• HOME
  • »
  • NEWS
  • »
  • money
  • »
  • ശക്തമായ പുതിയ SoC, കൂറ്റന്‍ കൂളിംഗ് സിസ്റ്റം എന്നിവയോടെ വിട്ടുവീഴ്ചയില്ലാത്ത ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്ത് OnePlus 10R

ശക്തമായ പുതിയ SoC, കൂറ്റന്‍ കൂളിംഗ് സിസ്റ്റം എന്നിവയോടെ വിട്ടുവീഴ്ചയില്ലാത്ത ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്ത് OnePlus 10R

മൊത്തത്തിലുള്ള സിസ്റ്റവും 25% കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതാണ്, അതിനാല്‍ ബാറ്ററി ലൈഫിനെ ബാധിക്കില്ല.

  • Share this:
    ഗെയിമിംഗിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും കാര്യം വരുമ്പോള്‍, രണ്ട് കാര്യങ്ങള്‍ പ്രധാനമാണ്: കൂളിംഗും എര്‍ഗണോമിക്‌സും. മികച്ച പെര്‍ഫോമന്‍സിന് പ്രാധാന്യമുണ്ടെങ്കിലും വേണ്ടത്ര കൂളിംഗില്ലാതെ അത്ഉ പയോഗിക്കാനാകില്ല. അതുപോലെ തന്നെ കുറേ സമയം ഗെയിം കളിക്കാന്‍ സുഖമില്ലാത്ത ഒരു ഫോണില്‍ നിങ്ങള്‍ അധിക സമയം ഗെയിമിംഗ് നടത്തില്ല. മികച്ച പെര്‍ഫോമന്‍സ് നല്‍കുമ്പോഴുണ്ടാകുന്ന ഈ രണ്ട് പ്രശ്നങ്ങളും അടുത്തിടെ ലോഞ്ച് ചെയ്ത 10R പരിഹരിച്ചതായി OnePlus അവകാശപ്പെടുന്നു. ശരിക്കും? അതെ, തീര്‍ച്ചയായും അങ്ങനെയാണ് തോന്നുന്നത്. എന്നാല്‍ ആദ്യം, ഈ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെട്ടുവെന്ന് നോക്കാം.

    OnePlus ഇതുവരെ ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൂളിംഗ് സിസ്റ്റം

    MediaTek Dimensity 8100-Max SoC ആണ് OnePlus 10R-ലുള്ളത്. 2.85 GHz വരെ വേഗതയുള്ള 8-കോര്‍ സിപിയു, ARM Mali-G610 GPU, imagiq 780 ISP, AI-യ്ക്കുള്ള ഒരു പുതിയ APU 580 ചിപ്പ്, 12 GB LPDDR5 റാം, 256 GB ഫാസ്റ്റ് UFS 3.1 സ്റ്റോറേജ് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ഭീമന്‍ ചിപ്പ്. ഈ ചിപ്പ് മുന്‍ ചിപ്പിനേക്കാള്‍ 11% കൂടുതല്‍ സിപിയു പവറും 20% കൂടുതല്‍ ജിപിയു പവറും 80% വേഗതയേറിയ AI എഞ്ചിനും വാഗ്ദാനം ചെയ്യുന്നുവെന്ന് OnePlus പറയുന്നു. മൊത്തത്തിലുള്ള സിസ്റ്റവും 25% കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ളതാണ്, അതിനാല്‍ ബാറ്ററി ലൈഫിനെ ബാധിക്കില്ല.

    Also Read-OnePlus 10R, Nord CE2 Lite 5G, Nord Buds എന്നിവ ഏപ്രിൽ 28 ന് പുറത്തിറങ്ങും: എങ്ങനെ ഇവന്റ് തത്സമയം കാണാമെന്നറിയാം!

    ഇത് വളരെ ശക്തമായ ഹാര്‍ഡ്വെയറാണ്, അതിനാല്‍ അവയ്ക്ക്
    കാര്യക്ഷമമായ കൂളിംഗ് സംവിധാനം ആവശ്യമാണ്. അടിസ്ഥാനപരമായി, ചിപ്പ് ചൂടായി പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഫോണിന്റെ പെര്‍ഫോമന്‍സ് മന്ദഗതിയിലാകും - തെര്‍മല്‍ ത്രോട്ടിലിംഗ് എന്ന് വിളിക്കുന്ന ഒരു പ്രക്രിയ - ചിപ്പിന്റെ ജീവന്‍ സംരക്ഷിക്കാനും ഫോണിന്റെ പുറംഭാഗം പിടിക്കാന്‍
    കഴിയാത്തവിധം ചൂടാകുന്നത് തടയാനുമാണ് ഇത്.

    അതിന് വേണ്ടി, ഇതുവരെ ഉപയോഗിച്ചതില്‍ വച്ച് ഏറ്റവും വലുതും
    നൂതനവുമായ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ടെന്ന് OnePlus പറയുന്നു. ഈ നീരാവി അറയുടെ വിസ്തീര്‍ണ്ണം 4,100 ചതുരശ്ര മില്ലീമീറ്ററാണ്, മൊത്തം ഫലപ്രദമായ കൂളിംഗ് ഏരിയ 35,000 ചതുരശ്ര മില്ലീമീറ്ററിൽ കൂടുതലാണ്! ഈ നീരാവി അറ പുതിയ തലമുറയിലെ ഗ്രാഫീന്‍, ഗ്രാഫൈറ്റ് എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെ ഒരു 3D പാസീവ് കൂളിംഗ് സിസ്റ്റം എന്നും വിളിക്കുന്നു.



    പെര്‍ഫോമന്‍സ് അപ്‌ഗ്രേഡുകള്‍ 

    ഇതോടൊപ്പം, OnePlus ഹൈപ്പര്‍ബൂസ്റ്റ് ഗെയിമിംഗ് എഞ്ചിന്‍ എന്ന ഒരു സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പെര്‍ഫോമന്‍സില്‍ മാറ്റം വരുന്നു. ഈ സിസ്റ്റത്തിന്റെ ഭാഗമാണ് ജനറല്‍ പെര്‍ഫോമന്‍സ് അഡാപ്റ്റര്‍ (ജിപിഎ) ഫ്രെയിം സ്റ്റെബിലൈസര്‍ (എഫ്എസ്) എന്ന സവിശേഷത, അത് നിങ്ങളുടെ ഗെയിമിന്റെ ടയര്‍ മെച്ചപ്പെടുത്തുന്ന തരത്തിലാണ് ഡിസൈന്‍
    ചെയ്തിരിക്കുന്നത്.

    Also Read- ഇന്ത്യയിൽ വാട്‌സ്ആപ്പ് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതെന്തുകൊണ്ട്?

    നിങ്ങളുടെ ഗെയിമിംഗ് അനുഭവത്തില്‍ ഇടപെടാതിരിക്കാന്‍ അപ്രതീക്ഷിതമായ ഫ്രെയിം ഡ്രോപ്പുകള്‍ ക്രമേണ സംഭവിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, തത്സമയം CPU, GPU ഉറവിടങ്ങള്‍ സന്തുലിതമാക്കാന്‍ GPA FS മോണിറ്ററിംഗ് ടൂളുകളും AI-ഉം ഉപയോഗിക്കുന്നു.

    വയര്‍ലെസ് സിസ്റ്റമാണ് മറ്റൊരു അപ്‌ഡേറ്റ്. ആറ് ആന്റിനകളുടെ ഒരു നിര നിങ്ങള്‍ ഫോണ്‍ എങ്ങനെ കൈവശം വച്ചാലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു, കൂടാതെ ബ്ലൂടൂത്തും വൈഫൈയും ഒരേസമയം
    ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ ഇടപെടല്‍ ഉറപ്പാക്കുന്ന സംവിധാനവുമുണ്ട്.

    ഇനി ഡിസ്‌പ്ലേയുടെ കാര്യം. ഈ 6.7 ഇഞ്ച് സ്‌ക്രീനിന് 120 ഹെര്‍ട്സ്
    റീഫ്രഷ് റേറ്റ് ഉണ്ട്, എന്നാല്‍ അതിലും പ്രധാനമാണ്ദ്രു തഗതിയിലുള്ള 1000 ഹെര്‍ട്സ് ടച്ച് പ്രതികരണം. HDR10+ സാക്ഷ്യപ്പെടുത്തിയ കൃത്യമായ നിറം നല്‍കുന്ന P3 പാനല്‍ ഉപയോഗിച്ച് ജോടിയാക്കുന്നു. ഇത് നിങ്ങള്‍ക്ക് തെളിച്ചമുള്ളതും കൃത്യമായ നിറം നല്‍കുന്ന മങ്ങിക്കാത്ത ഗെയിമിംഗ്
    അനുഭവവം ഫലത്തില്‍ ഉറപ്പ് നല്‍കുന്നു.

    അവസാനമായി, ബാറ്ററി ലൈഫ്. നിങ്ങള്‍ അവസാന ഹെഡ്ഷോട്ട് ലാന്‍ഡ് ചെയ്യാന്‍ പോകുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുമൊത്തുള്ള റോഡ്-ട്രിപ്പിനായി പെട്ടെന്ന് പുറപ്പെടേണ്ടി വരുമ്പോള്‍ നിങ്ങളുടെ ഫോണ്‍
    ചാര്‍ജ് ചെയ്യുന്നതിനായി കാത്തിരിക്കേണ്ടി വരുന്നത് ബാറ്ററി
    ഇല്ലാതാകുന്നതിനേക്കാള്‍ നിരാശാജനകമായ കാര്യമാണ്.

    ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് OnePlus-ന്റെ ജ്വലിക്കുന്ന വേഗതയുള്ള സൂപ്പര്‍വൂക് ചാര്‍ജിംഗ് സിസ്റ്റം. ഇത് രണ്ട് ഫ്‌ലേവറുകളില്‍ ലഭ്യമാണ് - 5,000 mAh ബാറ്ററിയുള്ള 80W, 4,500 mAh ബാറ്ററിയുള്ള 150 W - 10R അസാധാരണമായ
    ബാറ്ററി ലൈഫും തകര്‍ക്കാനാകാത്ത ചാര്‍ജിംഗ് വേഗതയും വാഗ്ധാനം ചെയ്യുന്നു. 'സ്ലോവര്‍' 80 W ചാര്‍ജര്‍ 5,000 mAh ബാറ്ററി ഏകദേശം 30
    മിനിറ്റിനുള്ളില്‍ 1-100% വരെ ചാര്‍ജ് ചെയ്യും, എന്നാല്‍ 150 W പതിപ്പ് നിങ്ങള്‍ക്ക് 3 മിനിറ്റിനുള്ളില്‍ 30% ചാര്‍ജും വെറും 17 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജും നല്‍കും. ഒന്ന് കുളിക്കാനെടുക്കുന്ന സമയം മതിയെന്ന് ചുരുക്കം.

    ഡിസൈന്‍ ട്വീക്കുകള്‍

    ദൈര്‍ഘ്യമേറിയ ഗെയിമിംഗ് സെഷനുകള്‍ക്ക്, നിങ്ങള്‍ക്ക് പിടിക്കാന്‍ സൗകര്യപ്രദമായ ഒരു ഫോണ്‍ ആവശ്യമാണ്. 10R ലളിതവും പരന്നതുമായ അരികുകള്‍ നല്‍കുന്നു, അത് മനോഹരമായി കാണപ്പെടുക മാത്രമല്ല, ഗ്രിപ്പ്
    നല്‍കുകയും ചെയ്യുന്നു. വെറും 8.17 മില്ലീമീറ്റര്‍ മാത്രമുള്ള നേരിയ
    ഫോണിന്റെ ഭാരം 186 ഗ്രാം ആണ്. ഇത് നീണ്ട ഗെയിമിംഗ് സെഷനുകളിലെ ക്ഷീണം കുറയ്ക്കും. ഇതിനുപുറമെ,
    പിന്‍വശത്തെ ഗ്ലാസിന് ഒരു നാനോ-ടെക്സ്ചര്‍ ഫിനിഷുണ്ട്, ഇത്
    വിരലടയാളം തടയുകയും ചെയ്യുന്നു. 38,999 രൂപയില്‍ ആരംഭിക്കുന്ന OnePlus 10R മെയ് 4 ന് വില്‍പ്പനയ്ക്കെത്തും.
    സിയറ ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
    Published by:Naseeba TC
    First published: