നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Onam 2019: ഓണത്തിന് സദ്യ ഉണ്ടാക്കാൻ ഗൂഗിളിലും യുട്യൂബിലും തിരഞ്ഞ് വലയണ്ട, ഒറ്റ ആപ്പിൽ സദ്യ റെഡി

    Onam 2019: ഓണത്തിന് സദ്യ ഉണ്ടാക്കാൻ ഗൂഗിളിലും യുട്യൂബിലും തിരഞ്ഞ് വലയണ്ട, ഒറ്റ ആപ്പിൽ സദ്യ റെഡി

    പരിപ്പും സാമ്പാറും പച്ചടിയും കിച്ചടിയും അവിയലും തോരനും രസവും പപ്പടവും പായസവും ഒക്കെ ഉൾപ്പെടുന്ന ഓണസദ്യയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.

    • News18
    • Last Updated :
    • Share this:
    തിരുവനന്തപുരം: ഓണം മലയാളികളുടെ ഉത്സവമാണ്. കേരളത്തിൽ മാത്രമല്ല, മലയാളികൾ ലോകത്ത് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഓണാഘോഷവും ഉണ്ട്. ഓണത്തിന് പൂക്കളവും ഓണക്കോടിയും ഓണക്കളികളും തിരുവാതിരയും പ്രധാനപ്പെട്ടതു തന്നെ. എന്നാൽ, ഓണത്തിന് ഏറ്റവും പ്രധാനം ഓണസദ്യ തന്നെയാണ്. പരിപ്പും സാമ്പാറും പച്ചടിയും കിച്ചടിയും അവിയലും തോരനും രസവും പപ്പടവും പായസവും ഒക്കെ ഉൾപ്പെടുന്ന ഓണസദ്യയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും.

    തിരക്കുകൾ പരിഗണിച്ച് മിക്കവരും ഇപ്പോൾ ഇൻസ്റ്റന്‍റ് ഓണസദ്യകളാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ, എത്ര തിരക്കുണ്ടെങ്കിലും തിരുവോണദിവസം വീട്ടിൽ തന്നെ സദ്യ ഉണ്ടാക്കാൻ തയ്യാറാകുന്ന മലയാളികൾ ലോകത്തിന്‍റെ വിവിധയിടങ്ങളിൽ ഉണ്ട്. പക്ഷേ, പലർക്കും ഓണസദ്യയ്ക്ക് ആവശ്യമായ കറികളുടെ രുചിക്കൂട്ടുകളെക്കുറിച്ചോ ചേരുവകളെക്കുറിച്ചോ വലിയ ധാരണയുണ്ടായിരിക്കില്ല. ഗൂഗിളും യുട്യൂബും ആയിരിക്കും മിക്കപ്പോഴും ഇത്തരക്കാരുടെ ഏക ആശ്രയം.

    Onam 2019: യാത്രക്കാർക്ക് സ്പെഷ്യൽ 'ഓണം ട്രീറ്റു'മായി എമിറേറ്റ്സ്

    ഇനി ഗൂഗിളും യുട്യൂബും വേണ്ട, ഒറ്റ ആപ്പിൽ സദ്യ റെഡി

    ഓരോ ഓണം റെസിപ്പിക്ക് വേണ്ടി ഗൂഗിളിലും യുട്യൂബിലുമെല്ലാം ഓരോ തവണയും തിരയേണ്ടി വരും. എന്നാൽ, എല്ലാ ഓണം പാചക വിധികളും ഒറ്റ ആപ്പിൽ ലഭിച്ചാലോ ? കാര്യങ്ങൾ കുറേ കൂടി എളുപ്പമാകും. മലയാളത്തിലും ഇംഗ്ലീഷിലും ഇത്തരത്തിലുള്ള ഓണം പാചകകൂട്ടുകളുടെ ആപ്ലിക്കേഷനുകളുണ്ട്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ലഭ്യമാണ്.

    ഓണം റെസിപ്പിസ് ഇൻ മലയാളം, ഓണം സദ്യ റെസിപ്പിസ് എന്നീ ആപ്പുകളിൽ ഓണം സദ്യയ്ക്ക് വേണ്ട എല്ലാ പാചകക്കുറിപ്പുകളും ലഭ്യമാണ്. അഞ്ചിൽ 4.3 സ്റ്റാർ ആണ് ഓണം സദ്യ റെസിപ്പിസ് ആപ്പിന്‍റെ റേറ്റിംഗ്. ഒറ്റ ആപ്പിൽ ഓലനും കായ നുറുക്ക് ഉപ്പേരിയും പാൽ പായസവും പഴ മാങ്ങാ കറിയും ഉൾപ്പെടെ ഓണസദ്യയ്ക്ക് വേണ്ട എല്ലാ വിഭവങ്ങളും എങ്ങനെ തയ്യാറാക്കാം എന്നത് ലഭ്യമാണ്.

    അഞ്ചിൽ 4.1 സ്റ്റാർ ആണ് Onam Recipes in Malayalam ആപ്ലിക്കേഷന്‍റെ റേറ്റിംഗ്. ഇനി ഗൂഗിളിൽ സദ്യ കൂട്ടുകൾ തിരഞ്ഞ് തല പുകയ്ക്കണ്ട, ഒറ്റ ആപ്പിൽ സദ്യ റെഡിയാക്കാം.

    First published: