യാത്രക്കാരുടെ ട്രെയിന്‍ (Train) ഗതാഗതം സുഗമമാക്കുന്നതിന് റെയില്‍വേ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകള്‍ (ATVM) വഴി ടിക്കറ്റിംഗ് സേവനങ്ങള്‍ (ticket services) നല്‍കുന്നതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (IRCTC) ഇ പേയ്മെന്റ് കമ്പനിയായ പേടിഎമ്മുമായി (Paytm) കൈകോര്‍ത്തു. ഇന്ത്യയിലെ (India) വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ (Railway Stations) എല്ലാ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളിലും സേവനം ഇതിനകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ, യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ മോഡുകള്‍ (Digital Mode) വഴി ടിക്കറ്റിനായി (Ticket) പണമടയ്ക്കാനും യാത്ര പൂര്‍ണമായും പണരഹിതമാക്കാനും കഴിയും.
പേടിഎം വാലറ്റ് (Paytm Wallet), പേടിഎം യുപിഐ (Paytm UPI), നെറ്റ് ബാങ്കിംഗ് (Net Banking), ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് ആന്‍ഡ് പേടിഎം പോസ്റ്റ് പെയ്ഡ് എന്നിങ്ങനെ നിരവധി ഓപ്ഷനുകളിലൂടെ പേയ്മെന്റുകള്‍ (payments) നടത്താന്‍ ഉപയോക്താക്കളെ പേടിഎം അനുവദിക്കുന്നു.
റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള എടിവിഎമ്മുകളില്‍ ടച്ച്സ്ക്രീന്‍ (touch screen) ഉള്ളതിനാല്‍ സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കാതെ തന്നെ യുപിഐ (upi) പോലുള്ള മോഡുകള്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാം. ഈ സേവനം ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് എടിവിഎം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡ് (qr code) സ്കാന്‍ ചെയ്യണം. സ്കാന്‍ ചെയ്തതിനു ശേഷം ഒരാള്‍ക്ക് പ്ലാറ്റ്ഫോം ടിക്കറ്റുകള്‍, റിസര്‍വ് ചെയ്യാത്ത ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍, സ്മാര്‍ട് കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യല്‍, സീസണല്‍ ടിക്കറ്റുകള്‍ എന്നിവ എളുപ്പത്തില്‍ നേടാവുന്നതാണ്.
'' ഇന്ത്യയില്‍ ക്യുആര്‍ കോഡ് സംവിധാനത്തിന് തുടക്കമിട്ടതിനാല്‍ റെയില്‍വേ സ്റ്റേഷനുകളിലുടനീളം എളുപ്പത്തില്‍ ടിക്കറ്റ് നല്‍കികൊണ്ട് ഈ സേവനം കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഐആര്‍സിടിസിയുമായുള്ള പേടിഎമ്മിന്റെ പങ്കാളിത്തത്തോടെ ഇന്ത്യന്‍ റെയില്‍വേയുടെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളിലേക്ക് ക്യുആര്‍ സൊല്യൂഷനുകള്‍ കൊണ്ടുവരുമെന്നും പേടിഎം വക്താവ് വിശദീകരിച്ചു. ടിക്കറ്റുകള്‍ക്കായി പണമടയ്ക്കുമ്പോള്‍ പൂര്‍ണമായും പണരഹിതരാകാന് ഇത് യാത്രക്കാരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഘട്ടം 1: ആദ്യം നിങ്ങളുടെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ എടിവിഎം കണ്ടെത്തുക
ഘട്ടം 2: ടച്ച് സ്ക്രീന്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള റൂട്ട് തെരഞ്ഞെടുക്കുക അല്ലെങ്കില്‍ റീചാര്‍ജിനായി ഒരു സ്മാര്‍ട് നമ്പര്‍ നല്‍കുക.
ഘട്ടം 3: പേയ്മെന്റ് നടത്താന്‍ ഏതെങ്കിലും പേടിഎം ഓപ്ഷന് തെരഞ്ഞെടുക്കുക
ഘട്ടം 4: ഇടപാട് പൂര്‍ത്തിയാക്കാന്‍ സ്ക്രീനില്‍ ജനറേറ്റ് ചെയ്ത ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക
ഘട്ടം 5: ഇപ്പോള്‍ നിങ്ങൾക്ക് ഒരു ടിക്കറ്റ് വെൻഡിംഗ് മെഷീനിലൂടെ പുറത്തേയ്ക്ക് വരും. അല്ലെങ്കില്‍ നിങ്ങളുടെ സ്മാര്‍ട് കാര്‍ഡ് റീചാര്‍ജ് ചെയ്യും.
Summary: Now scan Paytm QR Code to book railway tickets
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.