നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Nobel Prize നൊബേല്‍ ജേതാവ് അബ്ദുള്‍റസാക്ക് ഗുര്‍നയുടെ നോവല്‍ സ്റ്റോറിടെല്ലില്‍

  Nobel Prize നൊബേല്‍ ജേതാവ് അബ്ദുള്‍റസാക്ക് ഗുര്‍നയുടെ നോവല്‍ സ്റ്റോറിടെല്ലില്‍

  ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് നാടകപ്രവര്‍ത്തകനും വോയ്സ് ഓവര്‍ ആക്റ്ററുമായ ലിന്‍ഡാം ഗ്രിഗറിയാണ് സ്റ്റോറിടെലില്‍ 'ദി ലാസ്റ്റ് ഗിഫ്റ്റ്' വായിച്ചിരിക്കുന്നത്.

  അബ്ദുള്‍റസാക്ക് ഗുര്‍ന

  അബ്ദുള്‍റസാക്ക് ഗുര്‍ന

  • Share this:
   സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ടാന്‍സാനിയന്‍ നോവലിസ്റ്റായ അബ്ദുള്‍ റസാക്ക് ഗുര്‍നയ്ക്കായിരുന്നു. നൊബേല്‍ സമ്മാനങ്ങള്‍ പല വിഭാഗത്തിലുമുണ്ടെങ്കിലും മലയാളിക്ക് സാഹിത്യത്തിലെ നൊബേല്‍ ആര്‍ക്കെന്നറിയാനാണ് കൂടുതല്‍ താല്‍പ്പര്യം. ഇത്തവണ സാഹിത്യ നൊബേല്‍ ജേതാവിന്റെ പേരു പ്രഖ്യാപിച്ചപ്പോള്‍ ആ എഴുത്തുകാരന്റെ പേര് ഏറെ പരിചിതമല്ലായിരുന്നു. ഒരേ സമയം ആമസോണ്‍ സൈറ്റും നൊബേല്‍ പ്രഖ്യാപന സൈറ്റും തുറന്നു വെച്ച് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പലരും കാത്തിരുന്നു.

   എന്നാല്‍ മലയാളികള്‍ക്കിടയിലും ഏറെ ജനപ്രീതി നേടിക്കഴിഞ്ഞ ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെല്ലില്‍ ഇത്തവണത്തെ സാഹിത്യ നൊബേല്‍ ജേതാവായ അബ്ദുള്‍ റസാക്ക് ഗുര്‍നയുടെ 'ദി ലാസ്റ്റ് ഗിഫ്റ്റ്' എന്ന നോവലിന്റെ ഓഡിയോ ബുക് 2011 മുതല്‍ തന്നെ ലഭ്യമാണ്. ഡിമാന്‍ഡ് കൂടുന്നതിനാല്‍ നൊബേല്‍ ജേതാവിന്റെ പുസ്തകങ്ങള്‍ക്ക് ഇ-കോമേഴ്സ് സൈറ്റുകള്‍ പലപ്പോഴും പെട്ടെന്ന് കുത്തനെ വില കൂട്ടാറുണ്ട്. എന്നാല്‍ സ്റ്റോറിടെല്‍ വരിസംഖ്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പായതിനാല്‍ ആ പ്രശ്നമില്ലെന്ന ആകര്‍ഷണവുമുണ്ട്.

   ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് നാടകപ്രവര്‍ത്തകനും വോയ്സ് ഓവര്‍ ആക്റ്ററുമായ ലിന്‍ഡാം ഗ്രിഗറിയാണ് സ്റ്റോറിടെലില്‍ 'ദി ലാസ്റ്റ് ഗിഫ്റ്റ്' വായിച്ചിരിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}