നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്‍റർനെറ്റ് മൗലികാവകാശമല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

  ഇന്‍റർനെറ്റ് മൗലികാവകാശമല്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

  ഇന്‍റർനെറ്റിന്‍റെ വേഗതയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് 74-ാം സ്ഥാനത്താണെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. 207 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് ഇന്ത്യ 74-ാം സ്ഥാനത്ത് നിൽക്കുന്നത്

  internet cable

  internet cable

  • Share this:
   ന്യൂഡൽഹി: ഇന്‍റർനെറ്റ് മൗലികാവകാശമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര കമ്മ്യൂണിക്കേഷൻവകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശിൽനിന്നുള്ള ഹരീഷ് ദ്വിവേദി എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്‍റർനെറ്റ് മൗലികാവകാശമാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

   അടുത്തിടെ ഇന്‍റർനെറ്റ് മൗലികാവകാശമാകാമെന്ന് കേരള ഹൈക്കോടതി ഒരു ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം റൈറ്റ് ടു പ്രൈവസിയുടെ ഭാഗമായി ഇന്‍റർനെറ്റ് മൗലികാവകാശമായി രൂപപ്പെടാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. റൈറ്റ് ടു എജ്യൂക്കേഷന്‍റെ ഭാഗമായി ഇക്കാലത്ത് ഇന്‍റർനെറ്റിനെ കാണണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിനിടെ കശ്മീരിൽ ഇന്‍റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കശ്മീരിൽ നിയന്ത്രണം ആവശ്യമാണെന്നായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്.

   ഇന്‍റർനെറ്റിന്‍റെ വേഗതയുടെ കാര്യത്തിൽ ഇന്ത്യ ലോകത്ത് 74-ാം സ്ഥാനത്താണെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. 207 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് ഇന്ത്യ 74-ാം സ്ഥാനത്ത് നിൽക്കുന്നത്. നിലവിൽ 665.31 മില്യൺ ആളുകൾ രാജ്യത്ത് ഇന്‍റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഇന്‍റർനെറ്റ് കണക്ടിവിറ്റി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കുന്ന ഭാരത്നെറ്റ് പദ്ധതി രണ്ടരലക്ഷം പഞ്ചായത്തുകളിൽ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
   First published: