടു
സച്ചിൻ തെണ്ടുൽക്കർ
  • Share this:
സച്ചിൻ ടെൻഡുൽക്കറിന്‍റെ കടുത്ത ആരാധകനായ ഗവേഷകൻ ഒരു ചിലന്തി വംശത്തെ കണ്ടെത്തി. അതിന് പേരിടുന്ന കാര്യത്തിൽ അയാൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സച്ചിന്‍റെ പേര് തന്നെ അതിന് ഇട്ടു. ഗുജറാത്ത് എക്കോളജിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൌണ്ടേഷനിലെ ജൂനിയർ റിസർച്ചറായ ധ്രുവ് പ്രജാപതിയാണ് കണ്ടെത്തലിന് പിന്നിൽ. രണ്ടുതരം ചിലന്തികളെയാണ് ധ്രുവ് പ്രജാപതി കണ്ടെത്തിയത്. ഒന്നിന് സച്ചിന്‍റെ പേരും മറ്റൊന്നിന് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പേരുമാണ് ഇട്ടത്.

ഏഷ്യൻ ജംപിങ് സ്പൈഡേഴ്സ് വിഭാഗത്തിൽപ്പെടുന്ന രണ്ടുതരം ചിലന്തികളെയാണ് കണ്ടെത്തിയത്. ഇതിൽ ഒന്നിന് മരെൻഗോ സച്ചിൻടെൻഡുൽക്കർ എന്നാണ് പേരിട്ടത്. താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ക്രിക്കറ്ററായതിനാലാണ് സച്ചിന്‍റെ പേരിട്ടത്. കേരളത്തിൽ വിദ്യാഭ്യാസത്തിന്‍റെ വളർച്ചയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ കുര്യാക്കോസ് ഏലിയാസ് ചാവറ ഏറെ സ്വാധീനിച്ച വ്യക്തിയാണെന്നും ധ്രുവ് പ്രജാപതി പറഞ്ഞു.

പുതിയ ചിലന്തികളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള പഠന റിപ്പോർട്ട് റഷ്യൻ ജേർണലായ ആർത്രോപോഡ സെലെക്ടയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
First published: November 10, 2019, 7:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading