നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • JioPhone Next | ജിയോഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട്‌ഫോണ്‍ ഇനി രജിസ്റ്റര്‍ ചെയ്യാതെ വാങ്ങാം, എങ്ങനെ?

  JioPhone Next | ജിയോഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട്‌ഫോണ്‍ ഇനി രജിസ്റ്റര്‍ ചെയ്യാതെ വാങ്ങാം, എങ്ങനെ?

  ഇതിന് മുമ്പ്, ജിയോഫോൺ നെക്സ്റ്റ് വാങ്ങുന്നതിനായി ജിയോമാർട്ട് അല്ലെങ്കിൽ ജിയോ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമായിരുന്നു.

  JioPhone

  JioPhone

  • Share this:
   റിലയൻസ് ജിയോയുടെ (Jio)ഏറ്റവും പുതിയ സ്മാർട്‌ഫോൺ (smartphone) ആണ് ജിയോഫോൺ നെക്‌സ്റ്റ് (jiophone next).സ്മാർട്‌ഫോൺ ഇപ്പോൾ രജിസ്‌ട്രേഷൻ (registration) ഇല്ലാതെ തന്നെ റിലയൻസ് ഡിജിറ്റലിൽ (reliance digital) ലഭ്യമാണ്. ഈ മാസം ആദ്യം പുറത്തിറക്കിയ സ്മാർട്‌ഫോൺ ജിയോ മാർട്ട് വഴി വാങ്ങാൻ ലഭ്യമായിരുന്നെങ്കിലും, ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു.

   ജിയോയുടെ ആദ്യ സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റ്, ക്വാൽകോം സ്നാപ്ഡ്രാഗൺ ക്യുഎം215 ചിപ്സെറ്റും 13 മെഗാപിക്സൽ പിൻ ക്യാമറയുമാണ് നൽകുന്നത്. ഗൂഗിളിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത ജിയോഫോൺ നെക്സ്റ്റ് ആൻഡ്രോയിഡ് പ്രഗതി ഒഎസിലാണ് പ്രവർത്തിക്കുന്നത്.

   ഇതിന് മുമ്പ്, ജിയോഫോൺ നെക്സ്റ്റ് വാങ്ങുന്നതിനായി ജിയോമാർട്ട് അല്ലെങ്കിൽ ജിയോ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമായിരുന്നു. 70182-70182 എന്ന നമ്പറിൽ വാട്സ്ആപ്പ് സന്ദേശം അയച്ച് സ്മാർട്ട്ഫോൺ വാങ്ങാൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു. സന്ദേശം സ്ഥിരീകരിച്ച് കഴിഞ്ഞാൽ, ഉപയോക്താക്കളോട് അവരുടെ അടുത്തുള്ള ജിയോമാർട്ട് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് അവരുടെ ജിയോഫോൺ നെക്സ്റ്റ് എടുക്കാൻ ആവശ്യപ്പെടും. എന്നാൽ, ഇപ്പോൾ റിലയൻസ് ജിയോ സ്മാർട്ട്ഫോൺ വാങ്ങുന്നതിന് ഉപയോക്താക്കൾ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇപ്പോൾ, ജിയോഫോൺ നെക്സ്റ്റ് നേരിട്ട് വാങ്ങാൻ നിങ്ങൾക്ക് റിലയൻസ് ഡിജിറ്റലിലേക്ക് പോകാം.
   Also Read-Microsoft Surface Go 3 ലാപ്ടോപ്പിന്റെ രൂപകല്‍പ്പനയും സവിശേഷതകളും

   6499 രൂപയാണ് ജിയോഫോൺ നെക്സ്റ്റിന്റെ വില. 6499 രൂപ ഒന്നിച്ച് നൽകി ഫോൺ വാങ്ങാൻ സാധിക്കാത്തവർക്ക് വേണ്ടി ജിയോ പ്രത്യേകം ഇഎംഐ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ 1999 രൂപ നൽകി ഫോൺ വാങ്ങാനാവും. പിന്നീട് 18 മാസത്തേയോ 24 മാസത്തേയോ തവണകളായി ബാക്കി തുക നൽകാം. ജിയോഫോൺ നെക്സ്റ്റ് ഉപഭോക്താക്കൾക്കായി ചില ഫിക്‌സഡ് പ്ലാനുകളുണ്ട്. 1999 രൂപ നൽകിയതിന് ശേഷമുള്ള ബാക്കി തവണകൾ ഈ പ്ലാനുകൾക്കൊപ്പം തന്നെ നൽകാം. 501 രൂപ പ്രോസസിങ് ഫീസും നൽകണം.
   Also Read-Google 2-Step Verification ചെയ്തോ? ഇല്ലെങ്കിൽ നിങ്ങളുടെ ജിമെയിൽ എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെട്ടേക്കാം

   ഡാറ്റാ ആനുകൂല്യം ഉൾപ്പെടെ പ്രതിമാസം 305.93 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകളും വാങ്ങുന്നവർക്ക് ലഭിക്കും. റിലയൻസ് ഡിജിറ്റൽ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനവും അമേരിക്കൻ എക്‌സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7.5 ശതമാനവും കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്‌സ്റ്റിൽ 5 ശതമാനം കിഴിവ് ലഭിക്കും.

   32 ജിബി സ്റ്റോറേജുള്ള ഫോണിൽ 512 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഉപയോഗിക്കാം. 13 എംപി റിയർ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ, 3500 എംഎഎച്ച് ബാറ്ററി, ഡ്യുവൽ നാനോ സിം സൗകര്യം എന്നിവയും ഫോണിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി മൈക്രോ യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിനുണ്ട്.
   Published by:Naseeba TC
   First published:
   )}