നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • OnePlus Nord പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; എങ്ങനെ സ്വന്തമാക്കാം

  OnePlus Nord പുറത്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; എങ്ങനെ സ്വന്തമാക്കാം

  Amazon India മുഖേന ഇതുവരെ ഏറ്റവുമധികം ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്ത ഫോൺ ആയിരിക്കുകയാണ് OnePlus Nord

  OnePlus Nord

  OnePlus Nord

  • Share this:
   OnePlus അവരുടെ പുതിയ സ്മാർട്ട്ഫോണായ Nord ഇറക്കി ഏവരെയും ഞെട്ടിച്ചുവെന്നതിൽ തർക്കമില്ല. ആഗോള സ്മാർട്ട്ഫോൺ നിർമാതാക്കളായ ഇവർ വിലയേറിയ ഫോണുകൾ മാത്രം നിർമിക്കുകയാണെന്ന് ഉപഭോക്താക്കൾ കരുതാൻ തുടങ്ങുമ്പോഴാണ് ഏറ്റവും മികച്ച സവിശേഷതകൾ അടങ്ങിയ, എന്നാൽ വില അത്ര അധികമില്ലാത്ത OnePlus Nord ഇറങ്ങുന്നത്. ഇനി ഒരു ചോദ്യം മാത്രം ബാക്കി, എന്നാണ് നിങ്ങൾക്ക് OnePlus Nord സ്വന്തമാക്കാൻ സാധിക്കുക?

   Amazon India മുഖേന ഇതുവരെ ഏറ്റവുമധികം ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്ത ഫോൺ ആയിരിക്കുകയാണ് OnePlus Nord. വിപണിയിലെ ഏറ്റവും മികച്ച ഫോണുകളെ വെല്ലുന്ന സൗകര്യങ്ങൾ OnePlus Nordൽ ഉള്ളതിനാൽ (അതേക്കുറിച്ച് പിന്നീട് പറയാം) ആളുകൾ മുഴുവൻ വിലയും അടച്ച് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കയാണ്. ഉപഭോതാക്കൾക്ക് അവതാറുകൾ സൃഷ്ടിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാൻ യോഗ്യത നേടാനുള്ള അവസരവും OnePlus ഒരുക്കിയിരുന്നു.
   കൂടാതെ ലോകത്ത് ആദ്യമായി AR മുഖേന അവതരിപ്പിച്ച സ്മാർട്ട്ഫോൺ കൂടിയാണ് OnePlus Nord. വെറുതെയല്ല ആളുകൾക്ക് OnePlus Nordനോട് ഇത്രയധികം താല്പര്യമെന്ന് സാരം!

   OnePlus Nordൻറെ സവിശേഷതകൾ –

   OnePlus Nord വാങ്ങണോ വേണ്ടയോ എന്ന നിങ്ങളുടെ ആശയക്കുഴപ്പം മാറ്റി നല്ല ഒരു തീരുമാനത്തിലെത്താൻ അതിൻറെ സവിശേഷതകൾ എന്തെല്ലാമാണെന്ന് മനസിലാക്കൂ. 5G സൗകര്യമുള്ള Qualcomm സ്നാപ്ഡ്രാഗൺ 765G പ്രോസസർ, 90Hz വേഗതയിൽ റിഫ്രഷാകുന്ന 6.44 ഇഞ്ച് ഫ്ലൂയിഡ് AMOLED ഡിസ്പ്ലേ, പിന്നിൽ OnePlus 8നെ വെല്ലുന്ന ക്വാഡ്-ക്യാമറ, മുന്നിൽ രണ്ട് സെൽഫി ക്യാമറകൾ, ചാർജിംഗിന് Warp 30T സാങ്കേതികവിദ്യ, ദിവസം മുഴുവൻ ചാർജ് നിലനിർത്തുന്ന 4115 mAh ബാറ്ററി എന്നിവ ഈ സ്മാർട്ട്ഫോണിൽ അടങ്ങിയിരിക്കുന്നു.

   സെപ്റ്റംബറിൽ ഇന്ത്യയിൽ മാത്രം 24,999 രൂപക്ക് ഇറക്കുന്ന 6GB+64GB മോഡൽ മുതലങ്ങോട്ടുള്ള പല മെമ്മറി, സ്റ്റോറേജ് ഓപ്ഷനുകൾ ഇതിനെ താങ്ങാവുന്ന വിലയിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആക്കുന്നു. എന്നാൽ ഏറ്റവും മികച്ച OnePlus Nord ഫോൺ വാങ്ങാൻ നിങ്ങൾ അത്രയും കാത്തിരിക്കേണ്ട. OnePlus Nordൻറെ 8GB+128GB മോഡൽ 27,999 രൂപക്കും ഏറ്റവും മുന്തിയ 12GB+256GB മോഡൽ 29,999 രൂപക്കും വാങ്ങാം. ഈ രണ്ട് മോഡലുകളും ഈ ആഴ്ച ഇറങ്ങുന്നതാണ്.   ഓഗസ്റ്റ് 6നു വിപണിയിൽ ഇറക്കുന്നു –

   ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ വിഷമിക്കേണ്ട. ഓഗസ്റ്റ് 6 മുതൽ ഓൺലൈനായി ഫോൺ വാങ്ങാൻ കഴിയുന്നതിനാൽ OnePlus Nord ഏറ്റവും ആദ്യം സ്വന്തമാക്കുന്നവരിൽ നിങ്ങൾക്കും പെടാം. ഓൺലൈനായി Amazon Indiaയിലും OnePlusൻറെ ഓൺലൈൻ സ്റ്റോറിലും ഓഫ്ലൈനായി OnePlus Experience സ്റ്റോറുകളിലും OnePlus അംഗീകൃത സ്റ്റോറുകളിലും ഓഗസ്റ്റ് 6നാണ് OnePlus Nordൻറെ വില്പന തുടങ്ങുന്നത്.

   ഓഗസ്റ്റ് 7 മുതൽ Reliance Digital, MyJio എന്നിവിടങ്ങളിൽ –

   Reliance Digital അഥവാ MyJio മുഖേന സ്മാർട്ട്ഫോൺ വാങ്ങാൻ താല്പര്യമുള്ളവർക്കായി ഓഗസ്റ്റ് 7 മുതൽ 12 വരെ അവിടങ്ങളിലും OnePlus Nordൻറെ വില്പന ഉണ്ടായിരിക്കുന്നതാണ്. മറ്റിടങ്ങളിൽ നിന്ന് വാങ്ങാൻ സാധിക്കാത്തവർക്ക് ഇവിടെ നിന്നും ഫോൺ സ്വന്തമാക്കാമെന്നതിനാൽ ഈ കടകൾ നോക്കിവെക്കുക.

   താങ്ങാവുന്ന വില മാത്രമുള്ള അവരുടെ സ്മാർട്ട്ഫോൺ വേണ്ടത്ര വിപണനകേന്ദ്രങ്ങൾ മുഖേന നിങ്ങളിലേക്ക് എത്തിക്കാനാണ് OnePlus ശ്രമിക്കുന്നത്. അതിനാൽ ഓഗസ്റ്റ് 12 മുതൽ അംഗീകൃതമായ എല്ലാ ഓഫ്ലൈൻ വിപണനകേന്ദ്രങ്ങളിൽ നിന്നും OnePlus Nord സ്മാർട്ട്ഫോണുകൾ ലഭ്യമാകുന്നതാണ്. പ്രധാനപ്പെട്ട എല്ലാ തീയതികളും ഇപ്പോൾ നിങ്ങൾക്കറിയാം, അപ്പോൾ വില്പന തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ OnePlus Nord സ്വന്തമാക്കൂ.
   Published by:user_49
   First published: