• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഐഫോൺ ഡിസ്പ്ലേ'യുമായി വൺ പ്ലസ് 6


Updated: April 26, 2018, 12:08 AM IST
'ഐഫോൺ ഡിസ്പ്ലേ'യുമായി വൺ പ്ലസ് 6

Updated: April 26, 2018, 12:08 AM IST
സ്മാർട്ട് ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൺ പ്ലസ് 6 മോഡൽ ഇന്ത്യയിലേക്കും ഉടനെത്തും. മെയ് 16ന് പുറത്തിറക്കുന്ന വൺ പ്ലസ് 6 പിറ്റേദിവസം ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. വൺ പ്ലസ് ബ്രാൻഡിലെ ഏറ്റവും ഉയർന്ന മോഡലാണിത്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഒ എസും, ഐഫോൺ എക്സിന് സമാനമായ ഡിസ്പ്ലേയുമാണ് വൺ പ്ലസ് 6-ന്‍റെ പ്രധാന സവിശേഷത. ആമസോൺ വഴി ഇന്ത്യയിൽ വിൽക്കുന്ന വൺ പ്ലസ് 6ന് ഏകദേശം 34000 മുതൽ 39999 രൂപ വരെയായിരിക്കും വില. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ടു പതിപ്പുകളായി വൺ പ്ലസ് 6 ലഭ്യമാകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 845 എസ്ഒസി പ്രോസസർ, ആറ് ജിബി റാം/എട്ട് ജിബി റാം എന്നിവയാണ് അടിസ്ഥാന പ്രത്യേകതകൾ. ഏപ്രിൽ 27ന് പുറത്തിറങ്ങുന്ന 'അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ' എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ തീം ആയും വൺ പ്ലസ് 6 ലഭ്യമാക്കുന്നുണ്ട്.

First published: April 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍