'ക്ലീന്‍ ഗംഗ'; നമമി ഗംഗ പദ്ധതിയുമായി കൈകോര്‍ത്ത് റിലയന്‍സ്

news18
Updated: February 8, 2019, 11:14 PM IST
'ക്ലീന്‍ ഗംഗ'; നമമി ഗംഗ പദ്ധതിയുമായി കൈകോര്‍ത്ത് റിലയന്‍സ്
jio
  • News18
  • Last Updated: February 8, 2019, 11:14 PM IST IST
  • Share this:
മുംബൈ: ഗംഗ നദി ശുചീകരണവുമായി ബന്ധപ്പെട്ട അനബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി റിലയന്‍സ്. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ (എന്‍എംസിജി)യുമായി കൈകോര്‍ത്താണ് നദീ ശുചീകരണത്തിനായി 'നമമി ഗംഗ പദ്ധതി'യില്‍ റിലയന്‍സ് ഇന്‍ഡസ്ട്രി ലിമിറ്റഡ് പങ്കാളികളാകുന്നത്.

റിലയന്‍സ് ജിയോയിലൂടെയാണ് ഗംഗ നദി സുചീകരണപ്രവര്‍ത്തനങ്ങളില്‍ റിലയന്‍സ് ഭാഗവാക്കാവുന്നത്. നദി സുചകരണത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ഡിജിറ്റല്‍ ബാനറുകളും നോട്ടിഫിക്കേഷനുകളും കുംഭ മേളയ്ക്കിടെ ജിയോ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്‍എംസിജിയുടെ സന്ദേശങ്ങളാകും ജിയോയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുക.

Also Read: 96ലെ ജാനുവിന്റെ മലയാളത്തിലെ ആദ്യ ഷോട്ട്

ജിയോ ഫോണുകള്‍ക്കായി നിര്‍മ്മിച്ച 'കുംഭ ആപ്ലിക്കേഷനില്‍' 'ഗംഗ കീര്‍ത്തനവും' ജിയോ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കും. ഇതുവഴി 5 കോടി ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗംഗ കീര്‍ത്തനം കേള്‍ക്കാന്‍ കഴിയും. കുംഭ മേളയ്ക്കിടെ രാജ്യത്തെ വലിയൊരു വിഭാഗംവരുന്ന ജിയോ ഉപഭോക്താക്കളിലേക്ക് 'ക്ലീന്‍ ഗംഗ ഇനിഷേറ്റീവിന്റെ' സന്ദേശങ്ങള്‍ എത്തിക്കാന്‍ എന്‍എംസിജിയ്ക്ക് കഴിയും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍