• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നോക്കിയ പഴയ നോക്കിയ അല്ല; അഞ്ച് പുതിയ മോഡലുകള്‍

gopika.gs
Updated: April 2, 2018, 9:19 PM IST
നോക്കിയ പഴയ നോക്കിയ അല്ല; അഞ്ച് പുതിയ മോഡലുകള്‍
gopika.gs
Updated: April 2, 2018, 9:19 PM IST
ബാഴ്സലോണ: നോക്കിയ എന്നാല്‍ മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്ക് എന്നും നൊസ്റ്റാള്‍ജിയ തന്നെയാണ്. പലരും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയതു തന്നെ നോക്കിയയില്‍ നിന്നുമായിരിക്കും. പിന്നീട് സാംസങ്ങ്, ആപ്പിള്‍ എന്നീ ഫോണുകള്‍ വിപണിയില്‍ എത്തി കളംനിറഞ്ഞതോടെയാണ് നോക്കിയയോടുള്ള ഇഷ്ടം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത്. ഏതായാലും ശക്തമായി വിപണയിലേക്ക് തിരിച്ചുവന്ന നോക്കിയ കൂടുതല്‍ പുതിയ മോഡലുകളുമായി എത്തുകയാണ്. ഇത്തവണ ബാഴ്സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് പുതിയ മോഡലുകള്‍ നോക്കിയ അവതരിപ്പിച്ചത്. നോക്കിയ 8110, നോക്കിയ 1, നോക്കിയ 6, നോക്കിയ 7 പ്ലസ് എന്നിവയാണ് പുതിയ ഫോണുകള്‍. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് നോക്കിയ 8110 എന്ന 4ജി ഫീച്ചര്‍ ഫോണിനെക്കുറിച്ചാണ്. 25 ദിവസം വരെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി നിലനില്‍ക്കുമെന്നാണ് കമ്പനി പറയുന്ന സവിശേഷത.


നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച് എം ഡി ഗ്ലോബല്‍, ചീഫ് പ്രോഡക്ട് ഓഫീസർ ജുഹോ സർവികാസ് ന്യൂസ് 18 ടെക്ക് ജേർണലിസ്റ്റ് സിദ്ധാർധ ശർമയ്ക്കു നൽകിയ അഭിമുഖത്തിൽ, നോക്കിയ വിപണിയിലെത്തിച്ച 4ജി ഫോണുകളുടെ സവിശേഷതയെ കുറിച്ചു വിവരിക്കുന്നു.



വീഡിയോ കാണാം..


First published: March 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍