വർഷാവസാനം പതിവായുള്ള റിവൈൻഡ് വീഡിയോ ഇക്കുറി ഉണ്ടാകില്ലെന്ന് അറിയിച്ച് യൂട്യൂബ്. ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോകളും ഏറ്റവും പോപ്പുലറായ ക്രിയേറ്റർമാരേയും എല്ലാം ചേർത്താണ് യൂട്യൂബ് റിവൈൻഡ് വീഡിയോ ഒരുക്കാറ്. 2020 പ്രത്യേക വർഷമാണെന്നും ഇത്തവണ റിവൈൻഡ് ചെയ്യുന്നത് സുഖകരമാകില്ലെന്നും വാർത്താ കുറിപ്പിൽ യൂട്യൂബ് വ്യക്തമാക്കുന്നു.
2010 മുതലാണ് യൂട്യൂബ് വർഷാവസാനം റിവൈൻഡ് പുറത്തിറക്കുന്നത്. 2020 പ്രത്യേക വർഷമാണ്. അതിനാൽ ഇത്തവണ റിവൈൻഡ് ചെയ്യുന്നത് ഒഴിവാക്കുകയാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ പേർ എത്തിയ വർഷമാണ് 2020. ട്രെന്റിങ്ങായ നിരവധി വീഡിയോകളും ഈ വർഷം ഉണ്ടായിരുന്നു.
About Rewind this year. pic.twitter.com/oVayH8iyqG
— YouTube (@YouTube) November 12, 2020
നിരവധി പേർ ഈ വർഷം രസകരമായ വീഡിയോകളിലൂടെ ആളുകൾക്ക് സന്തോഷവും ആശ്വാസവും നൽകിയിട്ടുണ്ട്. നിങ്ങൾ ചെയ്തത് മഹത്തായ പ്രവർത്തിയാണെന്നും വാർത്താ കുറിപ്പിൽ യൂട്യൂബ് അറിയിച്ചു.
യൂട്യൂബിന്റെ 2018 ലെ റിവൈൻഡ് വീഡിയോ ആണ് ഏറ്റവും ശ്രദ്ധേയമായത്. ഹോളിവുഡ് താരം വിൽ സ്മിത്ത് ഉൾപ്പെടെയുള്ള താരങ്ങളെ ഉൾപ്പെടുത്തിയായിരുന്നു ആ വർഷം യൂട്യൂബ് റിവൈൻഡ്. എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഏറ്റവും കൂടുതൽ ഡിസ് ലൈക്ക് നേടിയ വീഡിയോയും ഇതു തന്നെയായിരുന്നു.
കഴിഞ്ഞ വർഷം യൂട്യൂബിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച വീഡിയോകൾ ചേർത്തായിരുന്നു റിവൈൻഡ് ഒരുക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Year Ender 2020, Youtube