വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്ന് വൺപ്ലസ് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോഞ്ചിനെ കുറിച്ചോ ഫോണിന്റെ പ്രത്യേകതകളെ കുറിച്ചോ ഒന്നും വെളിപ്പെടുത്തിയിരുന്നുമില്ല. മെയ് 14 ന് ഫോണുകൾ പുറത്തിറക്കുമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് വൺപ്ലസ് സിഇഓ തന്റെ ട്വീറ്റിലൂടെ മൂന്ന് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെയും ലോഞ്ച് അടുത്ത വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
Stay tuned next Tuesday for our launch event announcement 😁
വൺപ്ലസ് 7 ൽ പതിവ് 6.4 ഇഞ്ച് ഡിസ്പ്ലേ വാട്ടർഡ്രോപ്പ് നോച്ച്, 48 മെഗാപിക്സൽ പ്രൈമറി സെൻസർ, ഡ്യുവൽ റിയർ ക്യാമറയും ഉണ്ടാവും. വൺപ്ലസ് 6T പോലെ, പുതിയ OnePlus 7 ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തും. പേര് സൂചിപ്പിക്കുന്നത് പോലെ വൺപ്ലസ് 7 പ്രോയിൽ ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറ ഉപയോഗിച്ച് വിപുലമായ പതിപ്പ് ആയിരിക്കും ഉണ്ടാവുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.