നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • OnePlus Nord 2 | പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പൊള്ളല്‍

  OnePlus Nord 2 | പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പൊള്ളല്‍

  വണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിന്റെ പിന്‍ഗാമിയായി ജൂലായിലാണ് വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്.

  • Share this:
   വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട് പൊട്ടിത്തെറിച്ചതായി യുവാവ്. സുഹിത്ശര്‍മ്മ എന്ന യുവാവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. എന്നാല്‍ സംഭവത്തില്‍ വണ്‍ പ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്.

   'നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ഉല്‍പ്പന്നം എന്താണ് ചെയ്തതെന്ന് കാണുക. അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുക. ആളുകളുടെ ജീവിതവുമായി കളിക്കുന്നത് നിര്‍ത്തുക' സുഹിത് ശര്‍മ ട്വിറ്റില്‍ കുറിക്കുന്നു.

   Also Read-ബസ് യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; വിദ്യാർഥിക്ക് ഗുരുതര പരിക്ക്

   നവംബര്‍ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിന്റെ പിന്‍ഗാമിയായി ജൂലായിലാണ് വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.   സെപ്റ്റംബറില്‍ ഡെല്‍ഹിയിലെ ഒരു അഭിഭാഷകന്റെ ഗൗണിനുള്ളില്‍ നിന്നും ഈ ഫോണ്‍ പൊട്ടിത്തെറിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

   Also Read-One plus | ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അഭിഭാഷകന് നോട്ടീസയച്ച് വണ്‍പ്ലസ്

   വണ്‍പ്ലസ് നോര്‍ട് 2 പാക് മാക് എഡിഷന്‍ പുറത്തിറക്കാന്‍ പോവുന്നതിനിടയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 37999 രൂപയ്ക്കാണ് ഇത് വില്‍പനയ്ക്കെത്തുക.
   Published by:Jayesh Krishnan
   First published:
   )}