നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • OnePlus 10 Pro | വൺപ്ലസ് 10 പ്രോ: വിപണിയിലെത്തുന്നതിന് മുമ്പ് ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ പ്രത്യേകതകൾ അറിയാം

  OnePlus 10 Pro | വൺപ്ലസ് 10 പ്രോ: വിപണിയിലെത്തുന്നതിന് മുമ്പ് ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്റെ പ്രത്യേകതകൾ അറിയാം

  കമ്പനി ഇതുവരെ ഫോണിന്റെ വില എത്രയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് വേരിയന്റുകളിലാണ് വണ്‍പ്ലസ് 10 പ്രോ അവതരിപ്പിച്ചിരിക്കുന്നത്

  • Share this:
   വണ്‍പ്ലസിന്റെ (OnePlus) പുതിയ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 10 പ്രോ (OnePlus 10 Pro) ജനുവരി 11ന് ചൈനയില്‍ വിപണിയിലെത്തും. വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഫോണിന്റെ സവിശേഷതകളെല്ലാം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റ് ലോ വെളിപ്പെടുത്തിയിരുന്നു.

   രണ്ടാം തലമുറ LTPO കാലിബ്രേറ്റഡ് ഡിസ്‌പ്ലേയോടെയാണ് വണ്‍പ്ലസ് 10 പ്രോ വരുന്നത്. ഡിസ്പ്ലേക്ക് 120Hz ഫ്‌ലൂയിഡ് അമോലെഡ് റിഫ്രഷ് റേറ്റ് ഫീച്ചറുമുണ്ട്. LPDDR5 റാം, UFS 3.1 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍1 പ്രോസസറും ഉണ്ട്.

   ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 12 ലാണ് വണ്‍പ്ലസ് 10 പ്രോ 5ജി പ്രവര്‍ത്തിക്കുക. 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. മുകളില്‍ ഇടത് മൂലയില്‍ പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയുള്ള വളഞ്ഞ ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത.

   കമ്പനി ഇതുവരെ ഫോണിന്റെ വില എത്രയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് വേരിയന്റുകളിലാണ് വണ്‍പ്ലസ് 10 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 8ജിബി റാം+ 128ജിബി സ്റ്റോറേജ്, 8ജിബി റാം+256ജിബി സ്റ്റോറേജ്, 12ജിബി റാം+256ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് ഈ വേരിയന്റുകള്‍.

   8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 46,700 രൂപയും, 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 53,700 രൂപയും 12 ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 58,400 രൂപയുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

   PAN - Aadhaar | നിങ്ങളുടെ PAN ആധാറുമായി ബന്ധിപ്പിച്ചോ? സമയപരിധി കഴിഞ്ഞാൽ 10,000 രൂപ പിഴയൊടുക്കേണ്ടി വരും

   ക്യാമറ മൊഡ്യൂളില്‍ വണ്‍പ്ലസ് ബ്രാന്‍ഡിംഗ് കാണാം. മൊഡ്യൂളില്‍ മൂന്ന് സെന്‍സറുകള്‍ ഉള്‍പ്പെടുന്നു, കൂടാതെ 'P2D 50T' എന്ന് ലേബല്‍ ചെയ്തിരിക്കുന്ന നാലാമത്തെ സ്ലോട്ടും ഉണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ ഉള്ളത്. 48 എംപി പ്രൈമറി സെന്‍സര്‍, 50 എംപി അള്‍ട്രാ വൈഡ് ക്യാമറ, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 8 എംപി ടെലിഫോട്ടോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 എംപി ക്യാമറ ലഭിക്കും. കറുപ്പ്, ടീല്‍, പര്‍പ്പിള്‍, സില്‍വര്‍ (മെറ്റാലിക്) എന്നീ നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

   WhatsApp | നോട്ടിഫിക്കേഷനുകളിൽ മാറ്റം; വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറുകൾ

   80 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങും 50 വാട്‌സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങും പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ഫോണില്‍ നല്‍കിയിരിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഫോണിന് IP68 റേറ്റിംഗ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വണ്‍പ്ലസ് 10 പ്രോ ചൈനയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ വൈകാതെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
   Published by:Jayashankar AV
   First published: