സ്മാർട് ഫോൺ പ്രേമികൾ കാത്തിരിക്കുന്ന വൺ പ്ലസ് നോർഡ് 2 ജൂലൈയിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഒട്ടേറെ സവിശേഷതകളുമായാണ് വൺ പ്ലസ് നോർഡ് 2 പുറത്തിറക്കുന്നത്. ഫോണിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നാൽ അടുത്തിടെ ലീക്കായ ചില ചിത്രങ്ങൾ ഫോണിന്‍റെ ആകർഷകമായ സവിശേഷതകൾ എടുത്തുകാണിക്കുന്നതാണ്. ചിത്രങ്ങൾ അനുസരിച്ച്, പഞ്ച്-ഹോൾ ഡിസൈൻ, ട്രിപ്പിൾ റിയർ ക്യാമറകൾ, വലതുവശത്ത് ഒരു അലേർട്ട് സ്ലൈഡർ, ചുവടെ ഒരു ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിന് ഉണ്ട്.
വൺപ്ലസ് നോർഡ് 2ൽ പഞ്ച്-ഹോൾ കട്ട് ഔട്ട്, സ്ലിം ബെസലുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് റീഡർ എന്നിവയുണ്ടാകും. പിൻഭാഗത്ത്, ഇത് ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റ് ആയിരിക്കും വൺ പ്ലസ് നോർഡ് 2ന് ഉണ്ടാകുക. ഹാൻഡ്‌സെറ്റിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) ഫ്ലാറ്റ് അമോലെഡ് സ്‌ക്രീൻ ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്.
മികച്ച സെൽഫി അനുഭവം പ്രദാനം ചെയ്യുന്നതിനായി ഫോണിൽ 32 മെഗാ പിക്സൽ മുൻ ക്യാമറയുണ്ടാകും.
50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ലെൻസ്, 2 എംപി ഡെപ്ത് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വൺപ്ലസ് നോർഡ് 2ന് ഉണ്ടാകും.
You May Also Like-
Redmi Note 11 | റെഡ്മി നോട്ട് 11 സീരീസ് ഈ വർഷം എത്തും; പ്രധാന സവിശേഷതകൾ പുറത്ത്മീഡിയടെക് ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റ് ആണ് വൺപ്ലസ് നോർഡ് 2ന് കരുത്തേകുന്നത്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമാണ് മറ്റൊരു സവിശേഷത. ആൻഡ്രോയിഡ് 11 അധിഷ്ഠിത ഓക്സിജൻ ഒഎസ് 11 ൽ പ്രവർത്തിക്കുന്ന ഇത് 65W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയോട് കൂടിയാകും പുറത്തിറങ്ങുക. കണക്റ്റിവിറ്റിക്കായി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 5 ജി നെറ്റ്‌വർക്ക്, ടൈപ്പ്-സി പോർട്ട് എന്നിവ വൺ പ്ലസ് നോർഡ് 2ന് ഉണ്ടാകും.
Also See-
Best phones under Rs 15000 | ഏത് ഫോൺ വാങ്ങണം? 15000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ഫോണുകൾ ഇവയാണ്ഫോണിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിവിധ ടെക് സൈറ്റുകൾ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ വൺപ്ലസ് നോർഡ് 2 ന്റെ ഔദ്യോഗിക വിലനിർണ്ണയവും ലഭ്യത സംബന്ധിച്ച വിശദാംശങ്ങളും ഇപ്പോൾ അറിയില്ല. എന്നിരുന്നാലും, ഇപ്പോൾ പുറത്തുവന്ന സവിശേഷതകളനുസരിച്ച്, ഇത് 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട് ഫോൺ ആയിരിക്കുമെന്നാണ് സൂചന. വൺ പ്ലസ് നോർഡ് ഇന്ത്യയിൽ വിൽക്കുന്നത് 25000 രൂപയ്ക്കും 30000നും ഇടയിൽ ആയിരിക്കുമെന്ന് ചില ടെക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.