• HOME
  • »
  • NEWS
  • »
  • money
  • »
  • TECH NOW TWITTER ALLOWS A MESSAGE TO BE SENT TO UP TO 20 SEPARATE CONVERSATIONS AT ONCE JS

ട്വിറ്ററിൽ ഇനി ഗ്രൂപ്പ് ചാറ്റ് വഴിയല്ലാതെ 20 പേര്‍ക്ക് വരെ ഒരുമിച്ച് മെസ്സേജ് അയയ്ക്കാം

പുതിയ ഫീച്ചറുകള്‍ തല്‍ക്കാലം, ആദ്യഘട്ടം എന്ന നിലയില്‍, ഐഫോണുകളില്‍ മാത്രമാകും ലഭ്യമാകുക. ഉടന്‍ തന്നെ ഇവ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും വിധമുള്ള സജ്ജീകരണങ്ങള്‍ ആവിഷ്‌കരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 (Image Credit: Twitter)

(Image Credit: Twitter)

  • Share this:
    സന്ദേശങ്ങള്‍ അയയ്ക്കുന്നത് ഉള്‍പ്പടെ ഉപയോക്താക്കള്‍ കൂടുതല്‍ ഉപകാരപ്രദമായ നവീകരണങ്ങളുമായി മൈക്രോ ബ്ലോഗ്ഗിങ്ങ് സൈറ്റായ ട്വിറ്റര്‍ രംഗത്തെത്തി. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് പല അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നതിന്ഗ്രൂപ്പ് മെസ്സേജ് എന്ന സംവിധാനം ഒഴിവാക്കികൊണ്ട് ഡയറക്ട് മെസ്സേജ് അയക്കാനുള്ള സംവിധാനമാണ് ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്.

    നേരത്തെ, ഒരു സന്ദേശം പല അക്കൗണ്ടുകളിലേക്ക് ഒരുമിച്ച് അയക്കാനായി, അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ ഒരു ഗ്രൂപ്പ് മെസ്സേജ് ഫോര്‍മാറ്റിലേക്ക് മാറുമായിരുന്നു. ഇത് ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കിയിരുന്ന അസൗകര്യം കണക്കിലെടുത്താണ് ട്വിറ്ററിന്റെ പുതിയ നവീകരണം. ഇനി മുതല്‍, ഉപയോക്താവിന് പല അക്കൗണ്ടുകളിലേക്ക് വെവ്വേറെയായി മെസ്സേജ് അയയ്ക്കണമെങ്കില്‍, പ്രസ്തുത അക്കൗണ്ടുകളിലേക്ക് ഗ്രൂപ്പ് മെസ്സേജ് ആകാതെ തന്നെ അയയ്ക്കാവുന്നതാണ്. ട്വിറ്റര്‍ പുതിയ നവീകരണം @TwitterSupport എന്ന ഹാന്‍ഡില്‍ വഴിയാണ് പ്രഖ്യാപിച്ചത്.

    പുതിയ ഫീച്ചറോട് കൂടി, ട്വിറ്ററില്‍ ഇപ്പോള്‍ ഒരേ സമയം 20 അക്കൗണ്ടുകളിലേക്ക് ഡയറക്ട് മെസ്സേജ് അയയ്ക്കാന്‍ സാധിക്കും. ''ഇനി മുതല്‍ നിങ്ങള്‍ ഏതെങ്കിലും ഒരു ട്വീറ്റ് പലര്‍ക്കായി ഡയറക്ട് മെസ്സേജ് അയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആകസ്മികമായ (അല്ലങ്കില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന) ഗ്രൂപ്പ് ചാറ്റുകള്‍ രൂപപ്പെടുകയില്ല. ഇപ്പോള്‍ തൊട്ട് നിങ്ങള്‍ക്ക് ട്വീറ്റുകള്‍ 20 പേര്‍ക്ക് വരെ ഡയറക്ട് മെസ്സേജായി അയയ്ക്കാന്‍ സാധിക്കുന്നതാണ്,'' തങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ ട്വിറ്റര്‍ അറിയിച്ചു. ഈ പുതിയ ഫീച്ചര്‍ കൂടാതെ, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യവുമൊരുക്കുന്ന ഡയറക്ട് മെസ്സേജ് നവീകരണങ്ങള്‍ പുറകേ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

    ഉദ്ദാഹരണത്തിന്, ഇപ്പോള്‍ അവസാനം അയച്ച ഡയറക്ട് മെസ്സേജിന്റെ അടുത്തെത്താന്‍ ഉതകുന്ന ഒരു സ്‌ക്രോള്‍ ബട്ടണ്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അത് പോലെ തന്നെ ഒരു മെസ്സേജിനോട് ലോങ് പ്രസ് വഴി പ്രതികരിക്കാനുമുള്ള സൗകര്യം ഇപ്പോള്‍ ട്വിറ്ററില്‍ ഉണ്ട്. ഇത് പുതിയ മെസ്സേജുകള്‍ കണ്ടെത്തുന്നതിന് ഉപയോക്താവിന് കൂടുതല്‍ സഹായകമാണന്നാണ് കമ്പനി അവകാശപ്പെടുന്നത്.

    ട്വിറ്റര്‍ ഡയറക്ട് മെസ്സേജുകള്‍ക്കുള്ള സമയക്രമങ്ങളും മാറ്റുകയാണ്. ഓരോ സന്ദേശവും തീയ്യതിയും പ്രത്യേകമായി സ്റ്റാമ്പ് ചെയ്യുന്നതിന് പകരം, ദിവസാടിസ്ഥാനത്തില്‍ ഓരോ മെസ്സേജുകളും തരം തിരിക്കുകയാണ് ഇനി മുതല്‍ ചെയ്യുക എന്ന് ട്വിറ്റര്‍ അറിയിച്ചു.

    പുതിയ ഫീച്ചറുകള്‍ തല്‍ക്കാലം, ആദ്യഘട്ടം എന്ന നിലയില്‍, ഐഫോണുകളില്‍ മാത്രമാകും ലഭ്യമാകുക. ഉടന്‍ തന്നെ ഇവ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും വിധമുള്ള സജ്ജീകരണങ്ങള്‍ ആവിഷ്‌കരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം, ഡയറക്ട് മെസ്സേജുകളില്‍, എറ്റവും ഒടുവിലത്തെ മെസ്സേജില്‍ നൊടിയിടയില്‍ എത്താന്‍ സഹായിക്കുന്ന ക്വിക്ക് സ്‌ക്രോളിങ്ങ് സംവിധാനം, ഐഫോണ്‍ ഉപയോക്താക്കള്‍ക്കൊപ്പം തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നും ട്വിറ്റര്‍ കൂട്ടിച്ചേര്‍ത്തു.

    കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്റര്‍ തങ്ങളുടെ സ്വകാര്യ നയങ്ങളിലും മാറ്റം വരുത്തിയിരുന്നു. ട്വീറ്റുകളും, വായിച്ച ഉള്ളടക്കങ്ങളും, ലൈക്കുകളും, ഉപയോക്താക്കള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളിലെ റീട്വീറ്റുകളും കമ്പനി ഉപയോഗിക്കുമെന്നാണ് പുതിയ അറിയിപ്പ്. നിങ്ങളില്‍ നിന്ന് ഞങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എങ്ങനെയാമ് ഉപയോഗിക്കപ്പെടുന്നത്, നിങ്ങളും അറിഞ്ഞിരിക്കണമെന്നാണ് ട്വിറ്ററിന്റെ നയമെന്ന് അവര്‍ അറിയിച്ചു.
    Published by:Jayashankar AV
    First published:
    )}