നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • OnePlus 9, OnePlus 9R Sale Starts | വണ്‍ പ്ലസ് 9, വണ്‍ പ്ലസ് 9R വിപണിയിലെത്തി; വിലയും സവിശേഷതയും അറിയാം

  OnePlus 9, OnePlus 9R Sale Starts | വണ്‍ പ്ലസ് 9, വണ്‍ പ്ലസ് 9R വിപണിയിലെത്തി; വിലയും സവിശേഷതയും അറിയാം

  ആമസോണ്‍ പ്രൈം വരിക്കാര്‍ക്കും റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്കുമായും വണ്‍പ്ലസ് 9, വണ്‍പ്ലസ് 9R വിപണിയിലെത്തി

  വണ്‍പ്ലസ്

  വണ്‍പ്ലസ്

  • Share this:
   ആമസോണ്‍ പ്രൈം വരിക്കാര്‍ക്കും റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്കുമായും വണ്‍പ്ലസ് 9, വണ്‍പ്ലസ് 9R വിപണിയിലെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് വില്‍പന ആരംഭിച്ചത്. വണ്‍പ്ലസ് 9 സിരീസിലെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണ്‍ ആണ് വണ്‍പ്ലസ് 9R. ഇത് ഇന്ത്യന്‍ വിപണിയ്ക്കായി പ്രത്യേകം ലോഞ്ച് ചെയ്തിരിക്കുന്നതാണ്. വണ്‍പ്ലസ് 9, വണ്‍പ്ലസ് 9R എന്നിവയുടെ പ്രൊസ്സസ്സര്‍ ക്വാല്‍കോം സ്‌നീപ്ഡ്രാഗണ്‍ 800 സിരീസ് ആണ്.

   8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വണ്‍പ്ലസ് 9ന് 49,999 രൂപ വിലയാണ് വരുന്നത്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജും വരുന്ന വേരിയന്റിന് 54,999 രൂപ വിലയാണ്. അതേസമയം വണ്‍പ്ലസ് 9R ന് വിപണിയല്‍ 8ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 39,999 രൂപ വിലയാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വണ്‍പ്ലസ് 9R ന് 43,999 രൂപ വില വരുന്നു.

   രണ്ടു സ്മാര്‍ട്ട് ഫോണുകളും ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണില്‍ ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് ലഭ്യമായി തുടങ്ങും. നാളെ മുതല്‍ നോണ്‍ പ്രൈം ആമസോണ്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ കഴിയും. അതുപോലെ തന്നെ റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്ക് വണ്‍പ്ലസ് വെബ്‌സൈറ്റില്‍ നിന്നോ വണ്‍പ്ലസ് സ്റ്റോറില്‍ നിന്നോ വാങ്ങാന്‍ കഴിയും.

   എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ആമസോണും വണ്‍പ്ലസും വണ്‍പ്ലസ് 9ന് 3,000 രൂപയും വണ്‍പ്ലസ് 9R ന് 2,000 രൂപയും ഇഎംഐ ഇടപാട് വാഗ്ദാനം ചെയ്യുന്നു. ഏപ്രില്‍ 14 മുല്‍ 15 വരെ അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡുകള്‍ക്ക് പത്തു ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ ചെയ്യുന്നു. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ആറു മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ നല്‍കുകയും ചെയ്യുന്നു. വണ്‍പ്ലസ് 9, വണ്‍പ്ലസ് 9R ഉം പ്രവര്‍ത്തിക്കുന്നത് ഓക്‌സിജന്‍ ഒഎസ്11 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ്11 ലാണ്.

   വണ്‍പ്ലസ് 9ല്‍ 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി ഫ്‌ളൂയിഡ് അമോള്‍ഡ് ഡിസ്‌പ്ലേ വരുന്നു. 120Hz റിഫ്രഷ് നിരക്കും 20:9 വീക്ഷണാനുപാതവും വരുന്നു. ക്വല്‍കോം സ്‌നാപ്ഡ്രഗണ്‍ 888 SoC ആണ് വണ്‍പ്ലസ് 9ന്റെ കരുത്ത്. 12ജിബി വരെ LPDDR5 റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. വണ്‍പ്ലസ് 9 ല്‍ ട്രിപ്പിള്‍ റിയര്‍ കാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ പ്രൈമറി സോണി IMX689 സെന്‍സര്‍ സജ്ജീകരിച്ചിരിക്കുന്നു. 50 മെഗാപിക്‌സല്‍ സോണി IMX766 സെന്‍സറില്‍ അള്‍ട്രവൈഡ് ആംഗിള്‍ ലെന്‍സ് കാമറയും 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. സെല്‍ഫി ഫോട്ടോകള്‍ക്കും വിഡിയോകള്‍ക്കുമായി 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഉണ്ട്.

   6.5 ഇഞ്ച് ഫ്‌ളൂയിഡ് അമോള്‍ഡ് ഡിസ്‌പ്ലേയുമായാണ് വണ്‍പ്ലസ് 9R വിപണിയിലെത്തിയിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് നിരക്ക് വരുന്നു. 20:9 വീക്ഷണാനുപാതം വണ്‍പ്ലസ് 9R തരുന്നു. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 SoC ആണ് അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജും സ്മാര്‍ട്ട് ഫേണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 48 മെഗാപിക്‌സല്‍ സോണി IMX586 പ്രൈമറി സെന്‍സര്‍ കാമറ വരുന്നു. 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാരപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ കാമറയാണ് വണ്‍പ്ലസ് 9R ല്‍ വരുന്നത്. 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}